റഷ്യ ജൂതവിരുദ്ധ ചേരിയിൽ ; അന്ത്യകാല യുദ്ധങ്ങളിൽ റഷ്യ – ഇസ്ലാം കൂട്ട്കെട്ടിന് സാദ്ധ്യത

റഷ്യ ജൂതവിരുദ്ധ ചേരിയിൽ ; അന്ത്യകാല യുദ്ധങ്ങളിൽ റഷ്യ – ഇസ്ലാം കൂട്ട്കെട്ടിന് സാദ്ധ്യത

വമ്പൻ രാഷ്ട്രീയപ്രവചനങ്ങളിലൂടെ ശ്രദ്ധേയനായ യെഹസ്ക്കേൽ പ്രവാചകനാണ് ദൈവത്തിന്റെ ചൂണ്ടയെ പറ്റി പറഞ്ഞിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ചു 2600 വർഷങ്ങൾക്കു മുമ്പു താൻ നടത്തിയ പ്രവചനത്തിലാണ് ഈ കാര്യം പറഞ്ഞിട്ടുള്ളത്.

ലോകത്തുനിന്നും യിസ്രായേലിനെ തുടച്ചുമാറ്റാൻ നിരന്തരം യുദ്ധം ചെയ്യുന്ന ഇസ്ലാമിന്റെ സൈന്യത്തെ ഒരു മത്സ്യത്തിന്റെ താടിയെല്ലിൽ ചൂണ്ടകൊളുത്തി പിടികൂടുന്നതു പോലെ ദൈവം പിടികൂടുമെന്നും ആ ചൂണ്ട ഇന്നത്തെ വൻശക്തി രാജ്യമായ റഷ്യയാണെന്നുമാണ് പ്രവചനം.

ഇസ്ലാമിക രാജ്യങ്ങളായ ഇറാൻ, ടർക്കി, സിറിയ, അഫ്ഗാനിസ്ഥാൻ, എത്യോപ്പിയ, സുഡാൻ, ലിബിയ എന്നീ രാജ്യങ്ങളെ അവരുടെ സഖ്യരാഷ്ട്രമായ റഷ്യയെ ഉപയോഗിച്ചു ദൈവം പിടികൂടും. റഷ്യയ്ക്കു ഇസ്ലാമിനോട് ബന്ധമൊന്നും ഇല്ലെങ്കിലും അന്ത്യനാളുകളിലെ ഭയങ്കരസംഭവങ്ങൾക്കു തുടക്കമിടുന്നത് റഷ്യയാണ്.

യിസ്രായേലും ഇസ്ലാമും തമ്മിൽ നടക്കുന്ന രണ്ടു വലിയ യുദ്ധങ്ങളോടെയാണ് ബൈബിൾ മുന്നറിയിപ്പു നൽകുന്ന ഗ്രേറ്റ് ട്രിബുലേഷൻ തുടങ്ങുന്നതും അവസാനിക്കുന്നതും. ആദ്യത്തെ യുദ്ധം, ഇസ്ലാമിക സൈന്യം റഷ്യയുടെ നേതൃത്വത്തിൽ യിസ്രായേലിനെ ആക്രമിക്കുന്ന ഗോഗ് മാഗോഗ് (Gog magog) യുദ്ധമാണ്.

രണ്ടാമത്തേത് എതിർക്രിസ്തുവിന്റെ നേതൃത്വത്തിൽ ഇസ്ലാമികസൈന്യം നടത്തുന്ന “ഹർമ്മഗെദ്ദോൻ” യുദ്ധമാണ്. ക്രിസ്ത്യൻ എസ്ക്കറ്റോളജിസ്റ്റുകൾ ഈ യുദ്ധങ്ങളെ മൂന്നും നാലും ലോകമഹായുദ്ധങ്ങളായി പരിഗണിക്കുന്നു.

പ്രവചനങ്ങളുടെ നിവൃത്തി എന്നവണ്ണം റഷ്യ അറബ് ലോകവുമായി അടുക്കുകയും യിസ്രായേലിന്റെ ബദ്ധശത്രുവായി മാറുകയും ചെയ്തിരിക്കുന്നു. ഇസ്ലാമികരാജ്യങ്ങളോട് റഷ്യ അടുക്കുന്നത് 1948 – ലെ സ്റ്റേറ്റ് ഓഫ് യിസ്രായേലിന്റെ രൂപീകരണത്തോടെയാണ്.

ഐക്യരാഷ്ട്രസഭയിൽ യിസ്രായേലിനെ അനുകൂലിച്ചിരുന്നെങ്കിലും അമേരിക്കൻ ചേരിക്കൊപ്പം യിസ്രായേൽ നിന്നത് മിഡിൽഈസ്റ്റിൽ റഷ്യയ്ക്കു തിരിച്ചടിയായി.

ജൂതവിരോധത്താൽ തിമിരം ബാധിച്ച ഈജിപ്ഷ്യൻ പ്രസിഡണ്ട് നാസറാണ്. (Gen.Gamal Abdel Nasser) ഇസ്ലാമിന്റെ ലോകത്തേക്കു റഷ്യയ്ക്കു വാതിൽ തുറന്നുകൊടുത്തത്.
അറബ് ദേശീയത ആളിക്കത്തിച്ച നാസർ ഇസ്ലാമിൽ മൗലികവാദം വളർത്തി. അതോടെ യിസ്രായേലുമായി കൊമ്പുകോര്‍ക്കുന്നതും അമേരിക്കയ്ക്കു തലവേദന സൃഷ്ടിക്കുന്നതും ഇസ്ലാമിസ്റ്റുകളുടെ ഇഷ്ടവിനോദമായി മാറി.

മൂന്നാം ലോകമഹായുദ്ധമായ ഗോഗ് മാഗോഗ് യുദ്ധം റഷ്യയുടെ യിസ്രായേൽ യുദ്ധമാണെങ്കിലും ഇസ്ലാമിന്റെ സൈന്യമാണ് മുൻനിരയിലുള്ളത്.
പാർസികളും കൂശ്യരും പൂത്യരും ഗോമേറും തോഗർമ്മഗൃഹവുമെന്നു പ്രവചനത്തിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.

പാർസികൾ (Persians) ഇറാനികളും അഫ്ഗാനികളും സിറിയക്കാരുമാണ്. കൂശ്യർ (Cush) എത്യോപ്പിയരും സുഡാനികളും പൂത്യർ (Put) ലിബിയക്കാരുമാണ്. തോഗർമ്മഗൃഹം (House of Togarmah) തുർക്കിയുമാണ്. ഇവരെല്ലാം ജൂത മുക്തലോകം സ്വപ്നം കാണുന്ന ഇസ്ലാമിക ഭൂരിപക്ഷരാജ്യങ്ങളാണ്.

ഇറാനും തുർക്കിയും യിസ്രായേലിന്റെ നേർക്കു ആണവായുധം പ്രയോഗിക്കണമെന്നു പറയുന്നവരാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈന്യം ടർക്കിയുടെതാണ്. ഇറാനികൾ ഷിയാകളും തുർക്കികൾ സുന്നികളുമാണെങ്കിലും
ജൂതവിരോധത്തിലും ചോരക്കൊതിയിലും രണ്ടു കൂട്ടരും ഒന്നിനൊന്നു മികച്ചതാണ്.

2017 -ൽ റഷ്യയുമായി ഇറാനും തുർക്കിയും ഒപ്പുവച്ച മിലിട്ടറി കരാറുകളിലൂടെ റഷ്യൻ ഇസ്ലാമിക സഖ്യത്തിന്റെ രൂപീകരണം യാഥാർത്ഥ്യമായി.

ഇറാനിലെ “ബുഷ്ഹർ” ന്യുക്ലീയർപ്രോജക്ടും ടർക്കിയിലെ “അക്കയുവ് ” ന്യൂക്ലീയർ പ്ലാന്റും റഷ്യയുടെതാണ്. ഇറാനിൽനിന്നും യിസ്രായേൽ വരെ എത്തുന്ന തുരങ്കപാത നിർമ്മിച്ചതും കടലിനടിയിലൂടെയുള്ള വാതകപൈപ്പു ലൈനുകൾ തുർക്കിയിൽ സ്ഥാപിച്ചതും റഷ്യ തന്നെയാണ്

അന്ത്യനാളുകളിൽ യിസ്രായേലിനെ വിഴുങ്ങിക്കളയുവാൻ പാഞ്ഞടുക്കുന്ന ഇസ്ലാമെന്ന കൂറ്റൻ മീനിനെ പിടികൂടാനുള്ള ദൈവത്തിന്റെ ചൂണ്ടയാണ് റഷ്യ എന്നുള്ള ബൈബിൾ പ്രവചനം ലോകത്തിന്റെ ഉറക്കംകെടുത്തുന്നതാണെന്നു നിസ്സംശയം പറയാം.

യിസ്രായേലിനെതിരെ യുദ്ധത്തിനു തയ്യാറെടുക്കുന്ന ഇസ്ലാമിന്റെ സൈന്യത്തിനു നേതൃത്വം കൊടുക്കുവാൻ “ഒരുങ്ങിക്കൊൾക” എന്നാണ് ദൈവം റഷ്യയോട് കൽപ്പിച്ചിട്ടുള്ളത്.


പാസ്റ്റർ വർഗ്ഗീസ് ജോസഫ്
9207047117

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!