ഇന്ന് 83,883 പേർക്കാണ് കോവിഡ് സ്ഥിരികരിച്ചത്. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,53,407 ആയി. 8,15,538 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 29,70,493 ആളുകൾ കോവിഡിൽ നിന്ന് മുക്തി നേടി. രാജ്യത്താകമാനം 67,376 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ന്യൂഡൽഹി: രാജ്യത്ത് പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ലാതെ തുടരുന്നു. ഇന്ന് 83,883 പേർക്കാണ് കോവിഡ് സ്ഥിരികരിച്ചത്. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഒറ്റദിവസം ഇത്രയും കേസുകൾ ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,53,407 ആയി. 8,15,538 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 29,70,493 ആളുകൾ കോവിഡിൽ നിന്ന് മുക്തി നേടി. രാജ്യത്താകമാനം 67,376 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 29.7 ലക്ഷമായെന്നും അത് സജീവ കേസുകളേക്കാൾ 3.5 മടങ്ങ് കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം കോവിഡ് 19 ടെസ്റ്റുകൾ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ 62 ശതമാനവും തമിഴ്നാട്, ഉത്തർ പ്രദേശ്, കർണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്രം സർക്കാർ. രാജ്യത്തെ കോവിഡ് മരണങ്ങളുടെ 70 ശതമാനവും ആന്ധ്ര, ഡൽഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.