തിരുവല്ല: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ തിരഞ്ഞെടുത്തു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് മെത്രാപ്പൊലീത്ത പരുമല സെമിനാരി അങ്കണത്തില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന് യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
മാര്‍ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവായായി സുന്നഹദോസ് നിര്‍ദേശിച്ചിരുന്നു. ഇതിന് മലങ്കര അസോസിയേഷന് ഇന്ന് ഔദ്യോഗിക അംഗീകാരം നല്‍കുകയായിരുന്നു.മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും മാത്രമാണ് നേരിട്ട് ചടങ്ങില്‍ പങ്കെടുത്തത്. ബാക്കി നാലായിരത്തോളം പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കെടുത്തു.
വാഴൂര്‍ മറ്റത്തില്‍ പരേതരായ ചെറിയാന് അന്ത്രയോസിന്റെയും പാമ്പാടി വാലേല്‍ വടക്കേക്കടുപ്പില് മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12ന് ജനിച്ച എം.എ. മത്തായിയാണ് പിന്നീട് മാത്യൂസ് മാര്‍ സേവേറിയോസ് ആയത്. 1978 ല്‍ വൈദികനായി. 1989 ല്‍ മെത്രാന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ മെത്രാഭിഷിക്തനായി. തുടര്‍ന്ന് കോട്ടയം സെന്‍ട്രല്‍ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി. 1993 ല്‍ കണ്ടനാട് ഭദ്രാസനാധിപനായി. രണ്ടുവട്ടം സിനഡ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ചികിത്സയില്‍ ആയിരുന്നപ്പോള്‍ 2020 മുതല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ അധികച്ചുമതലയും വഹിച്ചിരുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.