പോള്‍ തങ്കയ്യായെ എന്തുകൊണ്ട് അസംബ്ലീസ് ഓഫ് ഗോഡില്‍നിന്ന് പുറത്താക്കുന്നില്ല?

പോള്‍ തങ്കയ്യായെ എന്തുകൊണ്ട് അസംബ്ലീസ് ഓഫ് ഗോഡില്‍നിന്ന് പുറത്താക്കുന്നില്ല?


വര്‍ഗ്ഗീസ് എം. ശാമുവല്‍

അടിയന്തരമായ ഒരു കാര്യം ശ്രദ്ധയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നത്. നാളുകളായി പ്രതികരിക്കണം എന്ന് തോന്നിയെങ്കിലും പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ പ്രതികരിക്കുമെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രതീക്ഷിച്ചതിനാല്‍ അനങ്ങിയില്ല. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതിയിലേക്ക് നീങ്ങുന്നതിനാല്‍ ഇനിയും പ്രതികരിക്കാതിരിക്കാന്‍ പറ്റുന്നില്ല.

പറഞ്ഞുവരുന്നത് അസംബ്ലീസ് ഓഫ് ഗോഡ് അഖിലേന്ത്യാ നേതാവ് പോള്‍ തങ്കയ്യായെ കുറിച്ചാണ്. വചനാധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തിന്റെ നേതാവായിരിക്കുകയും വചനവിരുദ്ധമായ സകല വൃത്തികേടുകളും കാണിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് ഇയാള്‍ നീങ്ങുകയാണ്.

പല കാര്യങ്ങളും സമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടും പലരും അതിനെ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും വകവയ്ക്കാത്ത ഇയാളെ വീണ്ടും പ്രസ്ഥാനത്തിന്റെ നേതാവായി തിരെഞ്ഞെടുത്തത് ഈ പ്രസ്ഥാനം ഇത്രമാത്രം അധപതിച്ചു എന്നതിന്റെ തെളിവല്ലേ? ഈ തെരഞ്ഞെടുത്ത പാസ്റ്റര്‍മാര്‍ക്കും വിശ്വാസ പ്രതിനിധികള്‍ക്കും ഇത്രക്ക് വിവരമില്ലാതായിപ്പോയോ? അതോ പണം കൊടുത്ത് പാസ്റ്റര്‍മാരെ വിലയ്ക്കു വാങ്ങിയാണ് ഇയാള്‍ നേതൃത്വത്തില്‍ വന്നത് എന്ന ചിലരുടെ അഭിപ്രായത്തെ ശരിവയ്ക്കുന്നതാണോ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ സൂപ്രണ്ട് എന്ന ഇന്നത്തെ ഇയാളുടെ പദവി? ഈ പ്രവണതകള്‍ പ്രസ്ഥാനത്തിന്റെ അപചയമല്ലേ കാണിക്കുന്നത്?

കര്‍ണാടകയിലെ ബാംഗ്ലൂരില്‍ നിന്നാണ് സകല ദുരുപദേശങ്ങളും ഉത്ഭവിക്കുന്നതും ഇതര സംസ്ഥാനങ്ങളിലേക്കു പരക്കുന്നതും എന്ന് പറഞ്ഞാല്‍ അത് സത്യമല്ലേ? കാലുനീട്ടലിന്റെയും ഏലിയന്‍സിന്റെയും എച്ചിക്കാശിന്റേയും ഉപദേശവും ബാംഗ്ലൂരാണ്. ഇപ്പോള്‍ പോള്‍ തങ്കയ്യായും അവിടുന്ന് ഉത്ഭവിച്ചിരിക്കുന്നു.

പോള്‍ തങ്കയ്യ എന്ന ഈ ഏ.ജി. പാസ്റ്റര്‍ പഠിപ്പിക്കുന്ന ഉപദേശങ്ങളും അദ്ദേഹം കാണിക്കുന്ന വചനവിരുദ്ധമായ പ്രവര്‍ത്തികളും അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനം വിശ്വസിക്കുന്നതാണോ? അല്ലെങ്കില്‍ എന്തുകൊണ്ട് ഇദ്ദേഹത്തിന് എതിരായി നടപടി എടുക്കുന്നില്ല? പ്രസ്ഥാനത്തിന്‍ നിന്ന് പുറത്താക്കുന്നില്ല? അതിന് തന്റെടമുള്ള നേതാക്കള്‍ ഈ പ്രസ്ഥാനത്തില്‍ ഇല്ലേ? അതോ പാവപ്പെട്ട ദൈവദാസന്മാരുടെമേല്‍ കുതിരകേറാനുള്ള ധൈര്യമേ നിങ്ങള്‍ക്കുള്ളോ?

ഇദ്ദേഹം കാട്ടിക്കൂട്ടിയ ചില കോപ്രായങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ!

  1. ബക്കറ്റ് സ്‌നാനം: ബക്കറ്റില്‍ വെള്ളം കോരി ഒഴിച്ച് ചിലരെ സ്‌നാനപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ഈ വചനവിരുദ്ധമായ നടപടിയെ പലരും ചോദ്യം ചെയ്തപ്പോള്‍ വീണ്ടും അവരെ വെള്ളത്തില്‍ മുക്കി സ്‌നാനപ്പെടുത്തിയതായി അറിയുന്നു. ഇയാള്‍ ചെയ്ത, ചെയ്യിച്ച ഈ പ്രവര്‍ത്തി വചന വിരുദ്ധമാണെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നോ? സ്‌നാനത്തെക്കുറിച്ചുപോലും പ്രാഥമിക അറിവില്ലാത്ത ഇയാള്‍ എങ്ങനെ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യാ നേതാവായി? സമുദായക്കാരുടെ സ്‌നാനരീതിയെ കുറ്റം പറയുന്ന പെന്തക്കോസ്തു നേതാവ് അതിലും വിചിത്രമായ രീതി കൊണ്ടുവന്നു.
  2. ഇയാളുടെ സഭയില്‍ വന്ന ഒരു വ്യാജ പ്രവാചകനിലൂടെ ആ സഭയില്‍ കാട്ടിയ കോപ്രായങ്ങള്‍ വളരെ വിചിത്രങ്ങളായി തോന്നി. പേഴ്‌സുകളില്‍ പണം വരുത്തി ഈ വ്യാജന്‍ അത്ഭുതം പ്രവര്‍ത്തിച്ചു. ഇതു കണ്ടുനിന്ന വിശ്വാസിമൊണ്ണകള്‍ ഹല്ലേലുയ്യാ പറഞ്ഞു. അത്ര അത്ഭുതം ചെയ്യുന്ന ഇവനെ കൊണ്ടു റിസര്‍വ്വ് ബാങ്ക് ഒന്ന് നിറക്കാന്‍ പറയുവാന്‍ ആരുമുണ്ടായില്ല. സ്‌തോത്രകാഴ്ചയും ദശാംശവും ഇതോടെ പോള്‍ തങ്കയ്യ നിര്‍ത്തിയോ? പണം ഈ വ്യാജന്‍ ഉണ്ടാക്കി തന്നില്ലേ?
  3. ബംഗളൂരു സഭയില്‍ വെള്ളം വീഞ്ഞാക്കി സകലര്‍ക്കും വീഞ്ഞു കൊടുക്കുന്നതായി കണ്ടു. യേശു വീഞ്ഞുണ്ടാക്കി ഒരു കല്ല്യാണ വീട്ടിലെ കുറവു നികത്തി. ഇവനുണ്ടാക്കിയ വീഞ്ഞ് പോള്‍തങ്കയ്യയുടെ വീട്ടിലെ വീഞ്ഞിന്റെ കുറവു നികത്താന്‍ ആണോ? ഇത്തരം വൃത്തികേടുകളെ കയ്യടിച്ച് പ്രോത്സാഹി പ്പിക്കുന്ന വിശ്വാസികളേയും കുട്ടിപാസ്റ്റര്‍മാരേയും മൂപ്പന്മാരേയും കണ്ടപ്പോള്‍ അറപ്പു തോന്നി. ഈ സഭയിലെ വചനപഠനത്തിന്റെ ശോഷണം എത്ര ഭയങ്കരമായിരിക്കുന്നു. എന്തായിരിക്കും ഇയാള്‍ സഭയില്‍ പഠിപ്പിക്കുന്നത്? എല്ലാറ്റിന്റേയും നില്പുകണ്ടാല്‍ കാശും പത്രാസും ഒക്കെയുള്ളപോലെ തോന്നുന്നു. കാല്‍കാശിന്റെ വിവരമില്ലാതെപോയല്ലോ.
  4. ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്തായിരുന്നു മറ്റൊരത്ഭുതം!. ഇതുപോലെ നമുക്കും നമ്മെ ചാര്‍ജ്ജ് ചെയ്യാമെന്ന ഉപദേശവും. ശരിയാണ,് ഇവന്മാരെപ്പോലുള്ളവരുടെ മേലുള്ള പൈശാചിക ശക്തിയെ ചാര്‍ജ്ജാക്കണമെങ്കില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ആവശ്യമാണ്.

ഒരു കാര്യംകൂടി പറയട്ടെ! നീ ആരാണെന്ന് അറിയണമെങ്കില്‍ നിന്റെ കൂട്ടുകാര്‍ ആരാണെന്ന് എന്നോട് പറഞ്ഞാല്‍ മതി എന്ന് പറയുന്ന ഒരു മൊഴിയുണ്ട്. പോള്‍ തങ്കയ്യായുടെ കൂട്ടുകാര്‍ ആരാണെന്ന് നോക്കുക. കേരളത്തിലേയും ലോകത്തിലേയും എല്ലാ വ്യാജ-കള്ള-തട്ടിപ്പ്-ഊടായിപ്പ് പ്രവാചക -അത്ഭുത സിദ്ധന്മാരുമാണ് പോള്‍ തങ്കയ്യായുടെ സഭയിലെ സ്ഥിരം ശുശ്രൂഷകന്മാര്‍.

പാവപ്പെട്ട മനുഷ്യരുടെ പണം തട്ടിയെടുക്കാന്‍ ഏതു തന്ത്രവും പ്രയോഗിക്കുന്ന അന്തര്‍ദേശീയ തട്ടിപ്പുവീരന്മാര്‍വരെയുണ്ട്. വിദേശത്തുനിന്നു വന്ന ഒരു സിദ്ധന്റെ കാല്‍പാദത്തില്‍ പണം സമര്‍പ്പിച്ചാണ് മന്ദബുദ്ധികളായ വിശ്വാസികള്‍ അനുഗ്രഹം പ്രാപിച്ചത്.

അടുക്കളയില്‍ ഇരിക്കുന്ന പാത്രത്തിന്റെ നിറവും തെങ്ങിന്റെ ഉയരവും വസ്ത്രത്തിന്റെ നിറവും പാസ്‌പോര്‍ട്ടിന്റെ നമ്പരും പറഞ്ഞാണ് തട്ടിപ്പിന്റെ മൊത്തവ്യാപാരികള്‍ മനുഷ്യരെ പറ്റിക്കുന്നത്. ഈ വിവരങ്ങള്‍ പല മാദ്ധ്യമങ്ങളിലൂടെ കാട്ടിക്കൊടുത്തിട്ടും ഇവരെ വിളിച്ച് അനുഗ്രഹം പ്രാപിക്കുന്നവര്‍ ഏത് ആത്മാവിന് വിധേയപ്പെട്ടവരാണ്?

സകല വ്യാജന്മാരേയും വരുത്തി അനുഗ്രഹം നേടിയത് പോരാഞ്ഞിട്ട് പോള്‍ തങ്കയ്യ ഇപ്പോള്‍ തട്ടിപ്പിന്റെ മൊത്തവ്യാപാരിയെ വിളിച്ചാണ് അനുഗ്രഹം വിശ്വാസികള്‍ക്ക് നല്കിയത്. ഇയാളുടെ സഭയിലെ എല്ലാ വിശ്വാസികളും മന്ദബുദ്ധികളാണോ? ഈ വ്യാജനെ കളഞ്ഞിട്ട് പോകാത്തതെന്ത്? കേരളത്തിലെ എല്ലാ മുന്‍നിര പെന്തക്കോസ്തു സംഘടനകളും അവരുടെ സഭകളില്‍ കേരളത്തിലെ വ്യാജന്മാരെ കയറ്റാന്‍ പാടില്ലായെന്ന് അറിയിപ്പുകൊടുത്തിട്ടുള്ളതാണ്. മാത്രമല്ല,

തെരുവില്‍ തെറിവിളിക്കുന്ന വീഡിയോയും സ്ത്രീകളോട് മോശമായി സംസാരിക്കുന്ന ഓഡിയോകളും ഇവന്മാരുടെ പേരില്‍ പ്രചരിച്ചിട്ടുണ്ട്. പേരും നമ്പരും വിളിച്ചു പറയുന്ന തട്ടിപ്പുകളും ജനം പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. എന്നിട്ടും ഇത്തരക്കാരെ സഭയില്‍ കയറ്റി പ്രസംഗിപ്പിക്കുന്ന പോള്‍ തങ്കയ്യ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന് അപമാനമാണ്. ഇവരുടെ പ്രവര്‍ത്തനരീതികളോട് കേരളത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ നിലപാട് എന്താണ്? അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടല്ലോ?

അദ്ധ്യക്ഷന്‍ പഥ്യവചനം പഠിപ്പിക്കുന്നവനാകണം എന്ന് പൗലോസ് പഠിപ്പിക്കുന്നു. പഥ്യവചനം അറിയാത്ത പോള്‍ തങ്കയ്യ എങ്ങനെ നേതാവായി?
”ആട്ടിന്‍കുട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്ന് ഞാന്‍ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരിതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേല്ക്കും” (അപ്പോ.പ്ര. 20:29,30). ഈ വാക്യത്തിന്റെ അക്ഷരീക നിറവേറല്‍ അല്ലേ ഈ നടക്കുന്നത്.

”വിശുദ്ധന്മാര്‍ക്ക് ഒരിക്കലായി ഭരമേല്പിച്ച വിശ്വാസത്തിനായി പോരാടേണം” എന്ന യൂദായുടെ കല്പന കാറ്റില്‍ പറത്തിക്കൊണ്ട് ഏതു വചനവിരുദ്ധനും ആഭാസനും പണവും പ്രശസ്തിയും ഉണ്ടെങ്കില്‍ എന്തും ആകാം എന്ന നിലയില്‍ പെന്തക്കോസ്തു പ്രസ്ഥാനങ്ങള്‍ അധപതിച്ചുപോയതില്‍ ഖേദമുണ്ട്. ”സഹോദരന്മാരെ, നിങ്ങള്‍ പഠിച്ച ഉപദേശത്തിന് വിപരീതമായ ദ്വന്ദ്വപക്ഷങ്ങളേയും ഇടര്‍ച്ചകളേയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്ന് ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിന്‍. അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല,

തങ്ങളുടെ വയറ്റിനെയത്രേ സേവിക്കുകയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞ് സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയുകയും ചെയ്യുന്നു” (റോമര്‍ 16:17,18). ഈ വാക്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലേ തങ്കയ്യായും തന്റെ കൂട്ടുകാരും ചെയ്യുന്നത്?

ഇവര്‍ ചെയ്യുന്നത് അപ്പോസ്‌തോലിക ശുശ്രൂഷയല്ലേ? നിങ്ങള്‍ക്ക് ഈ കൃപയില്ലാത്തതിനാലുള്ള അസൂയകൊണ്ടാണ് ഇവരെ വിമര്‍ശിക്കുന്നത് എന്ന് പറഞ്ഞ് ഈ വ്യാജന്മാരെ കൂട്ടി സഭ വളര്‍ത്താനും സഭകള്‍ പിളര്‍ത്താനും പണം സമ്പാദിക്കാനും നോക്കുന്ന കുറെ കള്ളന്മാര്‍ ഇവിടേയും (യു.കെ.) അവിടേയും എല്ലായിടത്തും ഉണ്ട്. കര്‍ത്താവും അപ്പോസ്തലന്മാരും ഒരത്ഭുതവും സ്വന്തം കാര്യസാദ്ധ്യതയ്ക്കായി ചെയ്തിട്ടില്ല.

അവരാരും ഇത്തരം വ്യാജ അത്ഭുതം കാണിച്ച് പണം സമ്പാദിച്ചിട്ടില്ല. കര്‍ത്താവ് അത്ഭുതങ്ങള്‍ ചെയ്ത് തന്റെ വചനത്തിന് സാക്ഷ്യം നിന്നു എന്ന് തിരുവചനം പഠിപ്പിക്കുന്നു. പൊന്നും വെള്ളിയും എനിക്കില്ല എന്ന് പറഞ്ഞ് സൗഖ്യം കൊടുത്ത പത്രോസും യോഹന്നാനും പണം സമ്പാദിച്ചില്ല. പക്ഷേ ഇന്നത്തെ ഈ കള്ളന്മാര്‍ മാമോനെ മാത്രം സേവിക്കുന്നവരാണ്. പിശാചിന്റെ ശക്തിയാല്‍ അടയാളങ്ങള്‍ കാണിച്ച മിസ്രയീമ്യ മന്ത്രവാദികളാണിവര്‍. ഇവരെ ഒഴിഞ്ഞിരിക്കുക.

എന്തുകൊണ്ട് മലയാളം/മലബാര്‍ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനവും അതിന്റെ വിവിധങ്ങളായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരും മൗനം പാലിക്കുന്നു? ഈ ദുരുപദേശകനെ, സാത്താന്‍ സേവകനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല?

വ്യാജ അടയാളങ്ങളും അത്ഭുതങ്ങളും കാട്ടി ജനത്തെ വഞ്ചിക്കുന്ന ഈ വ്യക്തിയെങ്ങനെ തിരുവചനസത്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നു? അഖിലേന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ മറ്റു നേതാക്കന്മാര്‍ക്കു പോള്‍ തങ്കയ്യായുടെ ഈ പ്രവര്‍ത്തികളോടും പഠിപ്പിക്കലിനോടും ഉള്ള പ്രതികരണം എന്താണ്?

നിങ്ങളും ഇതിന് കൂട്ടാണോ? അല്ലെങ്കില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് തല്‍സ്ഥാനം രാജിവച്ച് പ്രതിഷേധിക്കുക. ഇല്ലായെങ്കില്‍ വരുന്ന തലമുറയോട് നിങ്ങള്‍ കണക്ക് പറയേണ്ടിവരും. കുപ്പായം ഇട്ടതിന്റെ പേരില്‍ ഉപദേശപിശക് എന്ന് പറഞ്ഞ് പലരേയും പുറത്താക്കാന്‍ പണ്ട് കാണിച്ച ആര്‍ജ്ജവം ഇന്നും കാണിക്കണം. സ്‌നാനം പോലുള്ള അടിസ്ഥാന ഉപദേശങ്ങളില്‍ പോലും വ്യാജം കലര്‍ത്തി സമൂഹത്തില്‍ പെന്തക്കോസ്തു പ്രസ്ഥാനങ്ങളെ അപമാനിച്ച തങ്കയ്യ സ്വയം രാജിവക്കണം.

പരസ്യമായി ചെയ്ത കാര്യങ്ങള്‍ക്ക് കമ്മറ്റിക്കാരുടെ മുമ്പില്‍ കുമ്പസാരം നടത്തി തടി രക്ഷിക്കുന്ന പ്രവര്‍ത്തി അപലപനീയമാണ്. നേതാക്കന്മാരുടേയും പാസ്റ്റര്‍മാരുടേയും മൗനം പലരേയും നാശത്തിലേക്ക് നയിക്കുന്നതിന് കാരണമാകും. മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!