സൂര്യദേവനും ഇഷ്ടാര്‍ദേവിക്കും ദീപാവലിക്കും പെന്തക്കോസ്തരുടെ ‘ആശംസകള്‍’

സൂര്യദേവനും ഇഷ്ടാര്‍ദേവിക്കും ദീപാവലിക്കും പെന്തക്കോസ്തരുടെ ‘ആശംസകള്‍’

ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുന്ന ഡിസംബർ 25 ഇന്നാണ്.

യേശുക്രിസ്തുവിന്റെ ജന്മദിനം ഡിസംബർ 25 അല്ല എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സമൂഹമാണ് പെന്തെക്കോസ്തു സഭകൾ.

യേശുക്രിസ്തുവിന്റെ ജനനത്തിന് നൂറ്റാണ്ടുകൾക്കു മുമ്പു മുതൽ നിമ്രോദിന്റെ ജന്മദിനമായും സൂര്യ ദേവന്റെ ജന്മദിനമായും ലോകത്തിലെ വിവിധ സമൂഹങ്ങൾ ഡിസംബർ 25 ആചരിച്ചുവരുന്നു.

കുസ്തന്തീനോസ് ചക്രവർത്തിയുടെ മതമാറ്റത്തോടെ ജാതിയ ദേവിദേവന്മാരുടെ ഉത്സവങ്ങളും ആചാരങ്ങളും ക്രൈസ്തവ സഭയിലേക്ക് കാലാകാലങ്ങളായി കടന്നുകൂടി.

ഇതായിരുന്നു നാം സൺഡേ സ്കൂൾ മുതൽ പഠിപ്പിച്ചതും പ്രസംഗിച്ചതും വിശ്വസിച്ചതും വേർപാട് ആചരിച്ചതും.

എന്നിട്ട് ഇപ്പോൾ

ക്രിസ്തുമസിനും ഈസ്റ്ററിനും ഓണത്തിനും എന്തിന് ഇന്ന് വിഷുവിനും ദീപാവലിക്കും പോലും ആശംസകൾ അറിയിക്കുന്നവരായി നാം മാറിക്കഴിഞ്ഞു.

കൃത്യമായ ഉപദേശം പറഞ്ഞു കൊടുക്കേണ്ട ഇടയന്മാർ ക്രിസ്തുമസ് ആശംസകൾ അയക്കുമ്പോൾ ഒരു കാര്യം ചോദിച്ചോട്ടെ??

യേശു ജനിച്ചത് ഡിസംബർ 25 ആണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?

ഇല്ല എങ്കിൽ ജാതിയ ആചാരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നത് വരും തലമുറകൾക്ക് നിങ്ങൾ നൽകുന്ന തെറ്റായ സന്ദേശമാണ്!!

പള്ളിയും പട്ടവും വിട്ടു നാം ഇറങ്ങിതിരിച്ചപ്പോൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ; അനാചാരങ്ങളൊടു ഉള്ള വേർപാട് ആയിരുന്നു.

ജീവിതപിശകിനേക്കാൾ വലുതാണ് ഉപദേശകപിശക് എന്ന് മനസ്സിലാക്കണം.

ഒരാളുടെ ജീവിതം തെറ്റിയാൽ അത് അദ്ദേഹത്തെ മാത്രമാണ് ബാധിക്കുന്നത്.

എന്നാൽ ഉപദേശ ത്തിന്റെ സംരക്ഷകരാകേണ്ട ദൈവദാസന്മാർ വേലിക്കെട്ട് പൊളിക്കാൻ കൂട്ട് നിന്നാൽ അപകടമാണ്; അല്ല വരുംതലമുറയോട് കാണിക്കുന്ന കൊടിയ അപരാധമാണ്.

വാണിജ്യ വൽക്കരിക്കപ്പെട്ട ഉത്സവങ്ങളുടെ ഭാഗം ആകേണ്ടവരല്ല നാം.

തെറ്റും പാപവും പിശാച് സാർവ്വത്രികരിച്ചാൽ അതിനു കുടചൂടെണ്ടവരെല്ല വേർപെട്ട വിശ്വാസികളെന്ന് മനസ്സിലാക്കണം.

ഇതാ തനിച്ചു പാർക്കുന്ന ജനം ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നില്ലെന്ന് പറയാൻ നാണമില്ലേ.

ഉപദേശത്തിന്റെ കാവലാൾ പടയാളി ആയിരിക്കേണ്ടവർപോലും ജാതീയ ആചാരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നു.

എന്റെ ബാല്യത്തിൽ ഓണത്തിന് ആരോ തന്ന ഉപ്പേരി കഴിച്ചതിന് പാസ്റ്റർ അപ്പച്ചന്റെ ശാസനയും ശിക്ഷണവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

നാമും അവരും തമ്മിൽ എന്ത് വ്യത്യാസം? നമ്മൾക്ക് ഉയർത്തിപ്പിടിക്കാൻ ഇനിയും എന്ത് ഉപദേശം അവശേഷിക്കുന്നു?ജിജി തേക്കുതോട്
9961883343

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!