ഗാന്ധിജി സമ്മാനമായി നല്കിയ കണ്ണടയ്ക്ക് ലേലം വിളിച്ചപ്പോള്‍ കിട്ടിയത് രണ്ടര കോടി രൂപാ. ഗാന്ധിജി സമ്മാനമായി നല്‍കിയതാണ് കണ്ണട. അദ്ദേഹം ഉപയോഗിച്ചിരുന്നതാണ് ഈ കണ്ണടയെന്നാണ് വിശ്വാസം.
ബ്രിട്ടനു തെക്ക് ഗ്ലൗസ്റ്റര്‍ഷയറിലെ മഗോട്സ്ഫീല്ഡില് താമസിക്കുന്ന വൃദ്ധനായിരുന്നു കണ്ണടയുടെ ഉടമ. 1920-ല്‍ ഗാന്ധിജി സമ്മാനമായി നല്കിയതാണത്രേ ഈ സ്വര്‍ണ്ണനിറമുള്ള കണ്ണട. വെയില്‍സില്‍ ബ്രിസ്റ്റോളിലെ ലേലകേന്ദ്രത്തില്‍ നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് കണ്ണട രണ്ടര കോടിക്ക് ലേലം കൊണ്ടത്.
ലേലവസ്തുവിന് 100 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ലേലം നടത്തിപ്പുകാരന് ആന്‍ഡ്രൂ സ്റ്റോവിന്റെ അഭിപ്രായം.
ദക്ഷിണാഫ്രിക്കയില്‍ വച്ച് ഇപ്പോഴത്തെ കണ്ണടയുടെ ഉടമയുടെ ബന്ധുവിന് ഗാന്ധിജി സമ്മാനമായി നല്‍കിയെന്നാണ് വിശ്വാസം. ഉടമയും മകളും സമ്മാനത്തുക വിഭജിച്ചെടുക്കും.
വലിയ തുകയൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വൃദ്ധന് പറയുന്നു. 15000 പൗണ്ട് മാത്രമാണ് വിലയിട്ടിരുന്നത്. ലേലകേന്ദ്രത്തിലെ പെട്ടിയില്‍ കണ്ണടയുടെ ചരിത്രകുറിപ്പോടെയാണ് കണ്ണട നിക്ഷേപിച്ചത്.
അമേരിക്കക്കാരന് യു.എസില്‍ നിന്നും ഫോണില്‍ വിളിച്ചാണ് ലേലം ഉറപ്പിച്ചത്. അപൂര്‍വ്വ വസ്തുക്കള്‍ ശേഖരിക്കുന്ന ആളാണ് ഇദ്ദേഹം.
സി.സി. ന്യൂസ് സര്‍വ്വീസ്






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.