പീരുമേട്  കൊക്കയാറിൽ ഉരുൾപ്പൊട്ടലിൽ മൂന്ന് മരണം, നിരവധി പേരെ കാണാതായി.

പീരുമേട് കൊക്കയാറിൽ ഉരുൾപ്പൊട്ടലിൽ മൂന്ന് മരണം, നിരവധി പേരെ കാണാതായി.

ഇടുക്കി:ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പീരുമേട് കൊക്കയാറിൽ ഉരുൾപ്പോട്ടൽ ഉണ്ടായി.മൂന്ന് പേർ മരിച്ചു.ഒരു കുട്ടിയും,മുതിർന്ന രണ്ട് പേരുടേയും മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ക്ലാരമ്മ,മരുമകൾ സിനി,സോന എന്നിവരുടെ മൃതദേഹം കണ്ടെത്തി..ഒരു കുടുഃബത്തിലെ ആറ് പേർ മണ്ണിനടിയിലകപ്പെട്ടു. കൊക്കയാർ പൂവഞ്ചിയിൽ അഞ്ച് വീടുകൾ ഒഴുകി പോയി. ജനപ്രതിനിധികൾക്കൊ രക്ഷാപ്രവർത്തകർക്കോ സംഭവസ്ഥലത്ത് എത്തിചേരാൻ സാധിച്ചിട്ടില്ല. പതിനാറ് പേരെ കാണാതയതായും വിവരം ഉണ്ട്.

കൂട്ടിക്കൽ പഞ്ചായത്ത് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിൽ ആണ്. സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുണ്ടക്കയം – എരുമേലി ബൈപാസ് റോഡും പാലവും പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ഈ റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

കല്ലാർ പുഴ കരകവിഞ്ഞൊഴുകുന്നു.

ജില്ലയിൽ വാഴവര,അഞ്ചുരുളി പ്രദേശങ്ങളിൽ കൃഷി ഭൂമിൽ ഉരുൾപ്പൊട്ടൽ ഉണ്ടായെങ്കിലും അനിഷ്ട സംഭവം ഒന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു.ഒരു യുവാവും യുവതിയുമാണ് കാറിൽ ഉണ്ടായിരുന്നത്.ഇടുക്കിയിൽ ഈ വരുന്ന 21 വരെ രാത്രികാല യാത്രകൾ നിരോധിച്ചു.

പുല്ല് പാറയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് പെരുവന്താനത്ത് ബസുകൾ കുടുങ്ങി കിടക്കുന്നു.

മുണ്ടക്കയം: കാറ്റിലും മഴയിലും കനത്ത നാശനഷ്ട്ടം 1957-നു ശേഷം മുണ്ടക്കയം നിവാസികൾ കണ്ട ഏറ്റവും വലിയ വെള്ളപൊക്കം. മുണ്ടക്കയം ടൗനുമായി ബന്ധപ്പെടുന്ന നാലു പാലങ്ങളും വെള്ളത്തിനടിയിൽ താന്നു ക്രോസ്സ്‌വേ പാലത്തിനു മുകളിൽ ഇരുപതടിയോളം വെള്ളമായിരുന്നു

മുണ്ടക്കയം ടൗൺ, പൈങ്ങനാ, 35-മൈൽ, പുത്തഞ്ചന്താ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. കൂട്ടിക്കൽ ഗ്രാമ പ്രദേശങ്ങൾക് ഉണ്ടായ ഉരുൾപൊട്ടലാണ് ഇതിനു കാരണം.
ഐപിസി എരുമേലി സെന്റർ 34-മൈൽ സഭാ പാസ്റ്റർ. നിബു ജോസെഫിന്റെ വീടും സ്ഥലവും പൂർണമായും ഒലിച്ചുപോയി പാസ്റ്ററും കുടുംബവും രണ്ടു പെൺകുഞ്ഞുങ്ങളും സുരക്ഷിതമായി സ്കൂൾ ക്യാമ്പിലാണ് പ്രിയ പാസ്റ്റർക്ക് ആകെ ഉണ്ടായിരുന്നത് 3സെന്റ് സ്ഥലമായിരുന്നു അത് പൂർണമായും നഷ്ട്ടപെട്ടു.

ചപ്പാത്ത് പാലത്തിൽ വെള്ളം കയറിയപ്പോൾ

പൊൻകുന്നം ഐപിസി സഭയിൽ ശുശ്രുഷിക്കുന്ന പാസ്റ്റർ. ബൈജുവും കുടുംബവും താമസിക്കുന്ന വീടും സ്ഥലവും പൂർണമായും നഷ്ട്ടപെട്ടു അവർ മറ്റൊരു വീട്ടിൽ സുരക്ഷിതരായിരിക്കുന്നു. ഐപിസി കൂട്ടിക്കൽ പാസ്റ്റർ. സിബി. കെ മാത്യുവിന്റെ വീടും പൂർണമായി വെള്ളത്തിന്റടിയിലായി. പാസ്റ്ററും കുടുംബവും നാലു കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കുന്നു.

-സാബു തൊട്ടിപ്പറമ്പില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!