ഒരു മനുഷ്യായുസ്സിൽ സമ്പാദിച്ചത് മുഴുവൻ ദാനം ചെയ്ത കല്യാണസുന്ദരം
ജീവിതകാലം മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം, ദാനം ചെയ്ത ശ്രീ പളം-കല്യാണസുന്ദരം ! തമിഴ്നാട്ടിൽ നിന്നൊരു പത്മശ്രീ ജേതാവ്.
ഒന്ന് കിട്ടിയാല്‍ അത് രണ്ടാക്കാനും നാലാക്കാനും ആര്‍ത്തി .പിടിച്ചോടുന്നവരും എത്ര ശമ്പളം കിട്ടിയാലും അതൊന്നും മതിയാകാതെ കൈക്കൂലി വാങ്ങുന്നവരും അഴിമതി നടത്തുന്നവരും തീര്‍ച്ചയായും അറിയണം ഐക്യരാഷ്ട്രസംഘടന ഇരുപതാം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാൾ എന്ന ബഹുമതി നൽകി ആദരിച്ച അത്യാഗ്രവും ആര്‍ത്തിയുമില്ലാത്ത കല്യാണ സുന്ദരം എന്ന ഈ വലിയ മനുഷ്യനെ.
35 വർഷത്തോളം ലൈബ്രേറിയനായി ജോലിചെയ്ത് ലഭിച്ച മുഴുവൻ ശമ്പളവും ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പെൻഷനും അനുബന്ധ തുകയായ പത്തുലക്ഷം രൂപയും തന്‍റെ ആവശ്യങ്ങള്‍ക്കൊന്നും ഉപയാഗിക്കാതെ പൂര്‍ണമായും അവശരായവര്‍ക്കു വേണ്ടി ചെലവഴിച്ച ഇദ്ദേഹം സ്വന്തം ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത് ഹോട്ടലുകളില്‍ എച്ചില്‍ തുടച്ചും മറ്റുള്ളവന്‍റെ വിഴുപ്പ് വസ്ത്രങ്ങള്‍ അലക്കിയുമൊക്കെയാണ്.

റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും റോഡരികിലുള്ള ഇരിപ്പിടങ്ങളിലും അന്തിയുറങ്ങിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.ഒന്നും തന്‍റെതാക്കി വയ്ക്കാന്‍ പരിശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനു വേണ്ടി ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടുമില്ല.മരിക്കുമ്പോള്‍ ആരും ഒന്നും കൊണ്ടു .പോകുന്നില്ല, ജനിക്കുമ്പോഴും ആരും ഒന്നും കൊണ്ടു വരുന്നുമില്ല. പിന്നെന്തിനാണ് ഇടയ്ക്കുള്ള കുറച്ച് .സമയം .സ്വന്തമല്ലാത്തവയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന്‍ ചോദിക്കുന്ന ഇദ്ദേഹത്തിന്‍റെ ജീവതിലേക്ക് എത്തി നോക്കിയാല്‍ നമ്മളെ അത്ഭുതപെടുത്തുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട്.
ഇതാണ് കല്ല്യാണസുന്ദരം. അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ. പക്ഷേ നമ്മിൽ പലർക്കും ഇങ്ങിനെയൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല.
തന്റെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഹോട്ടൽ ജോലിയെയാണ് ഇദ്ദേഹം ആശ്രയിച്ചത്.
സ്വന്തം വരുമാനം മുഴുവൻ സമൂഹത്തിന് വേണ്ടി മാത്രം ചിലവിട്ട ലോകത്തെ ആദ്യത്തെ വ്യക്തിയാണ് ശ്രീ കല്ല്യാണസുന്ദരം!അതുകൊണ്ടുതന്നെ അമേരിക്കൻ ഗവണ്മെന്റ് ‘Man of the Millennium’ ആയി അദ്ദേഹത്തെ ബഹുമാനിച്ചു.ഈ ബഹുമതിയുടെ ഭാഗമായി ലഭിച്ച 30 കോടി രൂപയും പതിവു പോലെ ഈ രീതിയിൽ തന്നെയാണ് അദ്ദേഹം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ സേവനമനോഭാവത്തിൽ ആകൃഷ്ടനായ നടൻ രജനികാന്ത് തന്റെ അച്ഛനായി അദ്ദേഹത്തെ ദത്തെടുക്കുകയുണ്ടായി

അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഇത്തരമൊരു മഹാൻ നമുക്കിടയിൽ ജീവിച്ചിരിക്കുന്നു എന്നു പോലും ഇന്ത്യക്കാരായ നമ്മളിൽ പലരും അറിയാതെ പോയി..























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.