
സാംസൺ പത്തനാപുരം
അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രബുദ്ധരായ വിശ്വാസ സമൂഹത്തിന്റെ അറിവിലേക്ക്.
നമ്മുടെ സമൂഹത്തിന്റെ ജനറൽ കൺവെൻഷൻ 2023 ജനുവരി 31-ാം തീയതി മുതൽ ഫെബ്രുവരി അഞ്ചാം തീയതി വരെ പറന്തൽ കൺവെൻഷൻ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായല്ലോ. അവിടെ നടന്ന പല വിഷയങ്ങളുടെയും സത്യാവസ്ഥ മറച്ചുവെച്ചുകൊണ്ട് ‘ വ്യക്തിഹത്യ ചെയ്യുകയാണ് ചിലർ.അവിടെ നടന്ന വിഷയങ്ങളുടെ യാഥാർത്ഥ്യം ഈ സമൂഹം അറിയേണ്ടതു ആവശ്യമാണ്. സത്യത്തിന് എന്നും വിലയുണ്ട്. അത് എന്നും മറഞ്ഞു കിടക്കുകയില്ല മറ മാറ്റി അത് പുറത്തു വരും.
നിങ്ങൾ ഏവരും അറിഞ്ഞിരിക്കുന്നത് പോലെ, അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിലെ വിശ്വാസ സമൂഹത്തിനു വേണ്ടി അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ബിലീവേഴ്സ് കൗൺസിൽ എന്ന നാമധേയത്തിൽ ആലപ്പുഴ കേന്ദ്രമാക്കി ഗവൺമെന്റ് തലത്തിൽ രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണ് നമ്മുടേത് (Reg No: ALP/TC/437/2022). ഇങ്ങനെയൊരു സംഘടന രൂപീകരിച്ച വിവരം ഇപ്പോഴുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിച്ചിട്ടുള്ളതാകുന്നു. . ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വിശ്വാസികൾക്ക് ഭരണതലത്തിൽ സ്ഥാനമില്ലാത്ത ഒരു സംഘടനയുണ്ടെങ്കിൽ അത് എ ജി മാത്രമേയുള്ളൂ.
ഇതിനിടെ ഏ.ജി യിലെ പാസ്റ്ററന്മാരുടെ മക്കൾക്ക് സംഘടന ഉണ്ടാക്കിയത്രേ. ഈ സംഘടന എന്ന് രൂപം കൊണ്ടു എന്നു പോലും വിശ്വാസികൾക്കറിയില്ല. വിശ്വാസികളെ കൊണ്ട് ജീവിക്കുന്ന പാസ്റ്റർമാരുടെ മക്കൾക്ക് സംഘടന ആയപ്പോൾ അവർക്കും കിട്ടി സ്റ്റാൾ. ഏ.ജിയ്‌ക്കെതിരെ ബാഹ്യശക്തികൾ തീർക്കുന്ന ഉപരോധങ്ങളിൽ പ്രതിരോധം തീർക്കാനും സഭയെ രക്ഷിക്കാനുമായി മുന്നിട്ട് നിൽകുന്ന സഹോദരന്മാർ ചേർന്ന് ഒരു ചാരിറ്റി സംഘടന തുടങ്ങിയപ്പോൾ എന്തിനാണ് ഹാലിളകുന്നത്. പാസ്റ്ററന്മാരുടെ മക്കൾക്കുള്ള വില പോലും ഞങ്ങൾക്കില്ലേ? ഞങ്ങൾ പുറത്തും അവർ അകത്തും.
വിശ്വാസികളുടെ സാമ്പത്തിക സഹകരണത്തോടെ നടത്തപ്പെടുന്ന പ്രസ്ഥാനമാണ് നമ്മുടേത്. സഭയ്ക്കു സ്ഥലം വാങ്ങുന്നത് വിശ്വാസികളാണ് . ശവക്കോട്ടയും സഭാ ഹാളും പണിയുന്നതും വിശ്വാസികളാണ്.ഒരു ശുശ്രൂഷക കുടുംബത്തെ പോറ്റുന്നതും വിശ്വാസികളാണ്. കൺവൻഷനും മാസ യോഗങ്ങളുമുൾപ്പെടെയുള്ള എല്ലാ യോഗങ്ങളുടേയും ചെലവുകൾ എല്ലാം വിശ്വാസികളുടെ തലയിലാണ് വീഴുന്നത്. എന്നിട്ട് നാം വാങ്ങുന്ന ആസ്തികൾ എഴുതുന്ന തോ അതാത് കാലഘട്ടത്തിൽ വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിലും . മാത്രമല്ല നാം തന്നെ പണം മുടക്കി ആധാരം ചെയ്യുകയും വേണം.

ഏ.ജി ബിലീവേഴ്സ് കൗൺസിൽ ഗ്രൗണ്ടിൽ ബാനർ കെട്ടിയപ്പോൾ
നൂറിൽപരം വർഷം പഴക്കമുള്ള ഈ നിയമം ഈ 21-ാംനൂറ്റാണ്ടിലും അനുവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭരണതലത്തിൽ വിശ്വാസികൾക്ക് കൂടി പ്രാതിനിധ്യം വേണം എന്നുള്ള ആശയം ഉടലെടുത്തത്. അതുമാത്രമല്ല സഭകളുടെ വളർച്ചയ്ക്ക് പ്രസ്ഥാനത്തിന്റെ ഉന്നമനത്തിന് വിശ്വാസികളുടെ പങ്കാളിത്തം അനിവാര്യമാണ്.ആത്മീയ വിഷയങ്ങൾ ശുശ്രൂഷകന്മാരിൽ നിക്ഷിപ്തമായിരിക്കണം. എന്നാൽ ഭൗതിക വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് അതിൽ പ്രാവീണ്യം നേടിയ, പ്രഗൽഭരായ വിദ്യാസമ്പന്നന്മാരായ സഹോദരന്മാർ ആയിരിക്കണം. അവരുടെ കഴിവുകൾ ഈ സമൂഹത്തിനു വേണ്ടി പ്രയോജനപ്പെടുത്തേണ്ടതാണ്. അഭിഷിക്തന്മാർ അവരുടെ ശുശ്രൂഷകൾ ചെയ്യട്ടെ, സാമ്പത്തിക വിദഗ്ധന്മാർ, സംഘടനയുടെ സാമ്പത്തിക വിഷയം കൈകാര്യം ചെയ്യട്ടെ. അതിൽ സുതാര്യതയുണ്ടാകും.
നമ്മുടെ കൺവെൻഷനോടു നുബന്ധിച്ച് ഗ്രൗണ്ടിൽ വരുന്ന പ്രിയപ്പെട്ടവർക്ക് കുടിവെള്ളവും ലഘു ഭക്ഷണം നൽകി വിശപ്പ കറ്റാനുള്ള ക്രമീകരണങ്ങളും ഒരുക്കുവാൻ ആയിട്ടാണ് ബഹുമാനപ്പെട്ടഎക്സിക്യൂട്ടീവ് കമ്മിറ്റിയോട് ഒരു സ്റ്റാളിന്‌വേണ്ടി രേഖാമൂലം ആവശ്യപ്പെട്ടത്.
ഈ വർഷം നമ്മുടെ പുത്രി കാ സംഘടനകൾക്ക് അല്ലാതെ പുറത്തുനിന്ന് ആർക്കും സ്റ്റോളുകൾ ഇടുവാൻ അനുവദിക്കുന്നില്ല എന്നുള്ള മറുപടി ലഭിച്ചു .അതിന്റെ അടിസ്ഥാനത്തിലാണ് എംസി റോഡ് സൈഡിൽ ഗ്രൗണ്ടിലോട്ട് ഇറങ്ങുന്ന കവാടത്തിന്റെ ഒരു ഭാഗത്ത് ഗവൺമെന്റ് സ്ഥലത്ത് ബിലീവേഴ്സ് കൗൺസിൽ സ്റ്റോൾ ഇട്ടത്.
കൺവെൻഷന്റെ ആരംഭ ദിവസം മൂന്നുമണിയോടുകൂടി സഹോദരന്മാർ കൺവെൻഷൻ ഗ്രൗണ്ട് സന്ദർശിച്ചപ്പോൾ പുത്രികാ സംഘടനയിൽ ഉൾപ്പെടാത്ത പലർക്കും സ്റ്റാൾ കൊടുത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഈ സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിനെങ്കിലും ഒരു സ്റ്റാൾ ഇടുവാൻ അനുവദിക്കണമെന്നു ഉത്തരവാദിത്വപ്പെട്ടവരോട് വീണ്ടും ആവശ്യപ്പെട്ടു. അതും നിഷേധിക്കപ്പെട്ടപ്പോൾ ആണ് ആർക്കും ഒരു ശല്യവും ഉണ്ടാകാതവണ്ണം സ്റ്റാൾ ഇടുവാൻ ആരംഭിച്ചത്.
ഈ സമയത്ത് പ്രസ്ഥാനത്തിന്റെ സെക്രട്ടറി, മേഖലാ ഡയറക്ടർ എന്നിവർ ബിലീവേഴ്സ് കൗൺസിൽ സംഘാടകരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ബഹുമാനപ്പെട്ട മേഖലാ ഡയറക്ടർ കൗൺസിലിന്റെ ആവശ്യം അംഗീകരിച്ചു. എന്നാൽ സെക്രട്ടറി ഞങ്ങളുടെ ആവശ്യങ്ങളെ തിരസ്കരിക്കുകയാണുങ്ങായത്.
പന്തളം പോലീസ് സ്റ്റേഷനിൽ കൺവെൻഷൻ ഗ്രൗണ്ടിൽ ആർ.എസ്.എസുകാർ സംഘർഷം ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് വ്യാജ പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ പോലീസുകാർ ഗ്രൗണ്ടിൽ എത്തുകയും ബിലീവേഴ്സ് കൗൺസിൽ അംഗങ്ങളുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. പോലീസ് സാന്നിധ്യത്തിൽ ഇതിന്റെ ഭാഗമായി പിന്നെ വാക്കു തർക്കങ്ങൾ ഉണ്ടായി. ഇതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിങ്ങൾ ഏവരും ദർശിച്ചു കാണുമല്ലോ. പിന്നീട് അവർ അടൂർ ഡി.വൈ.എസ്.പി, അടൂർ തഹസിൽദാർ, അടൂർ ആർ.ഡി.ഒ എന്നീ ഉദ്യോഗസ്ഥർക്ക് പരാതികൾ കൊടുത്തു.
പണത്തിന്റെയുംരാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പിൻബലത്തിൽ പലതും ചെയ്തിട്ടും ഈ സമൂഹത്തിലെ പ്രബുദ്ധരായ വിശ്വാസികളുടെ പിൻബലം ഞങ്ങൾക്കുണ്ടായിരുന്നതുകൊണ്ടാണ് ഞായറാഴ്ച ആരാധന കഴിയുന്നതുവരെ ആ സ്റ്റോൾ നിലനിന്നത്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആക്ഷേപപ്രചരണങ്ങളാണ് തുടർന്നു കണ്ടത്.
കഴിഞ്ഞ മാസം ഒന്നാം തീയതി മുതൽ അഞ്ചാം തീയതി ഉച്ചവരെയുള്ള സമയങ്ങളിൽ ഇരുപതിനായിരം ബോട്ടിൽ വെള്ളംവും ഞായറാഴ്ച മാത്രം രണ്ടു നേരമായി പതിനയ്യായിരം പാക്കറ്റ് ഫ്രൂട്ടി കൂൾ ഡിഗ്സും ആരാധനയ്ക്ക് വന്ന ജനത്തിന് സൗജന്യമായി കൊടുത്തു. ബിലീവേഴ്സ് കൗൺസിൽ ഗ്രൗണ്ടിൽ വരുന്ന ജനതകൾക്ക് അവരുടെ വിശപ്പ് മാറാനും ദാഹം ശമിപ്പിപ്പാനും എന്തെങ്കിലും ചെയ്യുന്നത് അത്രയ്ക്കും നീചമായ പ്രവൃത്തിയാണോ. ഈ സമൂഹത്തിലെ വിശ്വാസികൾ ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ബിലിവേഴ്സ് കൗൺസിൽ ചെയ്ത തെറ്റാണോ. നിങ്ങൾ വിലയിരുത്തൂ. ആ ഗ്രൗണ്ട് നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലം അല്ലേ.

ഏ.ജി. നേതൃത്വം പത്രസമ്മേളനം വിളിച്ച് കൺവൻഷൻ വാർത്ത ഇടണമെന്നഭ്യർത്ഥിച്ചു.
എല്ലാവരും വാർത്ത പ്രാധാന്യത്തോടെ ഇട്ടു.
സ്റ്റാൾ ഇടാൻ ചെന്നപ്പോൾ ‘കടക്ക് പുറത്ത് ‘
എന്ന് പറയാതെ പറഞ്ഞു.
ഭരണം മാറിമറിയും, ഭരണകർത്താക്കൾ മാറിമറിയും. എന്നാൽ വിശ്വാസികൾ ഒന്നല്ലേ. വിശ്വാസികളുടെ ആവശ്യങ്ങൾ അധികാരികൾ അനുഭാവപൂർവം പരിഗണിക്കേണ്ടതല്ലേ. രണ്ടു തട്ടിൽ ശുശ്രൂഷകന്മാരെയും സഭാജനങ്ങളെയും വേർതിരിച്ചു കാണരുത്. ഈ ഗ്രൂപ്പ് വ്യവസ്ഥിതി മാറണം . ഭരിക്കുന്നവരെ പ്രസാദിപ്പിക്കുന്നവർക്ക് നല്ല സഭകൾ. നല്ല സ്ഥാനങ്ങൾ.അവരുടെ ആവശ്യങ്ങൾ മാത്രം സാധൂകരിക്കുന്നവർ ആകരുത് ഭരണകർത്താക്കൾ .എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തെറ്റായ പ്രവർത്തികളെ ചോദ്യം ചെയ്താൽ ആ വ്യക്തി സഭയ്ക്ക് പുറത്തു പോകണമോ. പാവപ്പെട്ട വിശ്വാസികളെയും, ഒരുപറ്റം പാവപ്പെട്ട പാസ്റ്റർമാരെയും നിയമം പറഞ്ഞു നിങ്ങൾക്ക് ഭയപ്പെടുത്താം. അത് എല്ലാ കാലവും വിലപ്പോകില്ല. കാലത്തിന്റെ ഗതി അനുസരിച്ച് അസംബ്ലീസ് ഓഫ് ഗോഡിലെ വിശ്വാസ സമൂഹം മാറി ചിന്തിക്കേണ്ട കാലഘട്ടം അതിക്രമിച്ചു.
നമ്മുടെ പ്രസ്ഥാനത്തിന്റെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന പുനലൂർ ഗ്രൗണ്ടിന്റെ സ്ഥിതി എന്താണ്. ഏതു പ്രസ്ഥാനത്തിന്റെയും ആസ്ഥാന മന്ദിരം കോൺഫിഡൻഷ്യൽ ഏറിയ ആകുന്നു. ഇന്നത് ഭീമാ ജൂവലേഴ്സിന്റെ പാർക്കിംഗ് ഏരിയ ആയി മാറിയിരിക്കുന്നു. ഒരു കാലഘട്ടത്തിൽ ആഭരണത്തിനെതിരെ വാതോരാതെ പ്രസംഗിച്ചു നടന്ന ഉപദേശിമാർ എന്തേ നമ്മുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടിൽ ഭീമ ജൂവലേഴ്സിന്റെ പരസ്യങ്ങൾ കാണുന്നില്ല. അവരുടെ സ്ഥാപനത്തിൽ വരുന്ന കസ്റ്റമേഴ്സിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനുമുള്ള ഗ്രൗണ്ട് ആയി മാറിയിരിക്കുന്നു നമ്മുടെ പുനലൂർ ഓഫീസ് കോമ്പൗണ്ട്. ഇതിനെതിരെ ഞങ്ങൾ പ്രതികരിക്കുന്നത് തെറ്റാണോ.
പതിറ്റാണ്ടുകൾ ദൈവജനം ഒന്നിച്ചുകൂടി ആരാധിച്ച ഗ്രൗണ്ടല്ലേ. ഇന്നത് അസന്മാർഗികരായ വ്യക്തികളുടെ സഞ്ചാര കേന്ദ്രമായി മാറ്റിയില്ലേ. ആരുണ്ട് പ്രതികരിക്കാൻ. ഏ.ജി വിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കണം. പ്രതിദിനം ആയിരം രൂപയ്ക്ക് വേണ്ടി നമ്മുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് അഥവാ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്ന ഏരിയ വാടകയ്ക്ക് കൊടുക്കേണ്ട ഗതികേട് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിനുണ്ടോ. എന്തും ആകാം ,എന്തും ചെയ്യാം, എന്നുള്ള ധാർഷ്ട്യം അല്ലേ ഇവരെ ഭരിക്കുന്നത്. ഇത് ചോദ്യം ചെയ്യുന്നത് തെറ്റാണോ.
ഇങ്ങനെയുള്ള അനേക വിഷയങ്ങൾ, നമ്മുടെ സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങൾ സഭയിൽ നടക്കുകയാണ്. അത് ചോദിക്കുവാനുള്ള ആർജ്ജവം ഇവിടുത്തെ വിശ്വാസ സമൂഹത്തിന് ഉണ്ട്. അവിടെ ഈഗോ ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. ഞാൻ ആരോ ആണ് എന്നുള്ള ഭാവം ആവശ്യമില്ല. നല്ലതെങ്കിൽ ഏറ്റെടുക്കുക, അംഗീകരിക്കാൻ പാടില്ലാത്ത കാര്യങ്ങൾ തിരസ്കരിക്കുക. അവിടെയാണ് ഒരു നല്ല ഭരണകർത്താവിന്റെ വിജയം.
ഒരു നല്ല ഭാവിക്കായിട്ടാണ് എ ജി മലയാളം ഡിസ്ട്രിക്ട് ബിലീവേഴ്സ് കൗൺസിൽ രൂപീകൃതമായിട്ടുള്ളത്. ഇതിൽ ഒരു ഗ്രൂപ്പിന്റെയും അണികൾ ഇല്ല. ഗ്രൂപ്പ് ഇല്ലാതാക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി നമ്മൾക്ക് കൈകോർക്കാം. അശരണരായ നമ്മുടെ വിശ്വാസി സമൂഹത്തെ കണ്ടെത്തി അവർക്കു വേണ്ടുന്ന ഭൗതിക നന്മകൾ നൽകണം.അവരുടെ കഷ്ടതകളുടെ മധ്യത്തിൽ ഒരു വാക്കുകൊണ്ടെങ്കിലും അവരെ പിടിച്ചു നിർത്തുവാൻ ശ്രമിക്കണം. ശിഥിലമാകുന്ന ബന്ധങ്ങൾ സഭാ രാഷ്ട്രീയം മൂലം ഉടലെടുക്കുമ്പോൾ സഭ ഛിന്നഭിന്നമാകരുത്.
സഭ വിശുദ്ധമാകണം. പാസ്റ്റർമാരോടെപ്പം വിശ്വാസികളും സഭാ വളർച്ചയിൽ പങ്കാളികളാകണം. ഇതിനുള്ള ശ്രമങ്ങൾ നടത്താൻ രൂപീകൃതമായ ബിലീവേഴ്സ് കൗൺസിലിനോട് എല്ലാ ദൈവമക്കളും സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.
അനീതിക്കും അസത്യത്തിനും അ ധാർമ്മികതക്കും എതിരെ പോരാടാൻ ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്.ഇതിൽ അണിചേരുക. ദുഷ്പ്രചരണങ്ങൾ തള്ളിക്കളയുക. സത്യത്തിനും നീതിക്കുവേണ്ടി നിലകൊള്ളുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. ബിലീവേഴ്സ് കൗൺസിൽ നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും.
ബിലീവേഴ്സ് കൗൺസിലിനു വേണ്ടി,
സാംസൺ പത്തനാപുരം
രക്ഷാധികാരി























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.