“ഞാൻ പ്രണബ് ദാ…”
ഇന്ത്യയുടെ പതിമ്മൂന്നാമതു രാഷ്ടപതിയായി സ്ഥാനമേൽക്കുന്നതിനുമുമ്പ്, പ്രണബ് മുഖർജിയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ (Times of India) ദിനപ്പത്രത്തിൽ വന്ന വിശേഷങ്ങളിലെ ചില പ്രസക്തവിവരങ്ങൾ താഴെ:
പൊക്കം: അഞ്ചടി ഒരിഞ്ച്
കോളജ് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോൺഗ്രസിൽ നിന്നുളള രാജ്യസഭാംഗമായി 1969ൽ പാർലമെന്റിൽ.
ഹിന്ദി അറിഞ്ഞുകൂടാ. പ്രധാനമന്ത്രിയാകാഞ്ഞതിന്റെ ഒരു കാരണം ഇതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
EUROMONEY എന്ന മാസിക, 1984 ൽ നടത്തിയ ഒരു സർവേയിൽ, ലോകത്തിലെ ഏറ്റവും മികച്ച ധനകാര്യമന്ത്രിയായി വിലയിരുത്തപ്പെട്ടു.
ഇതുവരെ ഏഴു ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല്‌പതു വർഷമായി ഡയറിയെഴുതുന്നുണ്ട്. ജീവിതത്തിൽ കണ്ട കാഴ്ചകളെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ഈ ഡയറിക്കുറിപ്പുകൾ, മരണശേഷം പ്രസിദ്ധീകരിക്കും.
നല്ലൊരു വായനക്കാരനാണ്. മൂന്നു പുസ്തകങ്ങൾ ഒരുമിച്ചു വായിച്ചുതുടങ്ങുന്നതു പതിവാണ്.
ചൈനയിലെ രാഷ്ടീയക്കാരനായിരുന്ന ഡെങ് സിയാവോ പിങ് പ്രചോദനമാണ്.
2010 ഒക്റ്റോബറിൽ പ്രണബ് ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്: “ഞങ്ങൾക്ക് അവധിദിവസമൊന്നുമില്ല. യാതൊരു അവധിദിവസത്തിലും ഞങ്ങൾ വിശ്വസിക്കുന്നില്ല. എന്നാൽ എന്റെ കുടുംബാംഗങ്ങളെ ഞങ്ങൾ കാണാറുണ്ട്; എന്റെ ഗ്രാമത്തിലെ വീട്ടിൽ മതചടങ്ങു നടക്കുമ്പോൾ. ഈ സമയത്ത് മിക്ക കുടുംബാംഗങ്ങളും വീട്ടിലെത്താറുണ്ട്. അതിനെ വേണമെങ്കിൽ, നിങ്ങൾക്ക് അവധിദിവസമെന്നു വിളിക്കാം. അതൊഴികെ എനിക്ക് ഒഴിവുദിവസമൊന്നുമില്ല.”
വിവാഹിതനായിട്ട് 55 വർഷമായി.
പ്രഭാതത്തിലെ നടത്തം ഇഷ്ടമാണ്. തൊണ്ണൂറു മീറ്റർ ദൈർഘ്യമുള്ള പുൽത്തകിടിയിൽ, നാല്പതു തവണ നടക്കും; ഏതാണ്ടു മൂന്നു കി.മീ.
ദിവസവും ശരാശരി പതിനെട്ടു മണിക്കൂർ ജോലി ചെയ്യാറുണ്ട്.
ചോറും മീൻകറിയുമാണ് ഇഷ്ടഭക്ഷണം.
പരിഭാഷ: ജയ്മോഹൻ അതിരുങ്കൽ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.