യുദ്ധഭുമിയിൽ നിന്നുയരുന്ന നിലവിളികൾ

യുദ്ധഭുമിയിൽ നിന്നുയരുന്ന നിലവിളികൾ


രാജു തരകൻ

യുദ്ധം ഒരിയ്ക്കലും പ്രശ്നങ്ങളുടെ  ശ്വാസത പരിഹാരമാകുന്നില്ല. യുദ്ധാനന്തരമുള്ള ജനങ്ങളുടെ പാലായനവും സാമ്പത്തീക തകർച്ചയും എത്രയോ ഭീകരമാണെന്നു് ചരിത്ര സംഭവങ്ങൾ സാക്ഷ്യപ്പെടുത്തു. അടുത്തസമയത്ത് വാർത്താ മാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ച സംഭവമായിരുന്നു പലസ്തീൻ – ഇസ്രായേൽ യുദ്ധം. 

കേരളത്തിലെ ജനങ്ങൾ അവിടെനടന്നിരുന്നസംഭവവികാസങ്ങൾ .പ്രത്യേകം വീക്ഷിയ്ക്കുന്നുണ്ടായിരുന്നു. അതിനു കാരണം , ഹമാസിൻ്റെ ആക്രമണത്തിൽ കീരിത്തോട് കാഞ്ഞിരത്താനം സ്വദേശി സൗമ്യ സന്തോഷിൻ്റെ മരണമായിരുന്നു. 

സൗമ്യ അഞ്ചു വർഷമായ്  ഇസ്രായേലിലെ അഷ്കലോൺ നഗരത്തിൽ കെയർടേക്കറായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നാട്ടിലും. ഇവർക്ക് എട്ടു വയസ്സുള്ള ഒരു മകനുണ്ട് .  സൗമ്യ തൻ്റെ ഭർത്താവുമായ് ഫോണിൽ സംസാരിയ്ക്കുന്ന സന്ദർഭത്തിലാണ് മിസൈൽ ആക്രമത്തിൻ കൊല്ലപ്പെടുന്നതു്.  ജീവനും മരണത്തിനുമിടയിലുള്ള പോരാട്ടം. അതാണു് പ്രവാസ ജീവിതം. 

ജീവിയ്ക്കുവാൻ വേണ്ടിയുള്ള പോരാട്ടം. യുദ്ധഭുമിയിലെ മുറിപ്പാടുകൾ ഏറ്റുവാങ്ങി  എല്ലാം നഷ്ടപ്പെട്ട് അന്യദേശത്ത് ചേക്കേറുന്ന ഇവ രുടെ ജിവിതം എത്രയോ ശോചനീയമാണ്. ലോക രാഷ്ട്രങ്ങളുടെ എല്ലാം ശ്രദ്ധാകേന്ദ്രമാണു് ഇസ്രായേൽ. ബൈബിളിൽ ഉല്പത്തി പുസ്കത്തിൽ നിന്ന് ആരംഭിയ്ക്കുന്നു ഇസ്രായേലിൻ്റെ ചരിത്രം. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനമാണ് ഇസ്രായേൽ.

ദൈവീക പ്രമാണങ്ങൾക്ക് വിരുദ്ധമായ് പ്രവർത്തിച്ചതിൻ്റെ ഫലമായ്  ദൈവത്തിൻ്റെ ശിക്ഷയും അവർ ഏറ്റു വാങ്ങിയിട്ടുണ്ടു്. ജർമ്മനിയും സ്പെയ്നുനും ഇവരെ കൂരമായ പീഢനത്തിനു് വിധേയരാക്കിയിട്ടുണ്ട്. റഷ്യയിലെ പീഢന മുറ തികച്ചും വ്യത്യസമായിരുന്നു. നാവ് പിഴിതെടുക്കുക, നഖങ്ങൾ കൊടിലു കൊണ്ട് പറിച്ചെടുക്കുക, കണ്ണ് ചൂഴ്ന്നെടുക്കുക, അതിനു ശേഷം ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ പീഢനത്തിനിരയാകുന്നവരുടെ ശവശരീരങ്ങൾ മരത്തിന്മേൽ കെട്ടിത്തുക്കുക, തുടങ്ങിയ പ്രതികാര നടപടികളാണ് നിലനിന്നിരുന്നത്.

സാർ ചക്രവർത്തിമാരായ ഒന്നാമനും രണ്ടാമനും വലിയ യഹൂദ വിരോധികളായിരുന്നു. യഹൂദ ജനത്തെ പീഢിപ്പിച്ചിട്ടുള്ള രാജ്യങ്ങളും, രാജാക്കന്മാരും ചരിത്ര താളുകളിലെ പ്രധാന അദ്ധ്യായങ്ങളാണ്. 1930 ൽ ഹിറ്റ്ലറുടെ കിരാത ഭരണത്തിൽ 60 ലക്ഷം യഹൂദന്മാരെയാണ് അയാൾ അതിധാരുണമായി കൊലചെയ്യപ്പെട്ടത്. യഹൂദ ജനത്തെ ഭുമുഖത്തു നിന്ന് തുടച്ചു മാറ്റുണമെന്ന് അയാൾ എത്ര ആഗ്രഹിച്ചിട്ടും അത് സാധ്യമായില്ല.

1948 മേയ് 14- നാണ് ഇസ്രായേൽ രാഷ്ട്രം രൂപികരണമാക്കുന്നത്. ഇപ്പോൾ ജറുശലേമിലെ ഒരു പള്ളി അങ്കണത്തിൽ നടന്ന സംഘർഷമാണ് യുദ്ധത്തിന് തുടക്കം കുറിച്ചത്. അൽ അഖ്സയിൽ നിന്ന് ഇസ്രായേൽ സേന പിന്മാറാൻ പലസ്തീൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിനു് തയ്യാറിയില്ലെന്ന കാരണത്താലാണ് വീണ്ടും ഒരു യുദ്ധത്തിനു് തുടക്കം കുറിച്ചത്. ആറുദിവസത്തെ യുദ്ധം കൊണ്ട് ഇസ്രായേൽ ഗാസാ മുനമ്പും , സീനായ് ഉപദീവും , ജോർദ്ദാനിൽ നിന്നു്  കിഴക്കൻ ജറുശലേം ഉൾപ്പെടുന്ന വെസ്റ്റ് ബാങ്ക്,

സിറിയിൽ നിന്നുളള ഗോലാൻകുന്നുകൾ തുടങ്ങിയ പ്രദേശങ്ങളാണ് തങ്ങളുടെ അധീനനതയിലാക്കിയതു്. യഹൂദ വിശ്വാസ പ്രമാണമനുസരിച്ചു് യഹോവ അവർക്ക് നൽകിയ വാഗ്ദത്വ ഭൂമിയാണ് പലസ്തീൻ. ദൈവത്തിൻ്റെ സ്വന്ത ജനമെന്ന അബ ബോധമാണ് ഇവിടെയുള്ള എല്ലാ യഹൂദ ജനങ്ങളെയും ഭരിയ്ക്കുന്നത് . ഇതു് ഒന്നു മാത്രമാണ് ജനങ്ങളുടെ ഐക്യതയ്ക്ക് ബലം പകരുന്നത്. എന്നാൽ അവിടെയുള്ള മുസ്ലീം ജനങ്ങൾ ഒരിയ്ക്കലും അവരുമായ് രമ്യപ്പെട്ടു പോകുന്നതിനു് തയ്യാറാകുന്നില്ല. അതിനും പല കാരണങ്ങൾ ഉണ്ടു്. സ്വന്ത രാജ്യത്ത് മടങ്ങി വന്ന യഹൂദരിൽ ഭൂരിഭാഗവും സമ്പന്നരാണ്.

ശാസ്ത്ര സാങ്കേതിക മേഖലയിൽ അതിസമർത്ഥരാണ് യഹൂദ ജനങ്ങൾ. കേരളത്തിലും യഹൂദൻ്റെ പാലയനത്തിൻ്റെ കഥ പറയുന്ന ഒരു ജനത കൊച്ചിയിൽ മട്ടാഞ്ചേരിയിൽ ഇന്നും ജീവിയ്ക്കുന്നുണ്ടു്. ഹിറ്റ്ലറുടെ ഭരണ കാലഘട്ടത്തിലാണു് അവർ ഇവിടെ കുടിയേറിയത്. കേരളത്തിൽ രാജഭരണം നിലവിലുള്ള ആ കാലഘട്ടത്തിൽ അറബി രാജക്കന്മാരുമായ് നല്ല ബന്ധത്തിലായിരുന്നു ഇവിടെയുള്ള രാജാക്കന്മാരും. അവർ യഹൂദന്മാർക്ക് നൽകിയ ഉപഹാരമായിരുന്നു മട്ടാംഞ്ചേരി പ്രദേശം. ” മത്താനാ” എന്ന ഹീബ്രു പദത്തിൽ നിന്നാണ് മട്ടാംഞ്ചേരി ഉടലെടുത്തത്. മത്താന എന്നാൽ സമ്മാനം എന്നാണ് അർത്ഥമാക്കുന്നത്. 

1200 ൽ നിർമ്മിച്ച യഹൂദ സിന്നഗോഗ് കൊച്ചി നഗരത്തിന് തിലകക്കുറി ചാർത്തി യഹൂദ ജനത്തിനു് അഭിമാനമായ് ഇന്നും നിലകൊള്ളുന്നു.ഇസ്രായേലിൽ നീതിയും നിയമവും എല്ലാ ജനങ്ങൾക്കും ഒരു പോലയാണ്. സമ്പത്തുകൊണ്ടും അധികാരം കൊണ്ടും ജനങ്ങളെ ചൂക്ഷണ വിധേയേരാക്കൂവാൻ ഇവിടെ ഭരണകർത്താക്കൾക്ക് സാധ്യമല്ല.

കൃഷിയ്ക്കും വനപരിപാലനത്തിനും ജനങ്ങളും ഭരണകർത്താക്കളും പ്രത്യേകം പ്രാധാന്യം കൊടുക്കുന്നുണ്ടു്. ലിഖിത ഭരണഘടനെയെക്കാൾ അലിഖിത ഭരണഘടനയ്ക്കാണ്  ജനങ്ങൾക്കു് താല്പര്യം. ആറു ദശത്തിലധികം വരും വിവിധ രാജ്യങ്ങളിൽ നിന്നു മടങ്ങി വന്ന ജനത. ഇരുന്നൂറിലധികം മ്യൂ സിയങ്ങൾ നിലവിലുളള ഇസ്രായേൽ ഇന്ന് വിനോദസഞ്ചാരികളുടെ പറുദീശയാണ്.

വ്യവസായ രംഗത്ത് ഉന്നദ പദവി അലങ്കരിയ്ക്കുന്ന ഇസ്രായേലിൽ മുവായിരത്തിലധികം കമ്പനികൾ പ്രവർത്തിക്കൂന്നുണ്ടു്. വ്യോമസേനയിൽ നാലാം സ്ഥാനമാണ് ഈ രാജ്യത്തിന്.                     പലസ്തീൻ – ഇസ്രായേൽ ആക്രമണത്തിനു് ഉപയോഗിച്ച ആയുധം മിസൈൽ –  റോക്കറ്റുകളായിരുന്നു. ആക്രമണത്തിൽ നിരപരാധികളാണ് കൊല്ലപ്പെട്ടത്. മിസൈൽ ആക്രമണത്തിൻ്റെ പ്രത്യേകത ഒളിവിലിരുന്നു ശത്രുവിനെ മുഖാമുഖം കാണാതെ തകർക്കുവാൻ സാധ്യമാണ്. എന്നാൽ യുദ്ധങ്ങൾ കൊണ്ടു പ്രശ്നങ്ങൾക്ക് ശ്വാസത പരിഹാരമാകുന്നില്ല.

ഇസ്രായേൽ ദൈവത്തിൻ്റെ സ്വന്തജനമാണ്. ദൈവീക സംരംക്ഷണമുള്ള രാജ്യം. ഇതു പോലെ ദൈവജനവും, സഭയും എക്കാലവും ദൈവീക വലയത്തിലാണ്. നമ്മുടെ യുദ്ധം സ്വന്തം കാര്യസാധ്യത്തിനായ് ചുറ്റുംമുള്ള ജനങ്ങളോട് ആകരുത്. ജാതിയ്ക്കും മതത്തിനും ഇവിടെ പ്രസക്തിയില്ല. നമ്മൾക്ക് പോരാട്ടം ഉള്ളത് ജഢ രക്തങ്ങളോടല്ല, വാഴ്ചകളോടും ,അധികാരങ്ങളോടും തുടങ്ങിയ സാത്താന്യ ശക്തികളോടാണ് (എഫെസ്യർ  6 ൻ്റെ 22]) .യുദ്ധത്തിൽ വിജയം നേടണമെങ്കിൽ പരിശുദ്ധാത്മാവിന് കീഴ്പ്പെടുക. അവിടെയാണ് അന്തിമ വിജയം ലഭിയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!