ബ്രദർ ജോസ് ആനത്താനം ഹൃദയാഘാതം മൂലം ബാംഗ്ലൂരിൽ നിര്യാതനായി. ശവസംസ്‌കാര ശുശ്രൂഷകൾ നവംബർ 9 ബുധനാഴ്ച സ്വദേശമായ കാഞ്ഞിരപ്പള്ളിയിൽ.
ഭാര്യ ലളിത, കാഞ്ഞിരപ്പള്ളി പൊട്ടങ്കുളം കുടുംബാഗം. മക്കൾ, ബാംഗ്ലൂർ പെട്ര മിനിസ്ട്രീസ് പാസ്റ്റർ ചാക്കോ ജോസും രണ്ടു സഹോദരിമാരും.
“ദി കവനൻ്റ് പീപ്പിൾ” സ്ഥാപകനും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നും മതത്തിന്റെ ചങ്ങല പൊട്ടിച്ച് സ്വാതന്ത്ര്യം പ്രാപിക്കുകയും, ക്രൈസ്തവ നവീകരണ പ്രവർത്തനങ്ങളോട് അകലം പാലിച്ചിരുന്ന കത്തോലിക്കരിലെ വരേണ്യവർഗ്ഗത്തിൽ നിന്നും ആയിരക്കണക്കിന് ആത്മാക്കളെ ക്രിസ്തുവിനായി നേടുകയും ചെയ്ത ജോസ് ആനത്താനം നിത്യതയിൽ കർത്താവിനോട് ചേർക്കപ്പെട്ടു.
സുവിശേഷ പ്രസംഗകൻ, എഴുത്തുകാരൻ, ഗാന രചയിതാവ്, വിവിധ മീഡിയകളിലൂടെ അതിശക്തമായി യേശുവിനെ പകർന്നു നൽകി ആയിരക്കണക്കിന് ആളുകളെ കുഴഞ്ഞ ചേറ്റിൽ നിന്നും വീണ്ടെടുത്ത ഈ ഭക്തനെ സ്നേഹത്തോടും ബഹുമാനത്തോടും സ്മരിക്കുന്നു.

1979ൽ യേശുവിനെ കണ്ടുമുട്ടിയ അദ്ദേഹം തുടർന്നുള്ള ഏഴുവർഷത്തോളം വചനപഠനത്തിലും പ്രാർത്ഥനയിലും കഴിയുന്നതിനിടയിൽ പൊടുന്നനവേ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക് ദൈവം കൊണ്ടുവന്ന് ഉപയോഗിച്ചു. തുടർന്നു 15 വർഷത്തോളം കേരളത്തിലും വെളിയിലുമെല്ലാമായി അനേകരെ, സന്യസ്തരെയും മെത്രാന്മാരെയും വരെ യേശുവിൽ ഉറപ്പിക്കാൻ ബ്രദർ ജോസ് ആനത്താനത്തിനെ ദൈവം ശക്തമായി ഉപയോഗിച്ചു.
എന്നാൽ 2001 സെപ്റ്റംബറിൽ വെളിപ്പാടുകളുടെ പുതിയ തലത്തിലേക്കു കടന്ന ഇദ്ദേഹവും കൂട്ടരും സമർപ്പണത്തിന്റെ ഭാഗമായി ജലസ്നാനം സ്വീകരിച്ചത് കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹമായ സീറോ മലബാർ സഭയെ ചൊടിപ്പിക്കുകയും അദ്ദേഹത്തെയും, സഖറിയാസ് അച്ചനെയുമടക്കം അനേകരെ സഭ പുറത്താക്കുകയുമാണുണ്ടായത്.
പാരമ്പര്യത്തിന്റെ ഭാണ്ഡവും പേറി, മറ്റുള്ളവരെ പരമ പുശ്ചമായ സുറിയാനി കത്തോലിക്കൻ്റെ തലപ്പത്തുനിന്നും ഒരുവനെ പരിശുദ്ധാത്മാവ് വാസ്തവത്തിൽ ഒരുക്കുകയായിരുന്നു.
ഈ പുറത്താക്കലാണ് യഥാർത്ഥത്തിൽ കാഞ്ഞിരപ്പള്ളിയേയും കോട്ടയത്തേയും എറണാകുളത്തേയും ബാംഗ്ലൂറിനെയും പാലായുമെല്ലാം ഉണർവ്വിലേക്ക് നയിക്കുന്ന വലിയ ക്രൈസ്തവ നവീകരണങ്ങൾക്ക് കാരണമായത്.
അനേകായിരക്കണക്കിന് ആളുകളെ രക്ഷയിലേക്ക് നയിച്ച, നൂറുകണക്കിന് സുവിശേഷകരെ സൃഷ്ടിച്ച, ഇന്നും അനുഗ്രഹിക്കപ്പെട്ട തലമുറകളിലൂടെ യേശുവിനെ വെളിപ്പെടുത്തുന്ന ഈ ദൈവദാസന് സ്നേഹത്തിന്റെയും നന്ദിയുടെയും അഭിവാദനങ്ങൾ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.