ദൃശ്യമാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. മാതൃഭൂമിയും ഏഷ്യാനെറ്റും മനോരമയും അത് ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ടിരുന്നു, തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ. ഇ.ഡി., കസ്റ്റംസ്, സി.ബി.ഐ., എന്‍.ഐ.എ. എന്നീ അന്വേഷണ ഏജന്‍സികളും സ്വര്‍ണ്ണ കള്ളക്കടത്തുമല്ലാതെ അഞ്ചാറു മാസമായി മറ്റൊരു ചര്‍ച്ചയും ഇവര്‍ നടത്തിയിരുന്നില്ല.
ഇന്ത്യാ മഹാരാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പരാധീനതകളോ, മറ്റു സാമൂഹ്യപ്രശ്നങ്ങളോ ഇവര്‍ കണ്ടതേ ഇല്ല. ഷൈലജ ടീച്ചറിനെ വരെ അവഹേളിച്ചു. ഏത് ചര്‍ച്ചയിലും കേട്ടുകൊണ്ടിരുന്നതും അച്ചടി മാധ്യമങ്ങളില്‍ വായിച്ചുകൊണ്ടിരുന്നതുമായ ഒരു സ്ഥിരം വാചകമുണ്ടായിരുന്നു: ‘അന്വേഷണം മുഖ്യമന്ത്രിയിലേക്കു നീങ്ങുന്നു.’ ജനങ്ങളുടെയിടയില്‍ കണ്ഫ്യൂഷന് ഉണ്ടാക്കിക്കൊണ്ടാണ് ഓരോ ദിവസവും രാത്രി ചര്‍ച്ചകള്‍ അവസാനിച്ചിരുന്നത്. നേരം വെളുത്താല്‍ ഉടനെ കൈയില്‍ കിട്ടുന്ന പത്രങ്ങളിലും ഇതേ ശൈലിയിലുള്ള എഴുത്തുകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. 14-ന് നടന്ന അവസാനഘട്ട തിരഞ്ഞെടുപ്പ് വരെ ഇത് തുടര്‍ന്നു.
ഇനി കഷ്ടിച്ച് ഒരാഴ്ച ഈ മാധ്യമങ്ങള്‍ എല്ലാംകൂടി എല്‍.ഡി.എഫിന്റെ വിജയം ആഘോഷിക്കും. പിണറായിയെ സോപ്പിടും, സുഖിപ്പിക്കും. അതൊന്നും അങ്ങോട്ട് ഏല്ക്കുകയില്ലെന്നത് വേറെ കാര്യം. സ്വര്‍ണ്ണം, ഈന്തപ്പഴം, ഖുറാന്, കിഫ്ബി, വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മ്മാണം, സ്പ്രിംഗ്ളര്‍ തുടങ്ങിയവയിലൂടെ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള ‘ഓരിയിടല്‍.’
സ്വര്‍ണ്ണം കയറ്റി വിട്ടവരെ കണ്ടെത്താന്‍ ബി.ജെ.പി.യുടെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്നും ഈ അന്വേഷണ പോരാളികള്‍ക്ക് ഇതുവരെയും പിടികിട്ടിയിട്ടില്ല.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ചോദ്യം ചെയ്യല്‍ മാത്രം നടക്കുന്നു. അന്വേഷണം റബ്ബര്‍ പോലെ നീളുന്നതാണ് മാധ്യമങ്ങളുടെ ഏക ആശ്വാസം. വൈകിട്ട് വലിച്ചു നീട്ടും, രാത്രിയില്‍ വിടും. പിന്നെ രാവിലെ പത്രങ്ങള്‍ വലിച്ചു നീട്ടും. പിന്നെ വലിച്ചുനീട്ടല്‍ തുടങ്ങുന്നത് വൈകിട്ടാണ്. എന്നിട്ട് എന്തായി? ആയിരക്കണക്കിന് വിലപ്പെട്ട മണിക്കൂറുകള്‍ കാഴ്ചക്കാര്‍ക്ക് നഷ്ടപ്പെട്ടതല്ലാതെ ആര്‍ക്ക്, എന്തു ഗുണമുണ്ടായി? റേറ്റിംഗിനു വേണ്ടിയുള്ള മത്സര ചര്‍ച്ചകളല്ലാതെ കുറ്റവാളികളെ കണ്ടെത്താനുള്ളതായിരുന്നില്ലല്ലോ ഈ ചര്‍ച്ചകള്‍.
‘മുഖ്യമന്ത്രിയിലേക്കു അന്വേഷണം വലിച്ചുനീട്ടിയ’ മാധ്യമങ്ങള്‍ ജലീലിലേക്കും നീട്ടി നോക്കി. ഒന്നും നടന്നില്ല. ജനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ ചാനലുകാരുടെ മനസിനകത്തെ പൂതി അങ്ങില്ലാതാക്കി.
ഇന്ന് രാത്രിയും നാളെയും മറ്റന്നാളും എല്‍.ഡി.എഫിനെ പുകഴ്ത്തുന്ന പണിയായിരിക്കും. ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ചാനലുകാരുടെ ജോലി. ഇവരുടെ മലക്കംമറിച്ചില്‍ കാണാന്‍ എല്ലാവരും രണ്ടുമൂന്ന് ദിവസത്തേക്ക് ചര്‍ച്ചകള്‍ കാണണമെന്ന് പൊതുജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
അസംബ്ലി ഇലക്ഷന് അടുക്കുമ്പോള്‍ പിന്നെയും അവര്‍ ഈ പണി തന്നെ തുടരും. സര്‍ക്കാരിന്റെ സല്‍ഭരണത്തെ വിലയിരുത്താതെ മാധ്യമ ഉടമകളുടെ രാഷ്ട്രീയം ജനങ്ങളില്‍ കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ഒരു വസ്തുത ഇതില്‍നിന്നും മനസ്സിലാക്കാം. നുണപ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയും എന്ന്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.