വൈദികന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശം: പ്രതിഷേധിച്ച് കുര്‍ബാനയ്ക്കിടെ കന്യാസ്ത്രീകള്‍ ഇറങ്ങിപ്പോയി

വൈദികന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശം: പ്രതിഷേധിച്ച് കുര്‍ബാനയ്ക്കിടെ കന്യാസ്ത്രീകള്‍ ഇറങ്ങിപ്പോയി

കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്ക് പിന്നാലെ കുര്‍ബാനയ്ക്കിടെ വൈദികന്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനെതിരെ കന്യാസ്ത്രീകളുടെ പ്രതിഷേധം. കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെയാണ് വൈദികന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയത്.

മഠത്തിലെ ചാപ്പലില്‍ ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ വൈദികന്‍ മുസ്ലീം വിരുദ്ധ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ അത് തടഞ്ഞതായും പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോന്നതായും കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നീ കന്യാസ്ത്രീകളാണ് പ്രതിഷേധിച്ച്‌ മാധ്യമങ്ങളെ കണ്ടത്.

വര്‍ഗീയമായ പരാമര്‍ശങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇത്തരം പ്രസംഗം പള്ളിയില്‍ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞു. പ്രതിഷേധത്തിന്‍െ്‌റ ഭാഗമായി ചാപ്പലില്‍ നിന്ന് കര്‍ബാന കൂടാതെ ഇറങ്ങിപ്പോന്നതായും അവര്‍ വ്യക്തമാക്കി. അന്തേവാസികള്‍ ഉള്‍പ്പെടെ 16 പേര്‍ മാത്രമാണ് ചാപ്പലില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുത്തത്. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ല, അയല്‍ക്കാരെയും മറ്റുള്ളവരെയും സ്‌നേഹിക്കാനാണ്. ആ മാര്‍ഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!