വിജ്ഞാനത്തിന്‍റെ അഭൗമ ലോകത്തിലേക്കുളള യാത്ര സൂഷ്മതയോടായിരിക്കണം

വിജ്ഞാനത്തിന്‍റെ അഭൗമ ലോകത്തിലേക്കുളള യാത്ര സൂഷ്മതയോടായിരിക്കണം


രാജു തരകന്‍

മ്മ്യൂണിക്കേഷനും കമ്പ്യൂട്ടറൂം ചേര്‍ന്നുളള വിജ്ഞാനത്തിന്‍റെ അഭൗമ ലോകത്തിലേക്കുളള യാത്ര അനുദിനം പുരോഗമന പാതയില്‍ യാത്ര തുടരുകയാണ്.

ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളോടൊപ്പം മുന്‍ നിരയിലാണ്. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ്  സംവിധാനവും ഇല്ലാത്ത വീടുകളും ഇന്ത്യയില്‍ വിരളമാണ്. തല്‍ഫലമായി ഫേസ് ബുക്ക് , ട്വിറ്റര്‍, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളുടെ  വളര്‍ച്ചയും പതിന്മടങ്ങ് ഇന്ന് വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്‍റര്‍നെറ്റ്  സംവിധാനം ഉണ്ടെങ്കില്‍ ലോകത്ത് എവിടെ ഇരുന്നും ബിസിനസ്സ്  സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താം.

വിജ്ഞാനത്തിന്‍റെ വീഥികളില്‍ സഞ്ചരിക്കാമെങ്കിലും ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്. വിദേശ രാജ്യങ്ങളില്‍ ഇരുന്ന് ബാങ്ക്കൊളളയടിക്കുന്നവരുടെയും ആയുധം ഇന്‍റര്‍നെറ്റ് ആണ്. ധനവിനയോഗം ബുദ്ധിപൂര്‍വ്വം ആയാല്‍  ഇത്തരം ചതിക്കുഴിയില്‍ നിന്ന്  രക്ഷപെടാവുന്നതാണ്.

വ്യക്തിബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഫേസ്ബുക്കിന്‍റെ വളര്‍ച്ച പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ആശയവിനിമയത്തിനും, വിജ്ഞാനത്തിനും, അനുദിന വാര്‍ത്തകളും അന്വേഷിക്കുന്നവര്‍ക്ക് ഫേസ് ബുക്ക് വളരെ ഗുണം ചെയ്യുന്നുണ്ട്.

കൗമാരപ്രായക്കാര്‍  പലരും പ്രേമബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഫേസ്ബുക്കില്‍ കൂടിയാണ്. ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ട്  സ്നേഹബന്ധം നടിച്ച് ജീവിതം നശിച്ച സ്ത്രീ  പുരുഷന്മാര്‍ നിരവധിയാണ്.

അടുത്തകാലത്ത് കേരള ജനതയെ  നടുക്കിയ ഒരു സംഭവമായിരുന്നു ഇലന്തൂര്‍ നരബലി. മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാഫി ഫെയ്സ്ബുക്കില്‍ ശ്രീദേവി എന്ന അപരനാമത്തില്‍ അക്കൗണ്ട് തുറന്നാണ്  ജനങ്ങളെ തന്‍റെ വലയിലാക്കിയിരുന്നത്.

സ്വയം അദ്ധ്വാനിക്കാതെ മറ്റുളളവരുടെ സമ്പത്ത് അപഹരിക്കുന്ന പദ്ധതിയാണ് അയാള്‍ ആസൂത്രണം ചെയ്തിരുന്നത്. അതിനായ് എന്തും ചെയ്യുവാന്‍  ആയാള്‍ തയ്യാറായിരുന്നു. അടുത്തസമയത്ത്  നടന്ന രണ്ട് ഇരട്ട കൊലപാതകങ്ങളാണ് അയാളെ ജയിലറയില്‍ എത്തിച്ചത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് ഇത് ഒരു മുന്നറിയിപ്പാണ്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് സാരം.

കൗമാരപ്രായക്കാര്‍ ഒരു വിഭാഗം എതിര്‍ ലിംഗത്തില്‍പ്പെട്ടവരുമായ് ബന്ധപ്പെടുവാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം ഫെയ്സ് ബുക്ക് തുടങ്ങിയ മാധ്യമങ്ങളാണ്. പ്രണയ ബന്ധത്തില്‍ കുടുങ്ങി ജീവിതം തകര്‍ന്നവര്‍ ഇന്ന് അനവധിയാണ്. ഇന്‍റര്‍നെറ്റിന്‍റെ സ്വാധീന വലയത്തില്‍ കുടുങ്ങി മാനഹാനി, സാമ്പത്തിക തകര്‍ച്ച, കുടുംബ തകര്‍ച്ച, അവസാനം ജയിലറവരെ ലഭിച്ചവര്‍ നമ്മള്‍ക്ക് ചുറ്റും ഉണ്ടെന്നുള്ള അവബോധത്തില്‍  ആയിരിക്കണം നാം സോഷ്യല്‍ മീഡിയയും മറ്റും ഉപയോഗിക്കുവാന്‍.

ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍ ഏത് ഉപയോഗിച്ചാലും  അത് നാം എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നതിലാശ്രായിച്ചിരിക്കും അതിന്‍റെ തിക്ത ഫലങ്ങള്‍. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!