പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തി നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഏ.ഡി. 1502-ല്‍ കൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികള്‍ വാസ്കോഡഗാമയെ കാണുകയും, തങ്ങളുടെ പുരാതന രേഖകളും സ്ഥാനചിഹ്നവും ഗാമയ്ക്ക് നല്‍കുകയും ചെയ്തു.
ഏ.ഡി. 10-ാം നൂറ്റാണ്ടില്‍ വില്ലോര്‍വട്ടം എന്ന സുറിയാനി രാജകുടുംബം ഉദയംപേരൂര്‍ സിംഹാസനം സ്ഥാപിച്ച് ഭരണം നടത്തിയിരുന്നുവെന്നും അന്യം നിന്നുപോയ രാജകുടുംബത്തിന്റെ ചെങ്കോല്‍ കേരള ക്രിസ്ത്യാനികള്‍ ഭദ്രമായി സൂക്ഷിച്ചിരുന്നത് ഗാമയ്ക്ക് സമ്മാനമായി നല്കിയ സാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
പ്രസ്തുത ചെങ്കോല്‍ രണ്ടറ്റവും വെള്ളി കെട്ടിയതായിരുന്നുവെന്ന് പോര്‍ച്ചുഗീസുകാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. നസ്രാണികള്‍ തങ്ങളുടെ മതപരമായ പൈതൃകവും വ്യക്തിത്വവും മാര്‍ത്തോമ്മായുടെ ‘മാര്‍ഗ്ഗവും വഴിപാടും’ എന്ന രീതിയിലാണ് പോര്‍ച്ചുഗീസുകാരുടെ മുന്നില്‍ അവതരിപ്പിച്ചത്.
ആ ജീവിതചര്യ മാര്‍ത്തോമായുടെ നിയമം എന്ന പേരിലാണ് പിന്നീട് യൂറോപ്യന്‍ ഭാഷകളില്‍ അറിയപ്പെട്ടത്. അക്കാലത്തെ ക്രിസ്ത്യാനികളുടെ മതം വളരെ ലളിതമായിരുന്നു. അവരുടെ സംസ്കാരം കേരള സംസ്കാരമായിരുന്നു. പുരാതനവും ഐശ്വര്യപൂര്ണ്ണവുമായിരുന്ന മലങ്കര സഭയെ ദുര്‍ബലമാക്കിയ ഭിന്നിപ്പിന്റെയും നൂറ്റാണ്ടുകളായുള്ള വഴക്കുകളുടെയും ആരംഭം കുറിക്കലായിരുന്നു പറങ്കികളുമായുള്ള ആദ്യത്തെ തങ്ങളുടെ കൂടിക്കാഴ്ചയെന്ന് അന്ന് കേരള ക്രൈസ്തവ പ്രതിനിധികള്‍ കരുതിയതേയില്ല.
മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുമായി സൗഹൃദത്തിലായിരുന്നു ആദ്യകാലത്ത് പോര്‍ച്ചുഗീസുകാര്‍. ക്രമേണ കേരളത്തിലെ പുരാതന സുറിയാനി ക്രിസ്ത്യാനികളെ റോമിലെ പോപ്പിന്റെ അധീനതയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചു. അതിനുവേണ്ടി അവര്‍ പല മാര്‍ഗ്ഗങ്ങളും അവലംബിക്കുകയുണ്ടായി.
കൊച്ചിയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി ചങ്ങാത്തം കൂടിയ കൊച്ചി രാജാവ് കോഴിക്കോട് സാമൂതിരിക്കെതിരെ തന്നെ സഹായിക്കാനെത്തിയ രക്ഷാദൂതന്മാരായി പോര്‍ച്ചുഗീസുകാരെ അംഗീകരിച്ചു. അധികാരത്തിനും സ്വാര്‍ത്ഥലാഭത്തിനും വേണ്ടി പരസ്പരം മല്ലടിച്ചിരുന്ന കേരളത്തിലെ രാജാക്കന്മാര്ക്ക് യൂറോപ്യന്മാരുടെ വരവ് അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായി തോന്നി.
യൂറോപ്യന്മാര്ക്ക് മതകോളനിവല്ക്കരണവും വാണിജ്യവും സുഗമമായി കൊണ്ടുപോകാന്‍ സഹായകമായ ഘടകം നാട്ടുരാജാക്കന്മാരുടെ ഈ സഹകരണ മനോഭാവമായിരുന്നു.
മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മേല്‍ ആധിപത്യം ഉറപ്പിക്കുന്നതിനും, പാശ്ചാത്യ ആരാധനക്രമം അടിച്ചേല്‍പ്പിക്കുന്നതിനും പോര്‍ച്ചുഗീസുകാര്‍ ശ്രമിച്ചു.
ഇതിനുവേണ്ടി 1541-ല്‍ കൊടുങ്ങല്ലൂരില്‍ ബൈബിള്‍ സെമിനാരി ആരംഭിച്ചു. മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ ലത്തീന്‍ ഭാഷയും ആരാധനക്രമവും പഠിപ്പിച്ചു. 1587-ല്‍ വൈപ്പിക്കോട്ടയില്‍ (ചേന്ദമംഗലം) ഒരു വേദപഠനശാലയും കൊച്ചിയില്‍ ഒരു പ്രസ്സും ആരംഭിച്ചു. 1557-ല്‍ കൊച്ചിയില്‍ ഒരു മെത്രാസനം അനുവദിക്കുകയും ചെയ്തു.
1585-ല്‍ ഗോവയില്‍ നടന്ന താല്‍ക്കാലിക സൂനഹദോസ് ലത്തീന്‍ ആരാധനാക്രമം സുറിയാനി ഭാഷയില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വൈദികര്‍ക്ക് പട്ടം നല്‍കുന്നതിന് കൊച്ചിയിലെ ലത്തീന്‍ മെത്രാന്റെ അനുമതി തേടണമെന്നും, മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വൈദികര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നും പ്രസ്തുത സൂനഹദോസ് തീരുമാനിച്ചു. വൈപ്പിക്കോട്ട സെമിനാരിയില്‍ പഠിച്ചവര്‍ക്ക് പട്ടം കൊടുക്കാന്‍ മാര്‍ത്തോമ്മാ സഭ വിസമ്മതിച്ചതോടെ പോര്‍ച്ചുഗീസുകാരുമായുള്ള പ്രശ്നം രൂക്ഷമായി.
1597-ല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാനായിരുന്ന മാര്‍ ഏബ്രഹാം മരിച്ചപ്പോള്‍ കേരള സഭയുടെ പാരമ്പര്യമനുസരിച്ച് അര്ക്കദോക്യനായിരുന്നു മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടക്കാല ഭരണാധികാരിയാകേണ്ടിയിരുന്നത്. എന്നാല്‍ ഗീവര്‍ഗീസ് അര്ക്കദോക്യനെ സഭാ ഭരണാധികാരിയായി അംഗീകരിക്കണമെങ്കില്‍ കത്തോലിക്കാ സഭയോട് വിധേയത്വം പ്രഖ്യാപിക്കുന്ന ഒരു സത്യപ്രതിജ്ഞ നടത്തണമെന്ന് പോര്‍ച്ചുഗീസുകാര്‍ ശഠിച്ചു.
ഗത്യന്തരമില്ലാതെ അര്ക്കദോക്യന് വഴങ്ങി. പേര്‍ഷ്യന്‍ മെത്രാന്മാര് കേരളത്തില്‍ എത്താതിരിക്കാന്‍ തുറമുഖങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ കാവല്‍ ഏര്‍പ്പെടുത്തി. ഇതിനിടെ അര്ക്കദോക്യന് സഭയുടെ ശക്തിദുര്‍ഗ്ഗവും ആസ്ഥാനവുമായിരുന്ന അങ്കമാലിയില്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടുകയും, പാപ്പയുടെ അധികാരവും റോമാ സഭയുടെ ഉപദേശങ്ങളും സ്വീകരിക്കുകയില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനം കേരളത്തിലെ സഭകളില്‍ ആകമാനം അറിയിച്ചതോടെ പോര്‍ച്ചുഗീസുകാരുടെ നില പരുങ്ങലിലായി.
ലത്തീന്‍ പട്ടക്കാര്‍ക്കും വൈപ്പിക്കോട്ട സെമിനാരിയില്‍ നിന്നുള്ള അച്ചന്മാര്ക്കും സുറിയാനി പള്ളികളില്‍ പ്രവേശനം നിഷേധിച്ചു.
ഗോവയിലെ ആര്‍ച്ചുബിഷപ്പായിരുന്ന മെനസിസ് എന്തു ത്യാഗം സഹിച്ചും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ മാര്‍പ്പാപ്പയുടെയും ഗോവ മെത്രാപ്പോലീത്തയുടെയും നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച് 1599 ഫെബ്രുവരി 1-ാം തീയതി കൊച്ചിയിലെത്തി.
കൊച്ചി രാജാവ് മെനസിസിനു വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തു. അര്ക്കദോക്യനും മെനസിസുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മെനസിസ് കേരളത്തിലെ സുറിയാനി പള്ളികള്‍ സന്ദര്‍ശിക്കുകയും പ്രസംഗിക്കുകയും സമ്മാനങ്ങള്‍ നല്കി വൈദികരെയും പള്ളി പ്രമാണികളെയും വശത്താക്കുകയും ചെയ്തു. അനേകര്‍ക്ക് വൈദികപട്ടം നല്‍കുക വഴി മെനസിസ് തന്നെ അനുകൂലിക്കുന്നവരുടെ എണ്ണം കൂട്ടി.
ഇങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെ അനേകരുടെ പിന്തുണ മെനസിസിന് ലഭിച്ചു. പോര്‍ച്ചുഗീസുകാരുടെ സമ്മര്‍ദ്ദം പെരുകിയപ്പോള്‍ മെനസിസിനെ അനുസരിക്കാന്‍ അര്ക്കദോക്യനോട് കൊച്ചി രാജാവ് ആവശ്യപ്പെട്ടു. അങ്ങനെ അര്ക്കദോക്യന്റെ ശക്തി ക്ഷയിച്ചു. ഈ ദൗര്‍ബല്യം മുതലെടുത്ത് മെനസിസ് പത്ത് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചു.
- നെസ്തോറിയന്‍ വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കുക.
- മാര്‍ത്തോമ്മായുടെയും പത്രോസിന്റെയും നിയമങ്ങള്‍ ഒന്നാണെന്ന് പ്രഖ്യാപിക്കുക.
- അര്ക്കദോക്യന്റെ അധികാര സ്വീകരണത്തിന് ഒരു വ്യവസ്ഥ എന്ന നിലയില്‍ ആര്‍ച്ചുബിഷപ്പ് (മെനസിസ്) ആവശ്യപ്പെട്ടിരിക്കുന്ന വിശ്വാസപ്രഖ്യാപനം പരസ്യമായി നടത്തുക.
- പഴയ മെത്രാന്മാരുടെ കൈവശത്തിലുണ്ടായിരുന്ന എല്ലാ ഗ്രന്ഥങ്ങളും പരിശോധനയ്ക്കായി ഏല്പിക്കുക.
- മാര്‍പാപ്പയുടെ അധികാരം ഏറ്റുപറയുക.
- ബാബിലോണിലെ പാത്രിയാര്‍ക്കീസിനെ ഉപേക്ഷിക്കുക.
- മാര്‍പാപ്പ നിയമിക്കുന്നവരും ഗോവ മെത്രാപ്പോലീത്ത അംഗീകരിക്കുന്നവരുമായ മെത്രാന്മാരെ മാത്രമേ കേരളസഭയില്‍ സ്വീകരിക്കൂ എന്നു പ്രതിജ്ഞ ചെയ്യുക.
- പുതിയൊരു മെത്രാനെ നിയമിക്കുന്നതു വരെ മെനസിസിനെ സ്വന്തം മെത്രാനായി അംഗീകരിക്കുക.
- രൂപതാ സൂനഹദോസ് വിളിച്ചുകൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുക.
- ആര്‍ച്ചുബിഷപ്പ് പോകുന്നിടത്തെല്ലാം ആയുധധാരികളായ അംഗരക്ഷകരില്ലാതെ അര്ക്കദോക്യന് അദ്ദേഹത്തെ അനുഗമിക്കുക.
മെനസിസിന്റെ ഭീഷണിയും കൊച്ചി രാജാവിന്റെ കല്പനയും അനുസരിച്ച് മേല്‍പ്പറഞ്ഞ പത്ത് വ്യവസ്ഥകളും അര്ക്കദോക്യന് സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി. ആര്‍ച്ചുബിഷപ്പിന്റെ അദ്ധ്യക്ഷതയില്‍ വൈപ്പിക്കോട്ടയില്‍ നടന്ന യോഗത്തില്‍ വച്ച് സൂനഹദോസിന്റെ സ്ഥലവും തീയതിയും നിശ്ചയിക്കപ്പെട്ടു.
അങ്കമാലിയില്‍ വച്ച് സൂനഹദോസ് നടത്താന്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ആവശ്യപ്പെട്ടെങ്കിലും മെനസിസ് തെരഞ്ഞെടുത്തത് തനിക്ക് വളരെയേറെ പിന്തുണയുള്ള ഉദയംപേരൂര്‍ ആയിരുന്നു. ജൂലൈ മാസത്തിലെ മൂന്നാം ഞായറാഴ്ച ഉദയംപേരൂര്‍ പള്ളിയില്‍ വച്ച് സൂനഹദോസ് കൂടുന്നതാണെന്നും, എല്ലാ വൈദികരും നന്നാല് പ്രതിനിധികളും പങ്കെടുക്കണമെന്നുമുള്ള കത്ത് എല്ലാ പള്ളികള്‍ക്കും അയച്ചു.
അങ്ങനെ കേരള സംസ്കാരവും ക്രിസ്ത്യന്‍ വിശ്വാസവും പിന്തുടര്ന്നു വന്ന കേരള ക്രൈസ്തവരില്‍ ഭിന്നിപ്പുണ്ടാക്കിയ ഉദയംപേരൂര്‍ സൂനഹദോസ് 1599 ജൂണ്‍ 20-ന് നടത്താന്‍ തീരുമാനിച്ചു.

– ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.