തൃശ്ശൂരിൽ കരിസ്‌മാറ്റിക് ധ്യാനം എന്ന പേരിൽ ടൗൺ ഹാളിൽ ഒരു പ്രോഗ്രാം നടത്താൻ 15 വർഷം മുൻപ് അദ്ദേഹത്തെ ക്ഷണിക്കാൻ ആന്റണി ചേട്ടനോടൊപ്പം കാഞ്ഞിരപ്പിള്ളിയിലെ അപ്പർ റൂമിൽ പോയത് ഞാൻ ഓർത്തു പോകുകയാണ്.
തൃശ്ശൂരിൽ മീറ്റിംഗ് നടത്തുന്നത് ദൈവലോചനയാണെന്നു അദ്ദേഹം അന്ന് പറഞ്ഞു.
മീറ്റിംഗ് അനേകരെ രൂപാന്തരപെടുത്തി. തൃശൂർ ജില്ലയിലെ കത്തോലിക്കാ സഭാധികാരികൾ ഭയപ്പെട്ടു ഇരിഞ്ഞാലക്കുട, തൃശൂർ രൂപതകളിലെ എല്ലാ പള്ളികളിലും മൂന്ന് ദിവസത്തെ ഈ ധ്യാനത്തിൽ പങ്കെടുക്കരുതെന്ന് വിളിച്ചു പറഞ്ഞിരുന്നു. ആ ധ്യാനത്തിൽ പങ്കെടുത്ത പലരും ഇന്ന് ശുശ്രൂ ക്ഷകരാണ്.
ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ റോഡ് സൈഡിൽ നിന്ന് ലഭിച്ച ലഘുലേഖകളാണ് കളാണ് തങ്ങളെ മരിയ ഭക്തിയിൽ നിന്നും തിരുസ്വരൂപ വണക്കത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കണ്ണ് തുറപ്പിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ദൈവം ഒരു കാലഘട്ടത്തിന് വേണ്ടി കത്തോലിക്ക സഭയിൽ നിന്ന് എഴുന്നേൽപ്പിച്ച റിവൈവലിസ്റ്റ് ആയിരുന്നു ജോസ് ആനത്താനം.
മാനസാന്തരമാണ് റിവൈവലിന്റെ ആദ്യ പ്രതികരണമെന്ന് ആനത്താനത്തിന് നന്നായി അറിയാമായിരുന്നു. ആ ഘനശാലിത്വം അദ്ദേഹത്തിന്റെ മെസ്സേജുകളിൽ നിറഞ്ഞു നിന്നിരുന്നു.
വിശ്വാസത്തിൽ വരുന്നതിനു മുൻപ് ഒരിക്കൽ കത്തോലിക്കാ പുരോഹിതർക്ക് വേണ്ടി കരിസ്മാറ്റിക് ധ്യാനം നടത്താൻ മാംഗ്ലൂരിൽ ചെന്നു. ബിഷപ്പിന് അത്ര താല്പര്യം ഉണ്ടായിരുന്നില്ല കാരണം രൂപതയിലെ അച്ചന്മാരും ബിഷപ്പും തമ്മിൽ ശീത സമരത്തിലായിരുന്നു.
ധ്യാനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പാപത്തെ കുറിച്ചും ക്ഷമിക്കുന്ന സ്നേഹത്തെ കുറിച്ചും ആനത്താനം ക്‌ളാസ്സെടുത്തു. ക്ഷമിക്കുന്നതിന്റെയും ക്ഷമ ചോദിക്കുന്നതിന്റെയും പ്രാധാന്യത്തെയും ബ്രദർ ജോസ് ആനത്താനത്തെ ബോധ്യപ്പെടുത്തി.ആരോടെങ്കിലും ക്ഷമചോദിക്കാനൊ, ക്ഷമിക്കാനോ ആഗ്രഹിക്കുന്നവർക്കായി ഇൻലന്റുകൾ കൊടുത്തു.
അടുത്ത ദിവസം ഒരു പിടി ലെറ്ററുകൾ ബിഷപ്പിന് ലഭിച്ചു. തന്നെ ശത്രുവായി കരുതിയിരുന്ന പുരോഹിതർ കണ്ണീരോടെ ക്ഷമ ചോദിച്ചെഴുതിയ കത്തുകൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. പിറ്റേ ദിവസം പുരോഹിതരെ ധ്യാനിപ്പിക്കുന്ന ആ ധ്യാനഗുരുവിനെ കാണാൻ ബിഷപ്പ് ധ്യാനസ്ഥലത്തു എത്തി ആ ധ്യാനത്തിൽ പങ്കെടുത്തു.
തൃശ്ശൂരിലെ ധ്യാനത്തിന് ടീമിനോട് കൂടെ ടെമ്പോട്രാവലറിൽ ഡ്രൈവറുടെ സൈഡിലെ മുൻ സീറ്റിൽ ഇരുന്നു വന്ന ബ്രദർ ജോസ് ആനത്താനത്തിനെ മറക്കാൻ കഴിയില്ല. ആത്മീയ ലോകത്തുള്ളവർ അനുകരിക്കേണ്ട നിരവധി മാതൃകകൾ നൽകിയാണ് താൻ തന്റെ ഓട്ടം തികച്ചത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.