കൊച്ചി – തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടികൾ  വേഗത്തിലാക്കണം.

കൊച്ചി – തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കണം.

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി : കൊച്ചി – തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതി നടപടികൾ വൈകുന്നു. പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ തുടക്കമായ 3a നോട്ടിഫിക്കേഷൻ വന്നതിന് ശേഷം പ്രത്യേക ചുമതലയുള്ള ഒരു ഡപ്യൂട്ടി കളക്ടറെ നിയമിച്ചതൊഴിച്ചാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.നിർദ്ധിഷ്ട പദ്ധതി പ്രദേശത്ത് സർവ്വേ നടപടിക്കായുള്ള ക്രമീകരണങ്ങൾക്കും,മറ്റ് അനുബന്ധ ജോലികൾക്കുമായുള്ള നൂറോളം ജോലിക്കാർ ആവശ്യമാണ്.

എന്നാൽ ഒരു ഉദ്യോഗസ്ഥൻ ഒഴികെ മറ്റാരേയും നിയമിച്ചിട്ടില്ല.പദ്ധതിയുടെ പകുതിയിലേറെയും കടന്ന് പോകുന്ന ഇടുക്കി ജില്ല യിൽ ആദ്യം ഇറക്കിയ 3a നോട്ടിഫിക്കേഷൻ പിൻബലിക്കപ്പെട്ടിരിക്കുകയാണ്.പദ്ധതിയുടെ സ്കെച്ചും,പ്ലാനും ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തുന്ന 3a നോട്ടിഫിക്കേഷൻ തുടർന്നുള്ള 3c ,3d ,3g ,3h എന്നീ നോട്ടിഫിക്കേഷനുകൾ 2022 മാർച്ച് 31 ന് പുറത്തിറങ്ങേണ്ടതാണ്.എന്നാൽ നടപടികൾ ഒന്നും ഒരിടത്തും എത്തിയിട്ടില്ല.

മരടിൽ നിന്നുള്ള തുടക്കഭാഗത്തേ അലൈമെൻ്റ് ഫിക്സേഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉൾപ്പെടെ വളരെ പെട്ടന്ന് പരിഹരിക്കണമെന്നും 3a നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള നടപടികൾ വൈകുന്നത് അപ്രതിക്ഷമായ കാലതാമസം ക്ഷണിച്ച് വരുത്തുമെന്നും നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ജെ. ബാലചന്ദ്രൻ ഡീൻ കുര്യക്കോസ് എം പി യുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.ഈ പശ്ചാത്തലത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എം.പി. മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കേരളത്തിൻെറ മധ്യ ഭാഗത്തുകൂടി കൊച്ചിമുതൽ തമിഴ്നാട് വരെയുള്ള യാത്രക്ക് വളരെയധികം സമയ ലാഭം കിട്ടുന്ന പദ്ധതി യാഥാർത്ഥ്യം ആയാൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായി ഇത് മാറും. കേരളത്തിൽ പദ്ധതിയുടെ 80 ശതമാനവും ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലൂടെയാണ് കടന്ന് പോകുന്നത്.

എറണാകുളം മരട് മുതൽ തമിഴ്നാട് അതിർത്തിയിൽ ചതുരംഗപ്പാറ വില്ലേജ് വരെ നീണ്ട് കിടക്കുന്ന ബ്യഹദ് പദ്ധതിയാണ് പുതിയ ഭാരത് മാല എൻ.എച്ച് 85 (കൊച്ചി-തേനി ) ഗ്രീൻഫീൽഡ് അലൈൻമെൻ്റ്. നിലവിലുള്ള കൊച്ചി – ധനുഷ്കൊടി എൻ.എച്ച് 85 ൻെറ ഒരു ഭാഗത്തും ഈ പദ്ധതി കൂട്ടിമുട്ടുന്നില്ല.എറണാകുളം വരെ ഏകദേശം 100 കിലോമീറ്ററിന് മുകളിൽ ലാഭം കണക്കാക്കുന്ന ഈ പദ്ധതി ഉൾപ്പെടെ കഴിഞ്ഞ ബഡ്ജറ്റിൽ നാഷണൽ ഹൈവേ വികസനത്തിനായുള്ള 66,000 കൊടി രൂപയുടെ പദ്ധതി കളാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ദ്രാലയം രൂപകൽപ്പന ചെയ്തിട്ടുള്ളത്.

എറണാകുളം കണയന്നൂർ താലൂക്കിലെ മരട് തെക്കുംഭാഗം, നഡമ, കുരിക്കോട്, തിരുവാങ്കുളം വില്ലേജുകളും കുന്നത്ത് നാട് താലൂക്കിലെ തിരുവാണിയൂർ,ഐക്കരനാട് സൗത്ത് വില്ലേജുകളും മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം, മേമ്മുറി, ഓണക്കൂർ, തിരുമാറാടി, മാറാടി, അരക്കുഴ, മൂവാറ്റുപുഴ, മഞ്ഞള്ളൂർ, എനാനല്ലൂർ, കല്ലൂർകാട് വില്ലേജുകളും കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം വില്ലേജുകളും ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിലെ കുമാരമംഗലം, കൊടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ വില്ലേജുകളും ദേവികുളം താലൂക്കിലെ മന്നാംകണ്ടം, വെള്ളത്തൂവൽ വില്ലേജുകളും ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, തങ്കമണി വില്ലേജുകളും ഉടുമ്പൻ ചോല താലൂക്കിലെ ഉടുമ്പൻചോല, കൽക്കൂന്തൽ, പാമ്പാടുംപാറ, കരുണാപുരം, പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകളുമാണ് നിർദ്ധിഷ്ട എൻ.എച്ച് 85 (കൊച്ചി -തേനി) ഗ്രീൻ ഫിൽഡ് കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!