അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെ മുന്‍തൂക്കം

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെ മുന്‍തൂക്കം

പി.ജി. വര്‍ഗീസ്
ക്രൈസ്തവചിന്ത ഒക്കലഹോമ പ്രതിനിധി


അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചു ഒക്ടോബര്‍ ലക്കം ക്രൈസ്തവചിന്തയില്‍ ഞാന്‍ എഴുതിയ ലേഖനത്തിനു മറുപടിയായി എന്റെ പ്രിയ സുഹൃത്ത് റവ. ഡോ. ബാബു തോമസ്, ന്യൂയോര്‍ക്ക് കഴിഞ്ഞലക്കത്തില്‍ എഴുതിയ ലേഖനം വായിക്കുകയുണ്ടായി.

എന്നാല്‍ എന്റെ പ്രിയ സുഹൃത്ത് തന്റെ ലേഖനത്തില്‍ തനിക്ക് ഒരു രാഷ്ട്രീയകക്ഷിയോടും ചായ്‌വില്ല എന്നു അവകാശപ്പെടുന്നെങ്കിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും പ്രസിഡന്റ് ട്രമ്പിനെയും അന്ധമായി പിന്തുണയ്ക്കുന്നതായി കാണുവാന്‍ കഴിയും.

ലേഖകന്‍ പ്രതിപാദിക്കുന്ന അമേരിക്കയിലെ സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളൊക്കെ പാര്‍ട്ടി വ്യത്യാസങ്ങള്‍ ഇല്ലാതെ മറ്റു രാജ്യങ്ങളില്‍ എന്നപോലെ അമേരിക്കന്‍ ജനതയേയും ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളാണ്. സമൂഹത്തില്‍ നടക്കുന്ന മൂല്യച്യുതിക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം? ഇത് ശരിയാണെങ്കില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും മറ്റു രാജ്യങ്ങളിലും സാമൂഹിക തിന്മകള്‍ കാണുവാന്‍ പാടില്ല. എന്നാല്‍ അങ്ങനെയല്ലല്ലോ സ്ഥിതി. ലേഖകന്‍ ചൂണ്ടിക്കാണിച്ചതു പോലെ, ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ, അമേരിക്കയില്‍ പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി, ഡെമോക്രാറ്റിക് പാര്‍ട്ടി തന്നെയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ബൂര്‍ഷ്വാ, മുതലാളിത്ത നയങ്ങള്‍, പലപ്പോഴും തൊഴിലാളി വര്‍ഗ്ഗത്തിനു അനുകൂലമല്ലാത്തതാണ്. യൂണിയന്‍, സംഘടനാ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നയങ്ങള്‍ മൂലം, നല്ലൊരു പങ്ക് തൊഴിലാളികളും തൊഴില്‍ശാലകളില്‍ അകാരണമായി ചൂഷണത്തിന് വിധേയരാകുകയും, തൊഴില്‍ ഭീഷണി നേരിടുകയും ചെയ്യാറുണ്ട്. പണക്കാരെ വീണ്ടും പണക്കാരാക്കുകയും പാവങ്ങളെ വീണ്ടും പാവങ്ങളാക്കുകയും ചെയ്യുന്ന നയങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പൊതുവെ സ്വീകരിച്ചു വരുന്നത്.

മാത്രമല്ല, ഗര്‍ഭഛിദ്രം, മയക്കുമരുന്നുകളുടെ ഉപയോഗം, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ സാമൂഹിക തിന്മകളെ ഒരു രീതിയിലും ഞാന്‍ പിന്തുണച്ചിട്ടില്ല, പിന്തുണക്കുകയും ഇല്ല. എന്നാല്‍, നാം മനസ്സിലാക്കേണ്ട കാര്യം, ഒരു രാജ്യത്തിന്റെ നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍, സ്ഥാനാര്‍ത്ഥികള്‍ എല്ലാ തലത്തിലും ഉള്ളവരെ (ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും, യാഥാര്‍ത്ഥ്യ ചിന്താഗതിക്കാരും അല്ലാത്തവരും) പ്രതിനിധാനം ചെയ്യണം എന്നുള്ളതാണ് വസ്തുത. ഇത് ജനാധിപത്യത്തിന്റെ ഒരു പ്രാഥമിക തത്വമാണ്. നമ്മുടെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും അല്പം മാറി, വിശാലമായി ചിന്തിച്ചാല്‍, ഇത് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്.

രണ്ടു ലക്ഷത്തില്‍പരം അമേരിക്കക്കാരുടെ വിലപ്പെട്ട ജീവന്‍ അപഹരിച്ച കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടു. അമേരിക്കയിലെ രോഗപ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രസിദ്ധ ശാസ്ത്രജ്ഞമാരുടെയും ഡോക്ടര്‍മാരുടെയും ഉപദേശങ്ങള്‍ സ്വീകരിക്കാനും അദ്ദേഹം തയ്യാറായില്ല. ബ്ലീച്ച്, ലോഷന്‍ തുടങ്ങിയവ ഉപയോഗിച്ച് കൊറോണയെ തുരത്താം എന്ന് പറഞ്ഞത് നിരുത്തരവാദപരമായ, അശാസ്ത്രീയമായ പ്രസ്താവനയായിരുന്നു. മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ച് കൊറോണയെ പിടിച്ചുകെട്ടാം എന്ന പ്രസ്താവനയും അശാസ്ത്രീയമായിരുന്നു.

ഇന്ത്യയില്‍ നിന്നും കോടിക്കണക്കിനു ഡോസുകള്‍ പ്രധാനമന്ത്രി മോദിയെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഇറക്കുമതി ചെയ്തതും പരാജയമായി. അമേരിക്കയുടെ അയല്‍രാജ്യമായ മെക്‌സിക്കോയുടെ ചിലവില്‍ അമേരിക്കയുടെ ബോര്‍ഡറുകള്‍ എല്ലാം വേലികെട്ടും എന്ന് വീമ്പിളക്കുകയും, പിന്നീട് മെക്‌സിക്കന്‍ പ്രസിഡന്റ് ഈ പ്രസ്താവനയുടെ പൊള്ളത്തരം തുറന്നുകാണിച്ചപ്പോള്‍ നിശ്ശബ്ദനാവുകയും, ഇങ്ങനെ നിരവധി വികലമായ, അപക്വമായ നയങ്ങളും, തീരുമാനങ്ങളും മൂലം പ്രസിഡന്റ് ട്രംപിന്റെ ഭരണം തികച്ചും പരാജയമാണെന്ന് വിലയിരുത്താം.

കൂടാതെ രാജ്യത്തെ നികുതിവ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സമ്പന്നരുടെയും കോര്‍പറേറ്റുകളുടെയും നികുതി വലിയ തോതില്‍ കുറയ്ക്കുകയും, കറുത്തവര്‍ഗ്ഗക്കാര്‍ സമാധാനമായി നടത്തിയ വര്‍ണ്ണവിവേചനത്തിന് എതിരായ സമരങ്ങളെ, സൈനികരെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും, അനധികൃതമായി കുടിയേറി എന്നു പറഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളെ തങ്ങളുടെ മാതാപിതാക്കളില്‍ നിന്നും സ്ഥിരമായി മാറ്റിയതും എല്ലാം പരക്കെ വിമര്‍ശിക്കപ്പെടുകയുണ്ടായി. താന്‍ മാസ്‌ക് ധരിക്കില്ല എന്ന് വീമ്പു പറഞ്ഞെങ്കിലും അവസാനം തനിക്കും കോവിഡ് ബാധിച്ച് മാസ്‌ക് ധരിച്ചു ഹോസ്പിറ്റലിലേക്കു പോകുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ഡിബേറ്റില്‍ പ്രസിഡന്റ് ട്രമ്പില്‍ നിന്നും ഉണ്ടായ അപക്വമായ പെരുമാറ്റവും നിലപാടുകളും തന്നെ വീണ്ടും പ്രതിക്കൂട്ടിലാക്കുകയുണ്ടായി. വെള്ളക്കാര്‍ക്ക് മാത്രം എല്ലാത്തിനും മുന്‍ഗണന വേണം എന്ന് വാദിക്കുന്ന വൈറ്റ് സുപ്രീമസിസ്റ്റിനെ (White Supremacists) തള്ളിപ്പറയുമോ എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഒരുത്തരം കൊടുക്കാതെ ഒഴിഞ്ഞുമാറിയത് അമേരിക്കയിലെ മറ്റു വംശീയര്‍ വളരെ ഗൗരവത്തോടു കൂടിയാണ് കാണുന്നത്.

ജീവിതത്തില്‍ യാതൊരു ധാര്‍മ്മികതയും പുലര്‍ത്താത്ത കുടുംബബന്ധങ്ങള്‍ ഉള്ളതും, ഒരു ഏകാധിപതിയെ പോലെ പെരുമാറുകയും ചെയ്യുന്ന പ്രസിഡന്റ് ട്രംപിനെ വിശുദ്ധിയുടെ വേഷം അണിയിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
അഭിപ്രായ സര്‍വ്വേകളില്‍ ഇപ്പോഴും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തന്നെയാണ് മുന്നില്‍.

എന്തായാലും, ചില ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത നാലു വര്‍ഷത്തേക്കുള്ള അമേരിക്കയുടെ ഭരണം ആരുടെ കൈകളിലാണ് എന്ന് അറിയുവാന്‍ കഴിയും.

ആര് ഭരിച്ചാലും സുവിശേഷ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മത-വ്യക്തി സ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെടാത്ത ഒരു ഭരണം അധികാരത്തില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ആകാംക്ഷയോടെയും പ്രതീക്ഷയോടെയും നമുക്ക് കാത്തിരിക്കാം.

One thought on “അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെ മുന്‍തൂക്കം

  1. 2016 is going to repeat again on November 3rd election. Fake News Media and all Democratic cronies will meltdown after the result of American election. Democratic Party is no longer Kennedy or Bill Clinton Democratic Party and it become very liberal party. I am fully support Dr. Babu Thomas point of views. P G Varghese point out that Republican part is the rich people party and that changed by Donald Trump. All the Wall Street rich people are supporting Joe Biden and Democratic
    Party. Us s not a racist country and two terms black president Obama elected by the overwhelming support of white people. All Democratic run cities are having racial issues because they are considering black community as plantation for Democratic voting. This election will prove that Donald Trump will get more support from Black and Hispanic communities than any other Republican President candidate in History.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!