ഉഡുപ്പിയില്‍ പ്രാര്‍ഥനാലയത്തിലെ ആക്രമണം: 30 ഹിന്ദു ജാഗരണ വേദിഗെ അക്രമികള്‍ക്കെതിരെ കേസ്‌

ഉഡുപ്പിയില്‍ പ്രാര്‍ഥനാലയത്തിലെ ആക്രമണം: 30 ഹിന്ദു ജാഗരണ വേദിഗെ അക്രമികള്‍ക്കെതിരെ കേസ്‌

മംഗളൂരു: ഉഡുപ്പി കാര്‍ക്കളയില്‍ ക്രൈസ്തവ പ്രാര്‍ഥനാലയത്തിനുനേരെ ആക്രമണം നടത്തിയ 30 ഹിന്ദു ജാഗരണ വേദിഗെ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച കുക്കുണ്ടൂരിലെ പ്രാര്‍ഥനാ ഹാളായ പ്രഗതിയില്‍ പ്രാര്‍ഥിക്കുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെ ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച്‌ അവിടെ കൂടിയിരുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുംചെയ്തു.

പ്രാര്‍ഥന ഹാളിന്റെ മാനേജര്‍ ബെനിഡ്ക്റ്റ് ആദ്യം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കേസെടുത്തത്. മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചു സന്തോഷ് എന്നയാള്‍ നല്‍കിയ പരാതിയില്‍ ബെനഡിക്റ്റിനെതിരെയും കേസെടുത്തു.

പ്രാര്‍ഥനക്കായി മറ്റ് മത വിശ്വാസികളുള്‍പ്പെടെ ഒത്തു കൂടുന്നതാണെന്നും മതപരിവര്‍ത്തനമൊന്നും നടത്തുന്നില്ലെന്നും ബെനിഡ്ക്റ്റ് പറഞ്ഞു.

തീരദേശ കര്‍ണാടകയിലാകെ സംഘപരിവാറുകാര്‍ പ്രാര്‍ഥനാലയങ്ങള്‍ക്കും മറ്റും നേരെ ആക്രമണം തുടരുമ്ബോഴും സര്‍ക്കാര്‍ കണ്ണടയ്ക്കുന്നത് ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!