വാഷിങ്ടൺ: ഇന്ത്യ-ചെന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാന്‍ തയാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ്. ഇന്ത്യ-ചെെന അതിര്‍ത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും, തര്‍ക്കത്തില്‍ ഇടപെട്ട് സഹായിക്കാന്‍ അമേരിക്കയ്ക്ക് താല്പര്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. വെെറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.
അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പുറത്തറിയുന്നതിനേക്കാള്‍ സങ്കീര്‍ണമെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്ക് കാര്യങ്ങള്‍ പോകാനാണ് സാദ്ധ്യതയെന്നും ട്രംപ് പറഞ്ഞു.
അതേസമയം, അതിര്‍ത്തിയില്‍ ആവര്‍ത്തിക്കുന്ന ചൈനീസ് പ്രകോപനത്തില്‍ നിലപാട് കടുപ്പിച്ച ഇന്ത്യയെ ചൈന നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചതോടെ റഷ്യയില്‍ ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ വ്യാഴാഴ്ച ചൈനീസ് പ്രതിരോധമന്ത്രി വീ ഫെംഗെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും ചൈനയുമായി റഷ്യയില്‍ ചര്‍ച്ച നടത്തില്ലെന്നായിരുന്നു ഇന്ത്യയുടെ ആദ്യ നിലപാട്. ഷാങ്ഹായി സമ്മേളനം ഇന്ന് തീരാനിരിക്കെയാണ് ചൈനയുടെ ക്ഷണം വീണ്ടും വന്നത്.
മേയില്‍ വടക്കന്‍ ലഡാക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്ത ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചയാണിത്. നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.