എല്ലാ രാജ്യങ്ങളും കൊവിഡ് പ്രതിരോധമരുന്ന് കണ്ടുപിടിക്കാനുള്ള തിരക്കിലാണ്. ഗവേഷണവും പഠനങ്ങളും ധാരാളമായി നടക്കുന്നു. റഷ്യ കണ്ടുപിടിച്ച ‘സ്പുട്നിക് വി’ വാക്സിനാണ് ഏറെ പരീക്ഷണങ്ങള്‍ നടത്തി വിജയത്തോടടുത്തെത്തിയിരിക്കുന്നത്. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 92% വിജയകരമായിരുന്നു എന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര വിപണിയില്‍ 20 ഡോളറില്‍ താഴെയായിരിക്കും വില. രോഗസാധ്യത കൂടുതലുള്ള മേഖലകളിലുള്ളവര്‍ക്ക് പതിനായിരം ‘സ്പുട്നിക് വി’ വാക്സിന് നല്‍കിക്കഴിഞ്ഞു. 100 കോടി ഡോസ് ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ചൈനീസ്, ഇന്ത്യന്‍ കമ്പനികളുമായി കരാറായി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ഇറക്കിയ വാക്സിനും 95% ഫലപ്രാപ്തി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് പോസിറ്റീവായവര്‍ക്ക് വാക്സിന് കൊടുത്തിട്ട് ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. മൂന്നാംഘട്ട പരീക്ഷണവും വിജയിച്ചിട്ടുണ്ട്. ഉടനെ നിര്‍മ്മാണം തുടങ്ങും. മറ്റൊരു യു.എസ്. കമ്പനിയായ ‘മൊഡേണ’ ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ വാക്സിന് 94.50% ഫലപ്രദമാണ്. ഇതിനും യു.എസ്. സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ഓക്സ്ഫഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് ബ്രിട്ടീഷ് കമ്പനി ആസ്ട്രാ സെനക്ക വികസിപ്പിച്ച വാക്സിനും ഫലപ്രദമാണ്. പ്രായമുള്ളവര്‍ക്കും ഈ വാക്സിന് പ്രയോജനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് ഈ വാക്സിന് ആയിരിക്കും.
ചൈനയുടെ കൊറോണവാക് (കോവാക്) വാക്സിനും ഉടനെ വിപണിയിലെത്തുമെന്നാണ് വിവരം. ചൈനയുടെ മറ്റ് മൂന്നു വാക്സിനുകളും പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ സിനോഫാമും സി.എന്‍.ബി.ജി.യും സിനോവാകും വികസിപ്പിച്ച വാക്സിനുകള്‍ 10 ലക്ഷം പേര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. ജോണ്സണ് ആന്റ് ജോണ്‍സണും വാക്സിന് പരീക്ഷണത്തില്‍ മുന്നേറുകയാണ്. കൊറോണ പ്രതിരോധ വാക്സിനുകള്‍ എല്ലാം റെഡിയാണെന്ന് കമ്പനികള്‍ അവകാശപ്പെടൂന്നുണ്ടെങ്കിലും എന്ന് വിപണിയില്‍ എത്തുമെന്നതിന് ഒരു ഉറപ്പുമില്ല. എല്ലാം ഫലപ്രദമാണെന്നതിന് സംശയമില്ലാതെ ഒരു മറുപടി നല്കാന് ഒരു സര്‍ക്കാരിനും കമ്പനിക്കും ആകുന്നുമില്ല.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.