ചരിത്രത്തിൽ ഇന്ന് : ഒക്ടോബർ വിപ്ലവം

ചരിത്രത്തിൽ ഇന്ന് : ഒക്ടോബർ വിപ്ലവം

പാസ്റ്റർ ലാലു തോമസ്, കോട്ടയം


1917-ൽ റഷ്യയിൽ നടന്ന വിപ്ലവങ്ങളുടെ തുടർച്ചയാണിത്. റഷ്യയുടെ തലസ്ഥാനമായ പെട്രോഗ്രാഡ്(ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗ് ) കേന്ദ്രീകരിച്ച് ഫെബ്രുവരിയിൽ പൊട്ടി പുറപെട്ട ആഭ്യന്തരകലാപത്തിൽ ദീർഘ വർഷത്തെ സർ ഭരണത്തിന് തിരശീലയിട്ട് ഏകാധിപതിയായ നിക്കോളാസ് രണ്ടാമൻ സ്ഥാനഭഷ്ടനാക്കപ്പെട്ടു.

മെൻഷേവിക് ചേരിയുടെ നേതാവായ ജോർജി ലിവോസിന്റെ നേതൃത്വത്തിൽ താൽകാലിക ഗവമെന്റ് രൂപീകരിക്കപ്പെട്ടു. ലിവോസിന് ജനപിന്തുണ കുറയുകയും അദ്ദേഹത്തിന്റെ രാജിയെ തുടർന്ന് പ്രസിദ്ധ അഭിഭാഷകനും വിപ്ലവകാരിയും ആയിരുന്ന അലക്സാണ്ടർ കെറൻസ്കി ജൂലൈയിൽ താൽകാലിക ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയാകുകയും ചെയ്തു.

1898-ൽ അലക്സാണ്ടർ കെറൻസ്കി സ്ഥാപിച്ച റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്ക് ലേബർ പാർട്ടിയിൽ ആശയ സംഘടനം രൂക്ഷമാകുകയും പാർട്ടിക്കുള്ളിൽ മെൻഷെവിക്കുകൾ (വലതുപക്ഷം), ബോൾഷെവിക്കുകൾ (ഇടതുപക്ഷം) എന്നിങ്ങനെ രണ്ടു ചേരികളുണ്ടായി. കെറൻസ്കി മെൻഷെവിക് ചേരിയുടെ നേതൃത്വമേറ്റെടുത്തപ്പോൾ വ്ലാഡിമിർ ലെനിൻ ബോൾഷെവിക് ചേരിയുടെ നേതാവായി.

റഷ്യൻ പാർലമെന്റായ ഡുമയിലെ അംഗങ്ങൾ ഭരണചക്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പ്രഭുക്കന്മാരുടെയും മുതലാളിമാരുടെയും താല്പര്യങ്ങളുടെ സംരക്ഷകരാകുകയും ചെയ്തു.പട്ടാളക്കാരും തൊഴിലാളിവർഗവും പിന്തുണക്കുന്ന സോവിയറ്റ്സ് എന്നറിയപെടുന്ന ഗ്രാസ്റൂട്ട് കമ്മ്യൂണിറ്റി അസംബ്ലി താൽകാലിക ഭരണകൂടത്തെ പിന്തുണച്ചുവെങ്കിലും ദേശീയ സർക്കാറിനുവേണ്ടിയും രാഷ്ടസേനക്കുവേണ്ടിയും വാദിച്ചു.

അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷികാർക്ക്, ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക്, സമാധാനം എല്ലാവർക്കുമെന്ന പ്രധാന മുദ്രവാക്യം ഉയർത്തി ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ പതിവായി കലാപങ്ങളും, പ്രതിഷേധങ്ങളും പണിമുടക്കുകളുമുണ്ടായി.

1917 നവംബറിൽ നടന്ന രണ്ടാം വിപ്ലവത്തെ തുടർന്ന് ബോൾഷെവിക്കുകൾ അധികാരം പിടിച്ചെടുക്കുകയും കെറൻസ്കി രാജ്യം വിട്ട് പാരീസിലേക്ക് പലായനം ചെയ്തു. ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ സ്ഥാപിതമായി. പഴയ റഷ്യൻ കലണ്ടർ(ജൂലിയൻ) പ്രകാരം ഒക്ടോബർ 25ന് നടന്നതിനാലാണ് ഇത് ഒക്ടോബർ വിപ്ലവമെന്നറിയപ്പെടുന്നത്.

പുതിയ കലണ്ടർ(ജോർജിയൻ) പ്രകാരം ഇത് നവംബർ 7നാണ്. ബോൾഷെവിക് ചേരിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവമാകയാൽ ഇതിനെ ബോൾഷേവിക് വിപ്ലവമെന്നും വിളിക്കാറുണ്ട്.
ലോകമെമ്പാടുമുള്ള ഏകാധിപതികളായ ഭരണാധിപൻമാർക്കും ജനദ്രോഹികളായ ഭരണവർഗത്തിനും ഒന്നുമൊരു താക്കീതാണ് ഒക്ടോബർ വിപ്ലവം. ഫാസിസ്റ്റ് ശക്തികൾ ദളിതനെയും പാവപെട്ടവനെയും ന്യൂനപക്ഷങ്ങളെയും നിരന്തരം ചൂഷണം ചെയ്യുന്ന പ്രത്യേക കാലഘട്ടത്തിൽ.

കുറിപ്പ് :
വിപ്ലവം – ലത്തീൻ ഭാഷയിൽ തകിടം മറിയലെന്നർത്ഥം വരുന്ന റെവല്യൂഷ്യോ(Revelutio) എന്ന വാക്കിൽ നിന്നാണ് റവല്യൂഷൻ(വിപ്ലവം) എന്ന വാക്കിന്റെ ഉത്ഭവം.
വിപ്ലവങ്ങളുടെ മാതാവ് : 1789 ഫ്രഞ്ച് വിപ്ലവം.
മഹത്തായ വിപ്ലവം: 1688 ഇംഗ്ലണ്ട്(രക്തരഹിത വിപ്ലവം എന്നും അറിയപെടുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!