ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സീൻ
വൈകുമെന്നും അമിതപ്രതീക്ഷ വേണ്ടെന്നും ആരോഗ്യവിദഗ്ധര്‍. എയിംസിലെയും ഐസിഎംആര്‍ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിലെയും വിദഗ്ധരുടേതാണ് അഭിപ്രായം.
കൊവിഡ് മഹാമാരിയാണെന്ന ചിന്ത ഒഴിവാക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധര്‍ പ്രധാനമന്ത്രിക്ക് അയച്ച സംയുക്ത കത്തില്‍ അറിയിച്ചു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നീ സംഘടനകളാണ് കത്തുനല്‍കിയത്. നിലവിലെ മോശം സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകള്‍ എല്ലാവരും നടത്തണം. രോഗം ചെറുക്കാനുള്ള പരിഹാരം പെട്ടെന്ന് ലഭിക്കുമെന്നുള്ള അബദ്ധധാരണ ഒഴിവാക്കണം. ഇതിന് സാധ്യത കുറവാണ്. വാക്സീൻ ലഭ്യമായാല്‍ത്തന്നെ ഇത് ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുളള നടപടികളാണ് പാലിക്കുക.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മരുന്ന് കണ്ടുപിടിച്ചതുകൊണ്ട് വലിയ മാറ്റമുണ്ടാവില്ല. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുമാണ് വാക്സീൻ നല്‍കുന്നതില്‍ മുന്‍ഗണനയെന്നുമാണ് ആരോഗ്യവിദഗ്ധരുടെ പ്രസ്താവന.
വാർത്ത: കുഞ്ഞുമോൻ പോത്തൻകോട്























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.