ആലപ്പുഴ: കൊറോണക്കാലത്ത് പൊലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ ‘വടംവലി മത്സരം’ ! മാവേലിക്കര പൊലീസ് സ്റ്റേഷൻ്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിലാണ് ഓൺലൈൻ ‘വടംവലി മത്സരം’ സംഘടിപ്പിച്ചിരിക്കുന്നത്. ചെട്ടികുളങ്ങര-തഴക്കര പഞ്ചായത്തുകളിലെ കരക്കാർ തമ്മിലാണ് ‘അതിവാശിയേറിയ മത്സരം’. ചെട്ടികുളങ്ങര കരക്കാരുടെ പക്ഷത്തുള്ളവർ ‘സ്മൈൽ’ ഇമോജിയും തഴക്കര പക്ഷത്തുള്ളവർ ‘ലവ് ‘ ഇമോജിയും ഫെയ്സ്ബുക്ക് പേജിൽ രേഖപ്പെടുത്തിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഓഗസ്റ്റ് 31ന് ആരംഭിച്ച ഓൺലൈൻ ഓണാഘോഷ പരിപാടി സെപ്റ്റംബർ 2 രാത്രി 10ന് അവസാനിക്കുമെന്നാണ് ഫെയ്സ് ബുക്ക് പേജിലെ പോസ്റ്റിൽ കൊടുത്തിരിക്കുന്നത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.