–മനു ഫിലിപ്പ്
ബെൽജിയം – ല്യൂവൻ
സൂര്യൻ ഉണർന്നു വരുന്നതേയുള്ളു. ബെൽജിയം ഏറ്റവും ചെറുതും ജനസാന്ദ്രതയുള്ളതുമായ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണു, പൊതുവെ ഒരു താഴ്ന്ന പ്രദേശവുമാണ്. വിശാലമായ തീരപ്രദേശവുമുണ്ടു.
രാജ്യത്തിന്റെ ആകെ വിസ്തീർണ്ണം 860 സ്‌ക്വയര്‍ മൈലാണു. ബെൽജിയത്തിലേക്കു പ്രവേശിക്കണമെങ്കില്‍ ഇംഗ്ലീഷ് ചാനൽ കടക്കണമായിരുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ കടലിനടിയിലെ തുരങ്കമാണ് ചാനൽ ടണൽ. ഫ്രാൻസിനും ഇംഗ്ലണ്ടിനും ഇടയ്ക്കുള്ള കടലിടുക്കാണു ഇംഗ്ലീഷ് ചാനൽ. കടലിനടിയിൽകൂടിയുള്ള റെയിലാണിത്.
ഞങ്ങളുടെ ബസ് ഒരു ട്രെയിനിന്റെ കമ്പാർട്ടുമെന്റിലേക്കു ഓടിച്ചു കയറ്റി. ടണലിനടിയില്‍കൂടി 38 കിലോമീറ്റർ നീളമുണ്ട്, ഏകദേശം 35 മിനിട്ടു സമയം വേണം ഇത് കടക്കാന്‍. ഇത് യഥാർത്ഥത്തിൽ മൂന്ന് തുരങ്കങ്ങൾ ഉൾക്കൊള്ളുന്നു, ഓരോന്നിനും 50 കി.മീറ്റർ നീളമുണ്ട്, കടൽത്തീരത്ത് നിന്ന് ശരാശരി 40 മീറ്റർ താഴെയാണിത് ഈ തുരങ്കപാത. അത് ഫോക്ക്സ്റ്റോണിനെ ബന്ധിപ്പിക്കുന്നു. ഇതിന്റെ പണി പൂർത്തികരിക്കുവാൻ ഇംഗ്ലണ്ടിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള 13,000-ത്തിലധികം തൊഴിലാളികൾ സഹകരിച്ച് പൂർത്തിയാക്കാൻ 5 വർഷത്തിലേറെ സമയമെടുത്തു,
ആധുനിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായി ഈ തുരങ്കം തിരഞ്ഞെടുക്കപ്പെട്ടു. ടണലിൽ നിന്ന് പുറത്ത് കടന്ന് പാസ്പോർട്ട് ചെക്കിംഗ് കഴിഞ്ഞു വണ്ടി മുന്നോട്ടു നീങ്ങി. പുൽത്തകിടിയിൽ മേയുന്ന കാലിക്കൂട്ടങ്ങൾ കുന്നിൻ തട്ടുകളും പച്ചപ്പടർപ്പുകളും നിറഞ്ഞ പ്രശാന്ത സുന്ദരമായ നാടു.ഞങ്ങൾ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു.
കാട്ടുമരങ്ങളും കോടമഞ്ഞും തമ്മിലുളള അനശ്വരമായൊരു പ്രണയകാവ്യം ഇവിടെ രചിക്കുന്നു. വന്മരങ്ങളെ പുണർന്നു നിൽക്കുന്ന മൂടൽമഞ്ഞിനെ അതിരറ്റു സ്നേഹിക്കുന്നഈ കാനനം, സൂര്യപ്രകാശത്തിനു പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണെന്നു തോന്നിപ്പോകും.വിസ്മയ കാഴ്ചകളിൽ ലയിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി. നിശബ്ദത ഘനീഭവിച്ചു കിടക്കുന്ന പ്രക്രുതിഭംഗി മുഴുവൻ പകർന്നു തരുന്ന അവിസ്മരണീയമായ വഴിയോരക്കാഴ്ചകൾ.
ദൈവത്തിന്റെ കരവിരുതിൽ വിസ്മയഭരിതരായി സ്തുതിച്ചുകൊണ്ടു ഞങ്ങൾ യാത്ര തുടർന്നു. പുൽത്തകിടിയിൽ മേയുന്ന കാലിക്കൂട്ടങ്ങൾ, ചെമ്മരിയാടുകൾ. ഗ്രാമ്യശാലീനത തുളുമ്പുന്ന ശാന്തമായ ഈ പ്രദേശത്തെ ആരും പ്രണയിച്ചു പോകും. ഇരുവശവും അണിനിരന്ന് നില്ക്കുന്ന പ്രക്രുതി ഭംഗിയിൽ വിസ്മയഭരിതരായി ഞങ്ങൾ യാത്ര തുടർന്നു. ഇത്രമാത്രം വിസ്മയ ചിത്രങ്ങൾ ഒരുക്കി വെച്ചിരിക്കുന്ന ദൈവം എത്രയോ വലിയ കലാകാരനാണെന്ന് ചിന്തിച്ചുപോയി.ഇവിടെ ഒളിപ്പിച്ചു വച്ചിരിക്കുന്ന സൗന്ദര്യം, കാണാത്ത, മനസ്സിലാകാത്ത ഒരാൾ ശരിക്കും അന്ധനെന്നേ പറയുവാനാകൂ.
അലക്സാണ്ടർ ജോർജ്ജിന്റെ സങ്കീർത്തനം വായനയും പാസ്റ്റർ ഫിലിപ്പ് ജോസഫിന്റെ ഡിവോഷനു ശേഷം പഴയ കാല ദൈവഭ്രത്യന്മാർ ആത്മാവിൽ നിറഞ്ഞെഴുതിയ അർത്ഥവത്തായ പാട്ടുകൾ അനുഗ്രീഹിത സ്വരരാഗത്തിനുടമയായ പാ.ഫിലിപ്പ് ജോസഫ് ഇടതടവില്ലാതെ പാടിക്കൊണ്ടിരുന്നത് അനുഗ്രഹകരമായിരുന്നു. റോഡിന്റെ ഇരുവശത്തും ചോളത്തിന്റെയും ഗോതമ്പിന്റെയും വയലുകൾകാണാം.ഏതാനും മണിക്കൂർ കഴിഞ്ഞ് വണ്ടി നിറുത്തി പ്രാഥമീകാവശ്യങ്ങളും കാപ്പികുടിയും കഴിഞ്ഞു ബസ് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.കിഴക്ക് ബെൽജിയത്തിന്റെ ഹൃദയഭാഗത്തുള്ള മനോഹരമായ നഗരമായ ല്യൂവൻ വർഷം മുഴുവനും നഗരവിശ്രമത്തിന് അനുയോജ്യമായ സ്ഥലമാണ്.

കല, സംസ്കാരം, ശാസ്ത്രം, ബിയർ, ഗ്യാസ്ട്രോണമി, ഷോപ്പിംഗ് എന്നിവയിൽ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ യൂണിവേഴ്സിറ്റി നഗരം സന്ദർശകരെ നടക്കാനും ബൈക്കിംഗിനും സാധിക്കുന്നു. കാർ രഹിത ഷോപ്പിംഗ് തെരുവുകൾ, പ്രാദേശിക ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന തെരുവ് വിപണികൾ എന്നിവയുള്ള ഇത് ചോക്ലേറ്റിന്റെ നാട് കൂടിയാണ്, 1366 മുതൽ ബ്രൂവറികളുടെ സമ്പന്നമായ ചരിത്രത്തിന് പേരുകേട്ടതാണ്. കൂടാതെ നിരവധി അറിയപ്പെടുന്ന ബിയർ നിർമ്മാതാക്കളും ഉൾപ്പെടുന്നു.
ലോകപ്രശസ്തയായ സ്റ്റെല്ല ആർട്ടോയിസ്, ഒരു സെൻട്രൽ സ്ക്വയറിൽ 15- നൂറ്റാണ്ടിലെ ടൗൺ ഹാൾ എന്നിവ അതിന്റെ ഉയരമുള്ള ശിഖരങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കിംഗ്സ് ഹൗസ്, പ്രാദേശിക വ്യക്തികളുടെയും ബൈബിൾ കഥാപാത്രങ്ങളുടെയും വിശുദ്ധരുടെയും നൂറുകണക്കിന് പ്രതിമകളാൽ ഈ കെട്ടിടം അലങ്കരിച്ചിരിക്കുന്നു. എതിർവശത്ത്, സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഫ്ലെമിഷ് പ്രാകൃത ചിത്രകാരൻ ഡയറിക് ബൗട്ട്സിന്റെ “അവസാന അത്താഴമുണ്ട്”.അതിനടുത്തായി ബാറുകളും കഫേകളുമുള്ള ഒരു നീണ്ട ചതുരമാണ് ഒട്ട് പാര്‍ക്ക്.
ബ്രസ്സൽസ്, യൂറോപ്യൻ പാർലമെന്റിന്റെ ആസ്ഥാനം, ലോകോത്തര ബിയർ, രുചികരമായ ചോക്ലേറ്റ്, വാഫിൾസ്, സമ്പന്നമായ ചരിത്രവും വാസ്തുവിദ്യയും മ്യൂസിയങ്ങളും ഇടകലർന്ന ബ്രസൽസിനെ സഞ്ചാരികളുടെ സ്വപ്നമാക്കി മാറ്റുന്നു. ബ്രസ്സൽസിന്റെ മധ്യഭാഗത്തുള്ള യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഗ്രാൻഡ് പ്ലേസ് എന്നിവയുമുണ്ടു. സെയിന്റ് മൈക്കിൾസ് ചർച്ച് അതിന്റെ ഗാംഭീര്യം കാണേണ്ടത് തന്നെയാണു .ചുമരിലെ കൊത്തുപണികളും സുവർണ്ണ നിറത്തിലുള്ള പ്രതിമകളും മനോഹരമാണു.
മാനിക്കിൻ പിസ് ബ്രസ്സൽസിന്റെ ഒരു പ്രധാന പ്രതീകമാണു. മാനിക്കൻ പിസ് 1388-ൽ രൂപകൽപ്പന ചെയ്തതാണ്. യഥാർത്ഥത്തിൽ നിരവധി ബ്രക്സെല്ലോയിസിന് വെള്ളം ലഭിക്കുന്ന മാർഗ്ഗമായി ഇത് പ്രവർത്തിക്കുന്നു. 50 സെന്റീ മീറ്റർ വലിപ്പമുള്ള ഒരു ചെറിയ വെങ്കല പ്രതിമയാണ് ഇത്.
Rue de L’tuve നും Rue Chene നും ഇടയിൽ, ഗ്രാൻഡ് പ്ലേസിന് അടുത്തുള്ള പട്ടണത്തിന്റെ പഴയ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. മാനെകിൻ പിസ്, അല്ലെങ്കിൽ ഇംഗ്ലീഷിലെ “ലിറ്റിൽ പീയിംഗ് ബോയ്”. തലസ്ഥാന നഗരമായ ബ്രസ്സൽസിലെ ഒരു പ്രശസ്തമായ ലാൻഡ്മാർക്ക് ആണ്. ഈ പ്രതിമ പ്രാദേശിക നർമ്മബോധത്തിന്റെ പ്രതിനിധാനമാണ്, കൂടാതെ പലതരം ഉത്ഭവ കഥകളുണ്ട്. ചിലത് വിചിത്രവും മറ്റുള്ളവ വിശ്വസനീയവും ചിലത് വിചിത്രമായി വിശ്വസിക്കാവുന്നതുമാണ്.
ആ ഉത്ഭവ കഥകളിൽ ഏറ്റവും “ചരിത്രപരമായത്”, മെറ്റീരിയൽ മയപ്പെടുത്താൻ സഹായിക്കുന്നതിനായി തുകൽതൊലിയിൽ മൂത്രമൊഴിക്കുന്ന കുട്ടികളെ ചിത്രീകരിക്കുന്നു എന്നതാണ്. ഒരു ചെറിയ ആൺകുട്ടി ഒരു ജലധാരയിലേക്ക് മൂത്രമൊഴിക്കുന്നതിനെ അക്ഷരാർത്ഥത്തിൽ ചിത്രീകരിക്കുന്നു. മറ്റൊരു കഥ ബ്രസ്സൽസ്സ് കീഴടക്കാൻ വന്ന ഒരു സൈന്യം കോട്ടയുടെ ചുറ്റും വെടിമരുന്ന് വെച്ച് തകർക്കാൻ ശ്രമം നടത്തി ഇത് ഒളിച്ചു നിന്ന കണ്ട ഒരു കുട്ടി വെടിമരുന്നിന്റെ പുറത്ത് ഓരോന്നിലും മൂത്രം ഒഴിച്ച് അവ പ്രവർത്തനരഹിതമാക്കി എന്നാണു.
വെങ്കല പ്രതിമ 1600-കളുടെ തുടക്കത്തിലാണ് നിർമ്മിച്ചത്, നിലവിലെ പ്രതിമ 1960-കളിൽ സൃഷ്ടിക്കപ്പെട്ട ഒരു പകർപ്പാണ്.ബ്രസ്സൽസിലെ ഗ്രാൻഡ് പ്ലേസിൽ നിന്നൽപ്പം അകലെയാണ് മനെകിൻ പിസ് സ്ഥിതി ചെയ്യുന്നത്.ബ്രസ്സൽസിലെ ബോംബാക്രമണത്തെയും നൂറ്റാണ്ടുകളായി പലതരം തേയ്മാനങ്ങളെയും അതിജീവിച്ച്, “പീയിംഗ് ബോയ്” സ്ഫോടകവസ്തുവിന്റെ ഫ്യൂസിൽ മൂത്രമൊഴിച്ച് ബ്രസൽസിനെ തീയിൽ നിന്നും ദുരന്തത്തിൽ നിന്നും രക്ഷിച്ച ഒരു ആൺകുട്ടിയുടെ സാദൃശ്യമാണ് പ്രതിമ.
ആറ്റോമിയം:1958-ലെ ബ്രസ്സൽസ് വേൾഡ് ഫെയറിന്റെ പ്രതീകമായും പ്രധാന പവലിയനായും രൂപകല്പന ചെയ്ത ബെൽജിയൻ തലസ്ഥാനത്തിന്റെ പ്രതിച്ഛായയായി 102 മീറ്റർ ഉയരമുള്ള ഈ ആറ്റത്തിന്റെ ശിൽപം മാറി. പാരീസിലെ ഈഫൽ ടവർ പോലെ അന്തസ്സുള്ള ഒരു ശില്‌പമാണു ബ്രസ്സൽസിലെ ആറ്റോമിയം. നിവാസികളെയും സന്ദർശകരെയും വിസ്മയിപ്പിക്കാനും വേൾഡ് ഫെയർ എക്സിബിഷനെ അത്ഭുതപ്പെടുത്താനും രൂപകൽപ്പന ചെയ്തതും ഓരോ രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ചിഹ്നങ്ങളായി മാറിയതുമായ ലാൻഡ്മാർക്കാണു. ബെൽജിയത്തിലെ ബ്രസൽസിലെ പ്രശസ്തമായ സ്മാരകങ്ങളിൽ ഒന്നാണിത്.

1958-ലെ ബ്രസ്സൽസ് വേൾഡ് ഫെയറിന്റെയും ആറ്റോമിയത്തിന്റെയും പ്രധാന ആകർഷണം പ്രധാന പവലിയനായിരുന്നു.അറ്റോമിയം.ഒരു ആറ്റത്തിന്റെ മാത്രുകയിൽ ഉണ്ടാക്കിയ ഭീമാകാരമായ ഒരു ശിൽപ്പമാണു ആറ്റോമിയം. ഒരു ഇരുമ്പ് ആറ്റത്തിന്റെ പരൽരൂപമാണിത്. 9 ഗോളങ്ങൾ പരസ്പരം കുഴലുകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു, ബെൽജിയം സുലഭമായി കാട്ടുപന്നികളുടെ നാടാണ്.
ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളിലൊന്നായ കോഹിനൂർ (വെളിച്ചത്തിന്റെ പർവ്വതം) അതിന്റെ യഥാർത്ഥ ഭാരമായ 186 കാരറ്റിൽ നിന്ന് 105.6 കാരറ്റ് ഭാരമുള്ളതാക്കി കട്ട്ചെയ്തത് ബെൽജിയത്തിലാണെന്ന് പറയപ്പെടുന്നു. അന്താരാഷ്ട്ര വജ്രവ്യാപാരത്തിന് വളരെ പ്രാധാന്യമുള്ള സ്ഥലമായ ബെൽജിയത്തിലെ ഏറ്റവും വലിയ തുറമുഖം ലോകത്തിലെ വജ്രവ്യാപാരത്തിന്റെ തലസ്ഥാനമായി സ്ഥാനം നേടിയിട്ടുണ്ട്.
സെന്റ് മൈക്കിൾസ് ചർച്ച് മറ്റെല്ലാറ്റിനേക്കാളും വേറിട്ടുനിൽക്കണമെന്ന് കരുതി തുടങ്ങിവെച്ചതാണെങ്കിലും ചരിത്രം മറ്റൊരുവിധത്തിൽ തീരുമാനിച്ചു: 134 മീറ്റർ ഉയരത്തിൽ ആസൂത്രണം ചെയ്ത ‘വിജയത്തിന്റെ സ്മാരകം’ 24 മീറ്ററിൽ ഒതുക്കി മേല്ക്കൂര ഉണ്ടാക്കി1828-ൽ, പൂർത്തീയാക്കേണ്ടിവന്നു. ബ്രസൽസിന്റെ പ്രാന്തപ്രദേശത്ത്,
കൊയ്കെൽ ബെർഗിന്റെ അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന ബസിലിക് ഓഫ് സേക്രഡ് ഹാർട്ട് 20താം നൂറ്റാണ്ടിലെ ഒരു വാസ്തുവിദ്യാ മാസ്റ്റർപീസാണു.ബെൽജിയൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഓർമ്മയ്ക്കായാണ് ഈ പള്ളി സ്ഥാപിച്ചത്.ബെൽജിയത്തിന്റെ ഭൂവിസ്തൃതിയുടെ നാലിലൊന്ന് ഭാഗവും കാർഷികവും സ്ഥിരമായ കൃഷിയുമാണ്; അഞ്ചിലൊന്നിൽ കൂടുതൽ പുൽമേടുകളും മേച്ചിൽപ്പുറങ്ങളും ഉൾക്കൊള്ളുന്നു.
പഞ്ചസാര ബീറ്റ്റൂട്ട്, ചിക്കറി, ഫ്ളാക്സ്, ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, ചോളം എന്നിവയാണ് പ്രധാന വിളകൾ.പഴങ്ങൾ, പച്ചക്കറികൾ, അലങ്കാര സസ്യങ്ങൾ എന്നിവയുടെ കൃഷിയും പ്രധാനമാണ്, പ്രത്യേകിച്ച് ഫ്ലാൻഡേഴ്സിൽ. അയൽ രാജ്യങ്ങളിൽ നിന്നുള്ള ബെൽജിയത്തിൽ നിന്നുള്ള ധാരാളം സന്ദർശകരെയും ലോകത്തിന്റെ മറുവശത്ത് നിന്നുള്ള ധാരാളം അന്താരാഷ്ട്ര യാത്രക്കാരെയും ആകർഷിക്കുന്ന ഒരു ദ്വിവാർഷിക പരിപാടിയാണ് ബ്രസ്സൽസ് ഫ്ലവർ കാർപെറ്റ്.
(തുടരും)























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.