മുഖ്യമന്ത്രിക്കെതിരെയുള്ള ബിജെപിയുടെ ഒപ്പ് വിവാദം പൊളിയുന്നു

മുഖ്യമന്ത്രിക്കെതിരെയുള്ള ബിജെപിയുടെ ഒപ്പ് വിവാദം പൊളിയുന്നു

മുഖ്യമന്ത്രി അമേരിക്കയില്‍ പോയിരുന്നപ്പോള്‍ സെക്രട്ടേറിയറ്റിലിരുന്ന ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു എന്ന ബി.ജെ.പി. നേതാക്കളുടെ വാദം പൊളിയുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സന്ദീപ് വാര്യരും ചേര്‍ന്ന് ഉന്നയിച്ച വാദമാണ് പൊളിഞ്ഞു പാളീസായത്.
ഓഫീസില്‍ ഇഫയലിംഗും ഫിസിക്കല്‍ ഫയലിംഗും ഉണ്ട്. ഇതില്‍ ഫിസിക്കല്‍ ഫയലിംഗിന് ഫയലിന്റെ കോപ്പികള്‍ സ്‌കാന്‍ ചെയ്ത് അയച്ചുകൊടുക്കുകയാണ് പതിവ്. മുഖ്യമന്ത്രി വായിച്ച ശേഷം തീരുമാനം എടുക്കേണ്ട ഫയലുകള്‍ ഒപ്പിട്ട് തിരിച്ചയയ്ക്കും.

മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വര്‍ണ്ണക്കടത്തു കേസ് തിരിച്ചുവിടാമെന്ന മോഹം പൊലിഞ്ഞു പോയപ്പോഴാണ് ‘ഒപ്പിടല്‍’ വിവാദമാക്കുന്നതെന്ന് രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
മന്ത്രിമാര്‍ വിദേശത്ത് പോകുമ്പോള്‍ ഒപ്പിടുന്നത് ഈ രീതിയിലാണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്?

ഡിജിറ്റല്‍ ഇന്ത്യയുടെ ‘ഉപജ്ഞാതാവെ’ന്നറിയപ്പെടുന്ന, ലോകം മുഴുവന്‍ കറങ്ങിനടക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയാണ് ഫയലുകള്‍ ഒപ്പിടുന്നതെന്ന് ബി.ജെ.പി. നേതാക്കള്‍ അദ്ദേഹത്തോട് ചോദിക്കണമായിരുന്നെന്ന് എം.വി. ജയരാജന്‍ അഭിപ്രായപ്പെട്ടു. കാപട്യത്തിന്റെ കാബിനറ്റെന്ന അഡ്വ. രാംകുമാറിന്റെ ആരോപണവും തകര്‍ന്നുതരിപ്പണമായി.

6 മണിക്ക് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ താന്‍തന്നെ ഒപ്പിട്ടയച്ച ഇ-ഫയല്‍ ആണെന്ന് പറഞ്ഞ സ്ഥിതിക്ക് പിന്നെ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടു. എന്നിട്ടും ഒന്നുരണ്ടു ചാനലുകള്‍ ചര്‍ച്ചനടത്തിയത് വിരോധാഭാസമാണ്. തമ്മില്‍ തല്ലാന്‍ ചുമ്മാതെ ഒരു വിവാദം ഉണ്ടാക്കിയിട്ട് അതിന്റെ ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ബി.ജെ.പി. നേതാക്കള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!