ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോ. ഒരു മാസത്തെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് ഫ്രീ ട്രയലാണ് പുതിയ ഉപഭോക്താക്കൾക്കായി ജിയോ അവതരിപ്പിക്കുന്നത്. ഇതോടൊപ്പം 4കെസെറ്റ്ടോപ്പ്ബോക്സും സൗജന്യമായിലഭിക്കും.
30 ദിവസത്തേക്കുള്ള ട്രയൽ കാലാവധിയിൽ 150 എംബിപിഎസ് വേഗത്തിലാണ് ഇന്റർനെറ്റ് ലഭിക്കുക. പ്ലാനുകൾ ആരംഭിക്കുന്നത് 399 രൂപ മുതലാണ്. പുതിയ വരിക്കാർ സെക്യൂരിറ്റി ഡേപ്പോസിറ്റായി 1,499 രൂപ നൽകണം.
സൗജന്യ കാലയളവിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, സേവനങ്ങൾ ഒരു ബുദ്ധിമുട്ടും കൂടാതെ റദ്ദാക്കാമെന്ന് ജിയോ പറഞ്ഞു.
നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്‌ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ തുടങ്ങിയവയാണ് ജിയോഫൈബർ ഉപഭോക്താക്കൾക്കായി നൽകുന്ന ഒടിടി സേവനങ്ങൾ. അത്യാകർഷകമായ വേറെയും ഓഫറുകൾ ജിയോ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
399 രൂപയുടെ പ്രതിമാസ പ്ലാൻ: സെക്കൻഡിൽ 30 മെഗാബൈറ്റ്സ് സ്പീഡിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ലഭിക്കും.
699 രൂപയുടെ പ്ലാൻ: സെക്കൻഡിൽ 100 മെഗാബൈറ്റ്സ് സ്പീഡിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും.
999 രൂപയുടെ പ്ലാൻ: സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റിനും വോയിസിനുമൊപ്പം11 ഒടിടി സേവനങ്ങളും ലഭിക്കും.
1499 രൂപയുടെ പ്ലാൻ: സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ 12 ഒടിടി സേവനങ്ങൾ ലഭിക്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.