
ഡോ. ബാബു തോമസ്
ന്യൂയോർക്ക്
ദൈവം നമ്മുടെ അബ്ബാ- പിതാവാണ് എന്നതിന്റെ അർത്ഥമെന്താണ്?
തിരുവെഴുത്തുകളിൽ ദൈവത്തെ വർണ്ണിക്കാൻ പല പേരുകളും ഉപയോഗിക്കുന്നു. ദൈവത്തിന്റെ എല്ലാ നാമങ്ങളും പല വിധങ്ങളിൽ പ്രാധാന്യമർഹിക്കുന്നു .”അബ്ബാ- പിതാവ്” എന്ന നാമം ദൈവം മനുഷ്യരുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതിൽ ദൈവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നാമങ്ങളിലൊന്നാണ്.
“പിതാവേ” എന്നർഥമുള്ള ഒരു അരാമ്മ്യ പദമാണ് അബ്ബാ എന്ന വാക്ക്. സ്നേഹവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന ഒരു സാധാരണ പദമായിരുന്നു അത്. ഒരു പിതാവിന്റെയും, കുട്ടിയുടെയും ദൃഢമായതും അടുപ്പമുള്ളതുമായ ബന്ധത്തെയും ഒരു കൊച്ചുകുട്ടി തന്റെ ” പിതാവിൽ” അർപ്പിച്ചിരിക്കുന്ന ശിശുസമാനമായ വിശ്വാസത്തെയും “അബ്ബാ” സൂചിപ്പിക്കുന്നു.
തിരുവെഴുത്തുകളിലെ പിതാവു എന്ന വാക്കിന് സമമാണ് ‘ അബ്ബാ’. മർക്കോസ് 14:36-ൽ, ഗത്സമനെയിലെ തന്റെ പ്രാർത്ഥനയിൽ യേശു തന്റെ പിതാവിനെ “അബ്ബാ, പിതാവ്” എന്ന് അഭിസംബോധന ചെയ്യുന്നു. റോമർ 8:15-ൽ, “അബ്ബാ, പിതാവേ” നമ്മെ ദൈവത്തിന്റെ മക്കളും ക്രിസ്തുവിനോടൊപ്പം അവകാശികളുമാക്കുന്ന ആത്മാവിന്റെ ദത്തെടുക്കൽ വേലയുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിരിക്കുന്നു.
ഒരുമിച്ച്, അബ്ബാ, പിതാവ് എന്നീ പദങ്ങൾ ദൈവത്തിന്റെ പിതൃത്വത്തെ ഇരട്ടിയായി ഊന്നിപ്പറയുന്നു. രണ്ടു വ്യത്യസ് ത ഭാഷകളിൽ, തന്റെ മക്കളോടുള്ള ദൈവത്തിന്റെ കരുതലിനെക്കുറിച്ചുള്ള ഉറപ്പാണ് നാം ഇവിടെ കാണുന്നത്.
ദൈവത്തിന്റെ മക്കളായി തീരുക എന്നത് ഏറ്റവും ഉന്നതവും ബഹുമാനത്തിനു യോഗ്യവും, സ്രേഷ്ടകരവുമായ പദവിയാണ്. ഇക്കാരണത്താൽ നമുക്ക് ദൈവവുമായി ഒരു പുതിയ ബന്ധവും അവന്റെ മുമ്പാകെ ഒരു പുതിയ സ്ഥാനവും ഉണ്ട്. ആദാമും ഹവ്വായും ചെയ് തതുപോലെ ദൈവത്തിൽനിന്നു അകന്നു പോകുകയും, നമ്മുടെ പാപം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനുപകരം നാം അവന്റെ അടുക്കൽ ചെന്ന് “അബ്ബാ, പിതാവേ!” എന്നു വിളിച്ചപേക്ഷിക്കുകയാണ് വേണ്ടത്.
ദൈവത്തിന്റെ ദത്തുപുത്രനായിരിക്കുക എന്നതാണ് നമ്മുടെ പ്രത്യാശ. അർഹിക്കുന്ന ഒരു ജീവിതം ജീവിച്ചു തീർക്കണമെങ്കിൽ രാജാധിരാജാവിന്റെയും കർത്താധികർത്താവിന്റെയും മക്കളായിത്തീരണം. എന്നാൽ നമ്മെ ഉയർന്ന നിലവാരത്തിലേക്കും മറ്റൊരു ജീവിതരീതിയിലേക്കും ദൈവം മാറ്റും. ഭാവിയിൽ “ഒരിക്കലും നശിക്കാനോ, നശിപ്പിക്കാനോ, മങ്ങാനോ കഴിയാത്ത ഒരു അവകാശം” (1 പത്രോസ് 1:4) എന്നിവയിലേക്ക് നമ്മെ ദൈവം നമ്മെ കൊണ്ടെത്തിക്കും.
എല്ലാവരും “ദൈവത്തിന്റെ മക്കളാണ് ” എന്ന് അനേകർ അവകാശപ്പെടുന്നുണ്ടെങ്കിലും ബൈബിൾ തികച്ചും വ്യത്യസ് തമായ ഒരു സത്യം വെളിപ്പെടുത്തുന്നു. നാമെല്ലാം അവന്റെ സൃഷ്ടികളാണ്.അവന്റെ അധികാരവും യജമാനത്വവും നാം അനുസരിക്കണം.
അവൻ എല്ലാവരെയും ന്യായംവിധിക്കുന്നവനുമാണ്. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് അവകാശവും, സ്വാതന്ത്ര്യവും ദൈവം മനുഷ്യന് നല്കിയിരിക്കുന്നതിനാൽ, അവനെ കൈകൊള്ളുന്നവർക്കുമാത്രമുള്ളതാണ് “അബ്ബാ- പിതാവ്” എന്നു വിളിക്കാനുമുള്ള അവകാശം (യോഹന്നാൻ 1:12-13). നാം യേശുവിനെ ഉള്ളതിൽ സ്വീകരിക്കുമ്പോൾ (യോഹന്നാൻ 3:1-8), നാം ദൈവത്തിന്റെ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെടുകയും, പാപത്തിന്റെ ശാപത്തിൽ നിന്ന് വീണ്ടെടുക്കപ്പെടുകയും, ദൈവത്തിന്റെ അവകാശികളായിത്തീരുകയും ചെയ്യുന്നു. (റോമർ 8:17; ഗലാത്യർ 4:7).
ഏകസത്യദൈവത്തെ നമ്മുടെ “പിതാവ്” എന്നു വിളിക്കാൻ കഴിയുന്നതിന്റെ അർത്ഥമെന്താണെന്നും ക്രിസ്തുവിനോടൊപ്പം കൂട്ടു-അവകാശികളാകുക എന്നതിന്റെ അർഥം എന്താണെന്നും മനസ്സിലാക്കുക. അപ്പോൾ ദൈവം ജീവിതത്തെ മാറ്റിമറിക്കും. നമ്മുടെ അബ്ബാ-യുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതുമൂലം,
ദൈവം നമ്മെ മക്കളാക്കി മാറ്റുന്നു. നമുക്ക്, “ധൈര്യത്തോടെയും” (എബ്രായർ 10:19) “വിശ്വാസത്തിന്റെ പൂർണ്ണ ഉറപ്പോടെയും” അവനെ സമീപിക്കാം (എബ്രായർ 10:22). കൂടാതെ, പരിശുദ്ധാത്മാവ് “നാം ദൈവത്തിന്റെ മക്കളാണെന്ന് നമ്മുടെ ആത്മാവിനാൽ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ നാം മക്കളാണെങ്കിൽ ദൈവത്തിന്റെ അനന്തരാവകാശികളും ക്രിസ്തുവിന്റെ സഹ-അവകാശികളും ആകുന്നു” (റോമർ 8:16-17).
യേശു തന്റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ അവൻ നമ്മുടെ പിതാവു എന്ന വചനത്തോടെ തുടങ്ങി. ആ രണ്ടു വാക്കുകളിലും മാത്രം ഒരുപാട് സത്യങ്ങളുണ്ട്. സകലതും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പരിശുദ്ധനും നീതിമാനുമായ ദൈവമാണ്. സർവശക്തനും സർവജ്ഞനും സദാ സന്നിഹിതനുമായ ദൈവം മ
അവനെ “പിതാവേ” എന്നു വിളിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ദൈവത്തെ “അബ്ബാ” എന്ന പദം യേശുവിലൂടെ വിശ്വാസി ദൈവരാജ്യത്തിൽ പ്രവേശിച്ചുവെന്നും ദൈവവുമായി ഒരു പുതിയ ബന്ധം ഉണ്ടെന്നും വെളിപ്പെടുത്തുന്നു. കൂടാതെ,ആ പദം, സ്രഷ്ടാവ് തന്റെ മക്കളോടുള്ള സ് നേഹപൂർവകമായ താത് പര്യവും കരുതലും വെളിപ്പെടുത്തുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.