‘അവൻ ചത്തു !’

‘അവൻ ചത്തു !’


വർഗീസ് ചാക്കോ, ഷാർജാ
johnygilead@gmail.com

“…..അവൻ ഒരു ദുഷ്‌ടൻ… അവൻ ചത്തുപോയി…. അവൻ ഒരു ദുർഗുണ പരബ്രഹ്മം… അയാള് ചത്തുപോയി….”

ഒരു തെരുവു നായയുടെ പരിഗണനയും പോലും കൊടുക്കാതെ പരേതനായ ഒരു സീനിയർ പാസ്റ്ററെക്കുറിച്ച് അതേ സംഘടനയിൽപ്പെട്ട മറ്റൊരു റീജിയൻ പാസ്റ്ററുടെ തിരുവായ്മൊഴികളാണ് തലക്കെട്ടിലും താഴെയുമായി കൊടുത്തിട്ടുള്ളത്.

പരേതനായ സീനിയർ പാസ്റ്റർ ആരാണെന്ന് ആദ്യം പറയാം. ശാരോൻ സഭയുടെ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ സഭയാണ് ആലുവയിലെ അശോകപുരം സഭ. സഭയുടെ സ്ഥാപകനും ഏതാണ്ട് 35 വർഷത്തിലധികം താൻ സ്വമേധയാ സ്ഥലം മാറുന്നതുവരെ പ്രസ്തുത സഭയുടെ ശുശ്രൂഷകനുമായിരുന്നു പാസ്റ്റർ എം.സി. മാത്യു. അദ്ദേഹത്തിന്റെ കാലത്ത് ഇന്നുള്ളതിനെക്കാളും അംഗങ്ങൾ സഭയ്ക്കുണ്ടായിരുന്നു എന്നതാണ് വാസ്തവം.

അദ്ദേഹം അശോകപുരം സഭയിൽ നിന്ന് സ്വമേധയാ വിട വാങ്ങിയ ശേഷം അമേരിക്കയിൽ സ്ഥിര താമസമാക്കുകയും ജീവിത സായാഹ്നത്തിൽ ആലുവായിലെ ഭവനത്തിലേയ്ക്ക് മടങ്ങി വരികയും ചില നാളുകൾ കഴിഞ്ഞപ്പോൾ നിത്യതയിൽ ചേർക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തെയാണ് ” ചത്തു” എന്ന അങ്ങേയറ്റം നികൃഷ്‌ടമായ നിലയിൽ നേതൃ പദവിയിലിരിക്കുന്ന മറ്റൊരു പാസ്റ്റർ പറഞ്ഞിരിക്കുന്നത്.

ശാരോൻ സഭയുടെ റാന്നി റീജിയൻ പാസ്റ്ററും മാനേജിങ് കൗൺസിൽ മെമ്പറും കൂടിയായ പാസ്റ്റർ ബോസ് എം കുരുവിളയാണ് മേൽസൂചിപ്പിച്ചിരിക്കുന്ന ഹീനമായ വാക്കുകൾ പരേതനായ സീനിയർ ശുശ്രൂഷകനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

“പാവപ്പെട്ടവർക്ക് ഒരു പൈസ കൊടുക്കാത്തവൻ “, “ദുഷ്‌ടൻ”, “ദുർഗുണ പരബ്രഹ്മം” തുടങ്ങിയ അതിഹീനമായ വാക്കുകൾ ശുശ്രൂഷകരെ ക്കുറിച്ച് അതും മറ്റൊരു ശുശ്രൂഷകൻ പറഞ്ഞ് ആരും ഇന്നേവരെ കേട്ടിട്ടുണ്ടാവില്ല. അവഹേളിക്കപ്പെട്ട പരേതനായ പാസ്റ്റർ ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ശാരോൻ സഭയുടെ അധ്യക്ഷ പദവിയിൽ ഇരിക്കേണ്ട മാന്യ വ്യക്തിയായിരുന്നു എന്നു കൂടി ഗ്രഹിക്കുമ്പോഴാണ് പാസ്റ്റർ ബോസ് എം കുരുവിളയുടെ വാക്കുകൾക്ക് പിന്നിലെ പകയുടെ ആഴം ബോദ്ധ്യപ്പെടുകയുള്ളൂ. പാസ്റ്റർ ബോസ് എം കുരുവിളയുടെ വാക്കുകൾ മര്യാദയുടെ സമസ്ത സീമകളും ലംഘിക്കുന്നതാണ്.

ഏതായാലും പാസ്റ്റർ ബോസ് എം കുരുവിള ഉപയോഗിച്ചിട്ടുള്ള പദപ്രയോഗങ്ങൾ എല്ലാം അതേപടി ചേരുന്നത് അദ്ദേഹത്തിനു തന്നെയാണ് എന്നതാണ് എനിക്ക് വ്യക്തിപരമായി പറയാനുള്ളത്.

കുറെ നാളുകൾക്ക് മുൻപ് എന്റെ ഒരു അടുത്ത ബന്ധുവിൽ നിന്ന് സാമാന്യം നല്ലൊരു തുക ഇടനിലക്കാരനായി നിന്നുകൊണ്ട് ഇദ്ദേഹത്തിന്റെ ജ്യേഷ്‌ടനുവേണ്ടി വാങ്ങിയെടുത്തു. പറഞ്ഞ അവധി പരമാവധിയും കഴിഞ്ഞ്‌ പിന്നെയും പല അവധികളും കഴിഞ്ഞപ്പോൾ പണം തിരികെ ലഭിക്കില്ല എന്ന് ഏതാണ്ട് ഉറപ്പായി. പിന്നീട് ഫോണിലും മറ്റും ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ പണം നൽകിയ എന്റെ ബന്ധു ഇവരുടെ വീട്ടിൽ ചെല്ലുകയുണ്ടായി. എന്നാൽ പണം തിരികെ നൽകിയില്ല എന്നു മാത്രമല്ല, ഇദ്ദേഹത്തെയും സഹോദരനെയും സഹായിച്ച എന്റെ ബന്ധുക്കൾക്കെതിരെ പോലീസിൽ പരാതി നൽകും എന്നു ഭീഷണി മുഴക്കിയ മഹാനാണ് ഈ ബോസ് എം. കുരുവിള. കരുണ തോന്നി സഹായിച്ച വ്യക്തിയെ സ്ത്രീ എന്ന പരിഗണന പോലും നൽകാതെ ഭീഷണിപ്പെടുത്തിയ ഇദ്ദേഹത്തിനല്ലേ ദുഷ്‌ടൻ എന്ന പേരും ശരിക്കും യോജിക്കുന്നത്?

ഇപ്പോൾ ഇദ്ദേഹത്തിന്റേതായി പുറത്തു വന്ന വോയ്സ് ക്ലിപ്പിലൂടെ ഈ മനുഷ്യൻ ഒന്നാന്തരം വ്യാജനും കൂടാതെ ഇപ്പുറത്തും അപ്പുറത്തും തരം പോലെ നിൽക്കുന്നവനുമാണെന്നും വെളിപ്പെട്ടിരിക്കുന്നു.

ഒന്നു രണ്ട് ഉദാഹരണങ്ങൾ പറയാം, പരസ്യ വേദികളിൽ സഭയുടെ നേതാക്കളെ വാനോളം പുകഴ്ത്തുന്ന ഇദ്ദേഹം രഹസ്യമായി സഭാ പ്രസിഡന്റിനെതിരെയും വൈസ് പ്രസിഡന്റിനെതിരെയും ഗൂഡാലോചന നടത്തുന്ന വോയ്സ് ക്ലിപ്പ് പുറത്തു വന്നിരിക്കുന്നത് നിസ്സാരമായി കാണാനാകില്. ഇങ്ങനെയുള്ള ഒരു വ്യക്തി നേതൃ സ്ഥാനത്ത് എന്നല്ല, ഒരു ശുശ്രൂഷകനോ വിശ്വാസിയോ ആയിപ്പോലും തുടരുന്നത് അനുവദിക്കാൻ പാടില്ലാത്തതാണ്. ഏതായാലും പ്രസ്ഥാനത്തിൽ നിന്നുള്ള നടപടി എത്രയും വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഇനി ഇദ്ദേഹം വ്യാജനാണെന്നതിന്റെ തെളിവും കൂടി പറയാം.
പാസ്റ്റർ ടൈറ്റസ് ജോൺസനെക്കുറിച്ച് ഇദ്ദേഹത്തിന്റെ വോയ്സ് ക്ലിപ്പിൽ പരാമർശിക്കുന്നുണ്ട്. അദ്ദേഹം ദുബായിൽ ചെന്ന് ഒത്തിരി പണമുണ്ടാക്കിയെന്നും ഏതോ സംഘടനയുടെ പേരിൽ പണമുണ്ടാക്കുന്നു എന്നും അന്യായമായി സമ്പാദിച്ച പണം കൊണ്ട് മകനെ വിദേശത്ത്‌ പഠനത്തിന് അയച്ചു എന്നുമൊക്കെയാണ് തട്ടിവിടുന്നത്.

ചില മാസങ്ങൾക്ക് മുൻപ് പാസ്റ്റർ ടൈറ്റസ് ജോൺസൻ ബഹറിനിൽ ശുശ്രൂഷയ്ക്കായി പോകും വരെ ഞങ്ങളുടെ സഭയിലെ ( കുന്നന്താനം ശാരോൻ) പാസ്റ്ററായിരുന്നു. വർഷങ്ങൾക്ക് മുൻപ് ദുബായിൽ അദ്ദേഹം പാസ്റ്ററായിരിക്കുമ്പോൾ മുതൽ എനിക്ക് പാസ്റ്റർ ടൈറ്റസ് ജോൺസനെ നേരിട്ടറിയാം. ആറു വർഷം അവിടെ ഒരു നല്ല സഭയിൽ മാതൃകാപരമായി അദ്‌ദേഹം പ്രവർത്തിച്ചു.

പിന്നീട് പാസ്റ്റർ വിൽസൻ ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ബൈബിൾ കോളജിന്റെ ഡീനായി പ്രവർത്തിച്ചു. ചില വർഷങ്ങൾക്കു ശേഷം അദ്ദേഹം ബീഹാറിൽ പ്രവർത്തിക്കണം എന്ന ആഗ്രഹത്തോടെ സ്വയം തീരുമാനമെടുത്ത്
ദുബായിൽ നിന്ന് മടങ്ങുകയായിരുന്നു. പാസ്റ്റർ വിൽസൻ ജോസഫ് അദ്ദേഹത്തോട് അവിടെ തുടരാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിനു തയ്യാറായില്ല. ഇതാണ് വസ്തുത. ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. അല്ലാതെ
അദ്ദേഹത്തെ ആരും ഓടിച്ചു വിട്ടതല്ല. പാസ്റ്റർ ബോസ് എം കുരുവിള പറഞ്ഞത് വ്യാജമാണ്.

അതുപോലെ തന്നെ, പിന്നീട് പാസ്റ്റർ ടൈറ്റസ് ജോൺസൻ ബീഹാറിൽ നിന്ന്
കേരളത്തിലേക്ക് പ്രവർത്തനം മാറ്റിയതിന്റെ പിന്നിൽ ഡോ. എബി പി മാത്യു അദ്ദേഹത്തെ പറഞ്ഞു വിട്ടതാണെന്ന പാസ്റ്റർ ബോസ് എം.കുരുവിളയുടെ ആരോപണവും തെറ്റാണ്. എനിക്ക് ഈ രണ്ടു പേരുമായും അടുപ്പവുമുണ്ട് കാര്യങ്ങൾ നേരിട്ട് അറിയുകയും ചെയ്യാം.

പാസ്റ്റർ ടൈറ്റസ് ജോൺസൻ മകനെ വിദേശത്ത് പഠിക്കാൻ അയച്ചത് അദ്ദേഹത്തിന് ധാരാളം പണം ഉണ്ടായിരുന്നത് കൊണ്ടാണ് എന്നും ദുബായിൽ നിന്നും ധാരാളം പണം അദ്ദേഹം ഉണ്ടാക്കിയെന്നും ഉള്ള ബോസ് എം. കുരുവിളയുടെ കണ്ടെത്തലും അങ്ങേയറ്റം ഭോഷ്‌കാണ്. എന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഞാനാണ് അദ്ദേഹത്തിന്റെ മകന് വിദേശത്ത് പഠിക്കാൻ ലോൺ ലഭിക്കാനുള്ള ക്രമീകരണം ചെയ്തു നൽകിയത്.

1അനേകം ആരോപണങ്ങൾ പാസ്റ്റർമാർക്ക് നേരെ ഉന്നയിക്കുന്ന പാസ്റ്റർ ബോസ് എം കുരുവിളയുടെ മകൻ ഇപ്പോൾ എറണാകുളം വൈറ്റില ശാരോൻ സഭയുടെ പാസ്റ്ററാണ്. അതെങ്ങനെ സംഭവിച്ചു എന്നും അതിന് പിന്നിൽ ചരടു വലി നടന്നിട്ടില്ല എന്നും പാസ്റ്റർ ബോസ് എം കുരുവിളയ്ക്ക് പറയാനാകുമോ? എറണാകുളത്ത് വൈറ്റില സഭയിൽ ശുശ്രൂഷകരാകാൻ യോഗ്യതയുള്ള ചെറുപ്പക്കാരായ പാസ്റ്റർമാർ എറണാകുളത്തോ കേരളത്തിലോ ഇല്ലാത്തതുകൊണ്ടാണോ വടക്കേ ഇന്ത്യയിൽ നിന്നും സ്വന്തം മകനെ ഇങ്ങോട്ടു കൊണ്ടു വന്നത്? പാസ്റ്റർ ബോസ് എം കുരുവിളയുടെ മകൻ താരതമ്യേന മറ്റു നേതാക്കളുടെ മക്കളേക്കാൾ വളരെ പ്രായം കുറഞ്ഞ ആളാണ്. മകൻ ഇരിക്കുന്ന സഭയുടെ അത്രയും വലിപ്പവും വരുമാനവും ഉള്ള ഏതെങ്കിലും സഭയിൽ മറ്റ് ഏതെങ്കിലും നേതാക്കളുടെ മക്കൾ ശുശ്രൂഷകനായിരിക്കുന്നുണ്ടോ? ആത്മാർത്ഥമായി മറുപടി പറയണം!

ഉടയാത്ത വെള്ളമുണ്ടും കറുത്ത കാലൻ കുടയും പിടിച്ചു നടന്നാൽ വിശുദ്ധനാകും എന്ന ചിന്തയുണ്ടെങ്കിൽ മാറ്റിക്കളയണം.

പാസ്റ്റർ ബോസ് എം കുരുവിള സ്വപ്നാ സുരേഷിനെ കണ്ടു പഠിക്കണം; അവർ എപ്പോഴൊക്കെ മുഖ്യമന്ത്രിയേയും ശിവശങ്കർ ഉൾപ്പടെയുള്ള മറ്റ് ഉദ്യോഗസ്ഥരെയും പരാമർശിക്കുന്നുണ്ടോ അപ്പോഴെല്ലാം ഓണറബിൾ എന്നും സർ എന്നും ബന്ധപ്പെട്ടവരുടെ പദവിയ്ക്ക് മുന്നിൽ ചേർക്കുന്നത് കണ്ടു പഠിക്കണം.

ഒരു പാസ്റ്റർ ആയിട്ടും ഒരു ലോക മനുഷ്യന്റെ മര്യാദ പോലും ഇല്ലാത്തതുകൊണ്ടാകാം ഇദ്ദേഹം ഉൾപ്പെടുന്ന ശുശ്രൂഷക സമൂഹത്തിന് ആളുകൾ ആദരവ് നൽകാത്തത്. വെറുതെയല്ല ഇദ്ദേഹത്തെപ്പോലെയുള്ളവരെ പാച്ചർ എന്നും പ്ലാച്ചർ എന്നും സെക്കുലർ ചാനലുകൾ പോലും കളിയാക്കുന്നത്.

മറ്റുള്ളവരുടെ ഭയത്തിനായി തുറന്നു ശാസിക്കണം എന്ന വചനം അനുസരിച്ച് ശാരോൻ സഭാ കൗൺസിൽ, പാസ്റ്റർ ബോസ് എം കുരുവിളയെ ശാസിക്കുകയും ന്യായമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യണം. അല്ലാത്ത പക്ഷം, തെറ്റ് അംഗീകരിച്ച് അദ്ദേഹം ബന്ധപ്പെട്ടവരോട് ക്ഷമാപണം നടത്തി നിരപ്പു പ്രാപിക്കുകയും കുറച്ചു നാൾ സ്വയം മാറി നിൽക്കുകയും വേണം. അതാണ് മാന്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!