കേരളത്തിൽ  ഇന്ന് ഏറ്റവും കൂടുതൽ രോഗമോചനം 2716; രോഗം ബാധിച്ചവർ 2479

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ രോഗമോചനം 2716; രോഗം ബാധിച്ചവർ 2479

2255 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2479 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 477 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 274 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 248 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 236 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 204 പേർക്കും, കോട്ടയം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 178 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 167 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 141 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 115 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 106 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 84 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 42 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
11 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂർ വടക്കാഞ്ചേരി സ്വദേശി റാഫേൽ (78), മലപ്പുറം ഒളവറ്റൂർ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുൾ റഹ്മാൻ (60), കണ്ണൂർ വളപട്ടണം സ്വദേശി വാസുദേവൻ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂർ ആലക്കോട് സ്വദേശി സന്തോഷ്കുമാർ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാർ (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂർ പോങ്ങനംകാട് സ്വദേശി ഷിബിൻ (39), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 326 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2255 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 149 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 463 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 267 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 241 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 225 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 177 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 169 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 155 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 140 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 102 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 99 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 91 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 68 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 36 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 22 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
34 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂർ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.


തൃശൂർ ജില്ലയിൽ എ.ആർ. ക്യാമ്പിലെ 60 പേർക്കും രോഗം ബാധിച്ചു.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 426 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 114 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 105 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 438 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 140 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 627 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 272 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 28 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 73 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 72 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,743 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,194 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1750 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 17,92,330 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,81,683 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ കുഴുപ്പള്ളി (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 2, 3), മഞ്ഞല്ലൂർ (സബ് വാർഡ് 5), നോർത്ത് പരവൂർ (സബ് വാർഡ് 12), പൈങ്കോട്ടൂർ (സബ് വാർഡ് 4), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (10, 22 (സബ് വാർഡ്), ചിങ്ങോലി (സബ് വാർഡ് 9), മാവേലിക്കര മുൻസിപ്പാലിറ്റി (സബ് വാർഡ് 12, 13), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (വാർഡ് 4), വെള്ളാവൂർ (10), തലയാഴം (11), വയനാട് ജില്ലയിലെ പൂതാടി (4), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 15), കോഴിക്കോട് ജില്ലയിലെ വേളം (4, 10, 11, 12, 13), ഇടുക്കി ജില്ലയിലെ കാഞ്ചിയാർ (സബ് വാർഡ് 8), പാലക്കാട് ജില്ലയിലെ ചളവറ (10), കൊല്ലം ജില്ലയിലെ ചിറക്കര (സബ് വാർഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

28 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശേരി (വാർഡ് 12, 6, 11, 13), തുറയൂർ (10, 11), മേപ്പയൂർ (2, 4, 5, 12), കുറ്റ്യാടി (9), കോടഞ്ചേരി (19), പേരാമ്പ്ര (1), എടച്ചേരി (17), കോട്ടയം ജില്ലയിലെ തലപ്പാലം (2), ഉദയനാപുരം (3), വിജയപുരം (5), പൂഞ്ഞാർ തെക്കേക്കര (8), കാഞ്ഞിരപ്പള്ളി (11), പാലക്കാട് ജില്ലയിലെ പറളി (15), മുതലമട (1), ഓങ്ങല്ലൂർ (18), കണ്ണാടി (10, 11), തൃശൂർ ജില്ലയിലെ കൊടകര (18, 19 (സബ് വാർഡ്), പുതൂർ (സബ് വാർഡ് 2, 14), വലപ്പാട് (സബ് വാർഡ് 8), എറണാകുളം ജില്ലയിലെ മാറാടി (സബ് വാർഡ് 8), കുട്ടമ്പുഴ (17), കാസർഗോഡ് ജില്ലയിലെ ബെല്ലൂർ (7), പനത്തടി (8), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാർഡ് 8), തലവൂർ (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!