ലഹരി ഉപയോഗം: അമേരിക്കയില്‍ കഴിഞ്ഞവര്‍ഷം മരിച്ചവര്‍ 81000

ലഹരി ഉപയോഗം: അമേരിക്കയില്‍ കഴിഞ്ഞവര്‍ഷം മരിച്ചവര്‍ 81000

അമിത അളവില്‍ ലഹരി ഉപയോഗിച്ച് കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ മരിച്ചത് 81000 പേര്‍. 2019 ജൂണ്‍ മുതല്‍ 2020 മെയ് വരെയുള്ള കണക്കാണിത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ ഉള്ളത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ നിരക്കാണിത്. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുള്ളത്. കൊക്കെയ്ന്‍ ഉപയോഗം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിച്ചതോടെ 27% ആളുകള്‍ കൂടുതലായി മരിച്ചു.
സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗം 38% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. ചിലയിടങ്ങളില്‍ അത് 50% ആയും വര്‍ദ്ധിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തില്‍ നിന്നുടലെടുത്ത സങ്കീര്‍ണ്ണമായ ജീവിതപ്രശ്‌നങ്ങളാണ് ലഹരി ഉപയോഗ വര്‍ദ്ധനവിന് കാരണം. വേണ്ടപ്പെട്ടവരുടെ മരണം, തൊഴിലില്ലായ്മ, സാമ്പത്തിക പരാധീനതകള്‍ എന്നീ കാര്യങ്ങളാണ് ലഹരി ഉപയോഗത്തിലേക്ക് ഒരു വിഭാഗം തിരിയാന്‍ കാരണമായത്.

ജൈവ വസ്തുക്കളുടെ പോലും സിന്തറ്റിക് വിഭാഗങ്ങള്‍ അമേരിക്കയില്‍ ലഭിക്കും. പഴവര്‍ഗ്ഗങ്ങളില്‍ നിന്നും കിട്ടുന്ന ലഹരിവസ്തുക്കള്‍, രാസവസ്തുക്കള്‍ കൊണ്ട് ലാബില്‍ തയ്യാറാക്കി വില്‍ക്കുന്ന ആധുനിക ഭക്ഷണക്രമം അപകടത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക.

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ലഹരി ഉപയോഗിച്ച് 81000 പേര്‍ മരിച്ചെന്ന കണക്ക് തീരെ ചെറുതല്ല. കൊവിഡ് വ്യാപനം തടയാനായില്ലെങ്കില്‍ അമേരിക്കന്‍ ജനത ഇനിയും അമിത ലഹരി ഉപയോഗത്തിലേക്ക് തിരിയാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!