
പി.ജി. വര്‍ഗ്ഗീസ്
അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കരസ്ഥമാക്കി, എതിര് സ്ഥാനാര്‍ഥി പ്രസിഡന്റ് ട്രംപിനെക്കാള്‍ 50 ലക്ഷത്തില്‍ പരം പോപ്പുലര്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടും 306 ഇലക്ടറല്‍ വോട്ടുകളോടും കൂടി ജോ ബൈഡന് 46മത് പ്രെസിഡന്റായി വൈറ്റ് ഹൗസിലേക്ക്.
വ്യത്യമായ ഭൂരിപക്ഷവും ജന പിന്തുണയും ബൈഡനു ലഭിച്ചിട്ടും, പരാജയം സമ്മതിയ്കാതെ, തെളിവില്ലാത്ത കള്ളക്കേസുകളുമായി മുന്നോട്ടുപോയി നിലവിലെ പ്രസിഡന്റ് ട്രംപ് തന്റെ പദവിയും വിലയും നഷ്ടമാക്കി സ്വയം ഇളിഭ്യനാകുകയാണ്. പരീക്ഷക്ക് തോറ്റ കുട്ടി ചോദ്യ പേപ്പറിനെയും അധ്യാപകരെയും കുറ്റപ്പെടുത്തുന്നതുപോലെയുള്ള ഒരു വികല്പ രീതിയാണിത്. ട്രംപ് കൊടുത്ത 9 കേസുകള്‍ തെളിവുകളുടെ അഭാവത്തില്‍ കോടതികള്‍ ഇതിനകം തള്ളിക്കളഞ്ഞു.ബാക്കിയുള്ള കേസുകളുടെ അവസ്ഥയും ഇതുതന്നെയാകും.
അമേരിക്കയിലെ രണ്ടു രാഷ്ട്രീയ കക്ഷികളായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്കോ റിപ്പബ്ലിക്കന്‍ പാര്ട്ടിയിലേക്കോവോട്ടുകള് മാറി മറിയുന്ന സ്വിങ്ങ് സ്റ്റേറ്റുകളിലെ (Swing States) വോട്ടുകള്‍ എണ്ണുന്നതുവരെ ബൈഡന്റെ തിരഞ്ഞെടുപ്പ് വോട്ടുകള്‍ 253 ല്‍ തുടരുകയായിരുന്നു. പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, നെവാഡ തുടങ്ങിയ സ്വിങ്ങ് സ്റ്റേറ്റുകളുടെ വോട്ടുകള്‍ കൂടി എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനു ആകെ 306ഇലക്ട്റല്‍ വോട്ടുകള്‍ ലഭിച്ചു.
വിജയിക്കുവാന്‍ 270 ഇലക്ട്റല്‍ വോട്ടുകള്‍ മാത്രം മതി.തന് പ്രമാണിത്തവും ധ്രാഷ്ട്യവും അഹങ്കാരവും സ്വഭാവ വിശേഷങ്ങളായിട്ടുള്ള നിലവിലെപ്രസിഡന്റ ട്രംപിന്റെ അല്പത്തരത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ബൈഡനെ ഇതുവരെ അംഗീകരിക്കുവാന്‍ തയ്യാറാകാത്തിരിക്കുന്നത്. ഈ വങ്കത്തരം ഏറ്റുപിടിച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കുറെ വര്‍ണ വെറിയന്മാരും ട്രംപ് അനുകൂലികളും അമേരിക്കയുടെ പല തെരുവുകളിലും പ്രകടനങ്ങള്‍ നടത്തുകയാണ്.യാഥാര്‍ഥ്യം മനസ്സിലാക്കാതെ നിഴല്‍ യുദ്ധം ചെയുന്ന ഇക്കൂട്ടര്‍ അമേരിക്കന്‍ ഡെമോക്രസിയുടെ വിശ്വാസതയെയാണ് തകര്‍ക്കുന്നത്.
ബൈഡന്റെ വിജയത്തോടുകൂടി,ട്രംപ് വീണ്ടും വിജയിക്കുമെന്ന് പ്രവചിച്ച ഒരു ഡസനില്‍ പരം കള്ളപ്രവാചകന്മാരും, ട്രംപിനെ അന്ധമായി പിന്തുണക്കുന്ന ക്രിസ്തീയ യാഥാസ്തികര്‍ എന്നറിയപ്പെടുന്ന കപട വിശ്വാസികളും, അമേരിക്കയില്‍ പ്രചാരമുള്ള മലയാള പ്രസിദ്ധീകരങ്ങളിലെ ട്രംപ് അനുകൂല വിദേശകാര്യ ലേഖകന്മാരും എല്ലാം കടുത്ത നിരാശയിലാണ്.
അമേരിക്കന്‍ ഭരണഘടന പ്രകാരം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജനുവരി 20 നു ചുമതല ഏറ്റടുക്കേണം. നിലവിലുള്ള പ്രസിഡന്റ് ട്രംപ് അപ്പോള്‍ മാന്യമായി സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ പ്രേസിടെന്റിന്റെ സുരക്ഷാ ചുമതലയുള്ള രഹസ്യ വിഭാഗം (Secret Service) സമന്വയത്തിലൂടെയോ, ബലപ്രയോഗത്തിലൂടെയോ തന്നെ പുറത്താക്കും. തനിക്കും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും അമേരിക്കന്‍ ജനതക്കും ഇത് വലിയ നാണക്കേടായി മാറും.അങ്ങനെ സംഭവിക്കാന്‍ ഇട വരാതിരിക്കട്ടെ എന്നാശംസിക്കുന്നു.
അമേരിക്കയുടെ 46 മത് പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനു എല്ലാ ഭാവുകങ്ങളും നേരുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.