ശിവശങ്കറാണോ, സ്വപ്നയാണോ വ്യാജ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തിരുവനന്ദപുരം: മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഫയലില്‍ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി. മലയാള ഭാഷാചരണ ഫയലില്‍ വ്യാജ ഒപ്പിട്ടുവെന്ന ആരോപണം ബിജെപി വക്താവ് സന്ദീപ് വാര്യരാണ് പുറത്ത് വിട്ടത്. മുഖ്യമന്ത്രി സെപ്തംബര്‍ 9 ന് കേരളത്തിൽ ഇല്ല. രണ്ടാം തിയതി അമേരിക്കയിലേക്ക് പോയി 23നാണ് തിരിച്ചു വന്നത്. മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലില്‍ 2018 വസെപ്തംബര് 9നാണ് ഒപ്പുവച്ചത്. ഇത് നിയമവിരുദ്ധവും ക്രിമിനല്‍ ചട്ട വിരുദ്ധവുമാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇതിന്റെ തെളിവുകളും ബിജെപി പുറത്ത് വിട്ടു.
മലയാള ഭാഷാചരണവുമായി ബന്ധപ്പെട്ട ഫയലിലെ ഒപ്പ് വ്യാജമാണെന്ന് ബിജെപി ആരോപിച്ചു. വ്യാജ ഒപ്പ് സ്ഥിരമായി ഇടുന്നവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ട്. ശിവശങ്കറാണോ, സ്വപ്നയാണോ വ്യാജ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.