
സാബു തൊട്ടിപ്പറമ്പില്‍
ഇടുക്കി : ഐക്യകേരളം പിറവിയെടുക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി എന്നി നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി തിരു-കൊച്ചി നിലവിൽ വന്നു. തിരു-കൊച്ചി സംസ്ഥാനത്തിൻേറ ഭാഗമായ ഹൈറേഞ്ചിൻെറ പല പ്രദേശങ്ങളും തമിഴ് ഭൂരിപക്ഷ മേഖലയായിരുന്നു.
സുഗന്ധവിളകളുടെ കേന്ദ്രമായ ഹൈറേഞ്ചിനെ, തമിഴ് ഭൂരിപക്ഷ മേഖല എന്ന നിലയില്‍ തമിഴ്നാട് കൊണ്ടൂപോകുവാന് സാധ്യതയുണ്ടായിരുന്നു. ഇത് കണ്ടറിഞ്ഞ് മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ള 200 ഓളം കര്‍ഷകര്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം വീതം നല്കി കോളനി രൂപികരിച്ച് കുടിയിരുത്തി.
1955 ജനുവരി 20ന് പട്ടം കോളനി നിലവില്‍ വന്നു. പട്ടംതാണുപിള്ള മന്ത്രിസഭയിലെ പി.ജെ. കുഞ്ഞുസാഹിബ് പട്ടം കോളനി ഉത്ഘാടനം ചെയ്തു. 6860 ഏക്കര്‍ ഭൂമിയാണ് പതിച്ചു നല്‍കിയത്. പിന്നീട് 1972 ഫെബ്രുവരി 14 ന് ഇടുക്കി ജില്ല രൂപീകൃതമായി.

ഇന്ന് കരുണാപുരം, നെടുംകണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലായി പട്ടം കോളനി സ്ഥിതിചെയ്യുന്നു. പട്ടം കോളനിയുടെ പുറത്തുള്ള പ്രദേശങ്ങളിൽ ധാരളമായി മലയാളികൽ ഭൂമി കൈയേറി. കുടിയേറ്റ ഭൂമിയിൽ മലയാളികളൂടെ എണ്ണം വർദ്ധിച്ചതോടെ ഹൈറേഞ്ച് മേഖല തമിഴ്നാടിനോട് ചേർക്കണമെന്ന അവരുടെ വാദവും നിലച്ചു. ഈ പ്രദേശം കേരളത്തിൻെറ ഭാഗമായി നിലനിർത്തണമെന്നതിനോടൊപ്പം ഭക്ഷ്യക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യവും കോളനൈസേഷൻ കൊണ്ട് പട്ടംതാണുപിള്ള എന്ന മുൻ മുഖ്യമന്ത്രി ഉദേശിച്ചിരുന്നു .
പട്ടംതാണുപിള്ള യുടെ ഈ ദീർഘവീക്ഷണം ഹൈറേഞ്ചിനേ തമിഴ്നാടിനോട് ചേർക്കപ്പെടാതിരിക്കാൻ കാരണമായിതീർന്നു. കാടുകളോടും മലകളോടും കൊടുംതണുപ്പിനോടും പടവെട്ടി കുടിയേറ്റ കർഷകർ മണ്ണിനെ പൊന്നാക്കി ! കുരുമുളകും, ഏലവും, ഗ്രാമ്പൂവും, ജാതിയും ഉൾപ്പെടെയുള്ള സുഗന്ധവിളകളുടെ നാടായി പട്ടംകോളനി മാറി. അന്ന് കുടിയേറിയവരിൽ കൂറേ പേർ ഇപ്പോഴും ഈ ഭൂമിയിൽ ജീവിക്കുന്നു.
താഴ്വാര പട്ടണമായ തൂക്കുപാലം ആണ് പട്ടംകോളനിയുടെ പ്രധാന വ്യാപാരകേന്ദ്രം. ഞാറാഴ്ചകളിലെ പൊതുമാർക്കറ്റിൽ തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാരാണ് അധികവും . കോളനി രൂപികരിച്ച് അൻപത് വർഷം പൂർത്തിയായപ്പോൾ പട്ടംതാണുപിള്ളയുടെ സ്മൃതിമണ്ഡപം മുണ്ടിയെരുമയിൽ സർക്കാർ നിർമ്മിച്ചു,

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ രാമക്കൽമേടും ഈ പട്ടംകോളനിയിലാണ് സ്ഥിതി ചെയ്യുന്നത് . അറുപത്താറുവർഷങ്ങൾക്ക് മുൻപ് ഒരുകൂട്ടം ജനത ജാതിമത, രാഷ്ട്രിയ ചിന്തകൾക്കപ്പുറം കെട്ടി പടുത്തുയർത്തിയ സ്നേഹത്തിൻേറയും സഹനത്തിൻേറയും സാഹോദര്യത്തിൻേറയും കൂടി കഥകളുറങ്ങുന്ന മണ്ണാണ് കല്ലാർ പട്ടം കോളനി .






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.