ഈജിപ്ത് : വ്യത്യസ്ത സംസ്‌കാരങ്ങളുടെ കളിത്തൊട്ടില്‍

ഈജിപ്ത് : വ്യത്യസ്ത സംസ്‌കാരങ്ങളുടെ കളിത്തൊട്ടില്‍

മനു ഫിലിപ്പ്, ഫ്‌ളോറിഡ

ഈജിപ്തുകാര്‍ക്ക് ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസതലങ്ങ
ളിലൊക്കെ ലോകജനതയ്ക്ക് മുമ്പില്‍ നേട്ടങ്ങളുടെ വിജയഗാഥ നിര
ത്തി വെയ്ക്കുവാന്‍ ധാരാളം വകയുണ്ട്. പുരാതന നഗരങ്ങള്‍, പഴഞ്ചന്‍ വസതികള്‍, ഉയര്‍ന്ന മണ്‍ഭിത്തികള്‍ മിന്നുന്ന പാറയില്‍ വെട്ടിയുണ്ടാ ക്കിയ ഒളി സങ്കേതങ്ങള്‍, ക്ലബുകള്‍, ഡാന്‍സ് ബാര്‍, തീയേറ്റുറുകള്‍, നീന്തല്‍കുളങ്ങള്‍, കളികള്‍ക്കുള്ള കോര്‍ട്ടുകള്‍… തുടങ്ങി മറ്റേതൊരു നഗരത്തോടും കിടപിടിക്കുവാന്‍ സാധ്യമായ എല്ലാ ആര്‍ഭാടആഡംബര സംവിധാനങ്ങളും ഒരുക്കി, കാല്‍പ്പനികതയുടെ വിക്രാത്മകതയില്‍ അഭിരമിക്കുന്നവരായിരുന്നു ഈജിപ്തുകാര്‍. ദീപ്തമായ വെളിച്ചങ്ങളും നൃത്തശാലയില്‍ നിന്നും ഒഴുകിയെത്തുന്ന സംഗീതവും ലഹരി നുരകളും ഇവിടുത്തെ രാവുകളെ രാജകീയമാക്കിയിരുന്നു.

ദൃഷ്ടി ഗോചരമല്ലാത്ത ഒരു സൌന്ദര്യത്തിന്റെ അമേയദ്യുതിയെ
ക്കുറിക്കുന്നതു പോലെയും, സമുദ്രം കണ്ടിട്ടില്ലാത്തൊരാള്‍ സമുദ്രഗരി
മയെക്കുറിച്ചുള്ള വാങ്ങ്മയം വായിക്കുന്നത് പോലെയുമാണ് ഈജി
പ്തിനെ ഇന്ന് അവതരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ എന്ന് എനിക്കറിയാം. അതിനാല്‍ ഇരമ്പുന്ന ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍, വൈകാരിക സ്മരണ ഉണര്‍ത്തുന്ന യിസ്രായേല്‍ ജനതയുടെ വിങ്ങുന്ന അനുഭവങ്ങളെ ഓര്‍മ്മകളുടെ അകമ്പടിയോടെ മാത്രമേ വിവരിക്കാനാകൂു. പുരാതന ലോകത്തെ ഏറ്റവും പ്രശസ്തമായ മൂന്നു നാഗരികതകളായിരുന്നു, ഈജിപ്ത്, മെസപൊട്ടാമിയ, ഇന്‍ഡസ് വാലി എന്നിവ.

നദീമുഖങ്ങളില്‍ നിന്നാണ് ജീവിതം തളിര്‍ത്തിട്ടുള്ളത്. എല്ലാ നാഗരീകതകളും അവിടെ നിന്നാണ് തുടങ്ങുന്നത്. പുരാണത്തിന്റെ നിഗൂഡതയും വിസ്മയവും വര്‍ത്തമാനകാലത്തിന്റെ യാഥാര്‍ത്ഥ്യവും മണ്മറഞ്ഞു പോയ സംസ്‌കൃതികളുടെ അവശേഷിപ്പും ഈ പഴയ നഗരങ്ങളില്‍ ഇന്നും കാണാ
നാവും.

ഈജിപ്തിലെ ഫറവോമാരുടെ ചരിത്രം 5,000 വര്‍ഷത്തെ പഴക്കമുള്ളതാണ്. ക്രിസ്തുവിന് മുമ്പ് 3,000 മുതല്‍ക്കാണ് അതാരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ പൌരാണിക ചരിത്രത്തിന്റെ ഉടമകളായിട്ടാണ് ഈജിപ്തുകാര്‍ അറിയപ്പെടുന്നത്. ഏകദേശം 5000ത്തിലധികം കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഈജിപ്തുകാരുടെ സംസ്ക്കാരത്തേയും, ജീവിതരീതികളേയും കുറിച്ച് അറിവുതരുന്ന അവര്‍ ഉപയോഗിച്ചിരുന്ന അനേക വസ്തുക്കള്‍ മൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത് നേരിട്ട് കാണുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന വിവിധതരം വിസ്മയക്കാഴ്ചകള്‍, കണ്ണിനും കാതി
നും മനസ്സിനും വിരുന്നേകിയ സംഗീതനൃത്ത ദൃശ്യവിരുന്നുകള്‍ നട
ന്നയിടങ്ങള്‍, അവിടുത്തെ സര്‍വ്വകലാശാലകള്‍, നൂറ്റാണ്ടുകള്‍ പഴക്ക
മുള്ള യൂണിവേഴ്‌സിറ്റി സമുച്ചയങ്ങള്‍… തുടങ്ങി ഭൂതകാലത്തിലേക്ക്
മിഴിതുറക്കുന്ന ഒരുപാട് കാഴ്ചകളുടെ തിരുശേഷിപ്പുകള്‍ ഇന്നും അവിടെയുണ്ട്. ഇവിടത്തെ ഓരോ നിരത്തിനും ഓരോ കെട്ടിടങ്ങള്‍ക്കും ഒരുപാട് പഴയ കഥകള്‍ പറയുവാനുണ്ട്. യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും വേര്‍തിരിക്കാനാവാത്തവിധം ഏതോ തലങ്ങളില്‍ കെട്ട് പിണഞ്ഞു കിടക്കുന്നത് ഏതൊരു സന്ദര്‍ശകനും ഇന്നും വൃക്തമായി മനസ്സിലാക്കാനാകും.

ചിന്തകളിലും സ്വഭാവത്തിലുമെല്ലാം ഒരു ഫ്യൂഡല്‍ സ്പര്‍ശ
വും അഹന്തയും വായിച്ചെടുക്കുവാന്‍ കഴിയുന്ന, ഗതകാലത്തിന്റെ
ഉടഞ്ഞ ശേഷിപ്പുകള്‍ക്ക് സന്ദര്‍ശകരുടെ ഹൃദയത്തെ വികാരഭരിത
മാക്കുവാന്‍ ശക്തിയുണ്ട്. കണ്ണ് നനയിക്കുന്ന ജീവിത പശ്ചാത്തലമു
ണ്ടായിരുന്ന, അങ്ങനെയുള്ള ഒരു കാലത്തെ മനുഷ്യരിലേക്കുള്ള
ചുണ്ടുപലകകളായി, അവിടുത്തെ ജനജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതായി ഞാന്‍ കണ്ട പലതും ഓര്‍മ്മച്ചെപ്പില്‍ ഇന്നും മനോഹരമായി സൂക്ഷിക്കുന്നു. അന്നത്തെ രാജാക്കന്മാരുടെ അനേക നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശരീരങ്ങള്‍ കേടുകൂടാതെ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നത് ആധുനീകശാ്ര്രസത്തിന് അല്‍ഭുതമാണ്.

ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ അത്യുന്നതിയില്‍ വിരാജിക്കുന്നു എന്ന
വകാശപ്പെടുന്ന ഈ കാലയളവില്‍ പോലും അവര്‍ അന്ന് ചെയ്തു
വച്ചിരിക്കുന്ന ഉന്നതമായ സാങ്കേതികവിദ്യ നമ്മെ അത്ഭുത പരത്ര്്ര
രാക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ അക്ഷരവിദ്യയായ
ഹീറൊഗ്ലീഫ്‌സ് ഈജിപ്തിന് അവകാശപ്പെട്ടതാണ്.

ഈജിപ്ത് വാസ്തുശില്‍പ്പകലയുടേയും ചരിത്ര തിരുശേഷി
പ്പുകളുടേയും സമ്മേളന സ്ഥലമാണ്. മാര്‍ബിള്‍, ടെറാക്കോട്ടാസ്,
പ്രത്യേകതരം കല്ലുകള്‍ എന്നിവ വലിയ തോതില്‍ ഇറക്കുമതി ചെയ്തു അടിമകളെകൊണ്ട് പണികഴിപ്പിച്ച ടെമ്പിള്‍ ഓഫ് മാര്‍സ്, ടെമ്പിള്‍ ഓഫ് അപ്പോളോ, സോസ്സിയനസ്, ഒന്നാം നുറ്റാണ്ടില്‍ പണിത നീറോ ച്രരവര്‍ത്തിയുടെ സ്വര്‍ണ്ണ ഭവനം എന്ന അപരനാമത്തിലറിയപ്പെടുന്ന ഭവനം, എന്നിവയെല്ലാം ഇന്നത്തെ കാലത്തെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ പണിതിരുന്നതാണ്. അത് നിര്‍മ്മിച്ച ശില്‍പ്പികളായ സിവെര്‍സ് ആന്‍ഡ് സീലര്‍ വളരെ വിശ്വവിഖ്യാതരായിരുന്നു.

ഈജിപ്തില്‍ ഇപ്പോഴും ഒരു കാലഘട്ടത്തിന്റെ സംസ്‌ക്കാരിക പ്രഡി വിളിച്ചോതുന്ന പുരാതനമായ കോട്ടുകൊത്തളങ്ങളുടെ തലയെടുപ്പുകള്‍ കാണാം. ഇവിടെ മണ്ണിന്റെ താവഴികളില്‍ അടിയപ്പെട്ട സംസ്‌ക്കാരത്തിന്റെ ചിഹ്നങ്ങളെ കണ്ടെത്തുകയും രേഖപ്പെടുത്തുകയും തിരിച്ചറിയുകയും ചെയ്യുവാനുള്ള സംരംഭങ്ങള്‍ ഇന്നും അഭംഗുരം നടക്കുന്നുണ്ട്.

ചിന്തകളെ കടലാസിലേക്കു പകര്‍ത്താന്‍ കഴിയാതെയിരുന്ന
പൌരാണിക കാലത്ത് ശില്‍പ്പങ്ങള്‍ ആശയത്തെ പ്രതിനിധാനം ചെയ്
തിരുന്നു. പുരാവസ്തുക്കള്‍, മഹാശിലാ സംസ്‌ക്കാരത്തെ പ്രതിനിധീ
കരിക്കുന്ന ചെങ്കല്‍ സ്മാരകങ്ങള്‍, വീരക്കല്ലുകള്‍, മണ്‍പാത്രങ്ങള്‍,
ചരിത്രയുഗത്തിലെ നാണയങ്ങള്‍, ശിലാശാസനങ്ങള്‍, ക്ഷ്‌ത്രേങ്ങളി
ലെ കൊത്തുരൂപങ്ങള്‍, സ്തൂപങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, എന്നിവയിലൊക്കെ അവിടവിടെയായി ചിതറിക്കിടക്കുന്ന ശില്‍പ്പങ്ങളിലൂടെയും, സൂചനകളിലൂടെയും ചരിത്രത്തെ വായിച്ചെടുക്കുവാന്‍ കഴിയും.

ചരിത്രത്തിന്റെ അലയടികള്‍ ഏറ്റു വാങ്ങിയ ഈ സ്മാരകങ്ങളെ ജനകീയമായ ഒരു പരിപ്രേക്ഷ്യത്തില്‍ ഉണ്മയുടെ കാഴ്ചപ്പാടോടുകൂടി ചരിത്രത്തില്‍ പുനഃസ്ഥാപിക്കുവാന്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുണ്ട്. ശിലായുഗ ഗുഹകള്‍, മണ്‍പാത്രങ്ങള്‍, കുഴിച്ചെടുത്ത ഇരുമ്പായുധങ്ങള്‍, മണികള്‍,പ്രതിമകള്‍, കോട്ടകള്‍, കൊട്ടാരങ്ങള്‍, ചെമ്പു പട്ടയങ്ങള്‍, ശിലാരേഖകള്‍, നാണയങ്ങള്‍, സ്ഥലനാമങ്ങള്‍, താളിയോലകള്‍, ചീനഭരണികള്‍, കുഴിച്ചെടുത്ത മറ്റു വസ്തുക്കള്‍, പരിച, വാള്‍, കുന്തം, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങള്‍, മണ്‍പാത്രങ്ങള്‍, കരിങ്കല്‍ ശില്‍പ്പങ്ങള്‍, മരശില്‍പ്പങ്ങള്‍, ആഭരണങ്ങള്‍, ഇരുമ്പാണികള്‍, ഓട്ടു നിര്‍മ്മാണങ്ങള്‍. സ്തൂപങ്ങള്‍, സ്തംഭങ്ങള്‍, ഗോപുരങ്ങള്‍, ഇവയെല്ലാം പഴമയുടെ പ്രതീകങ്ങളായി സൂക്ഷിക്കപ്പെടുന്നുണ്ട്.

സമ്പല്‍സമൃദ്ധമായ രാജവാഴ്ചയുടെ സ്മരണകള്‍ ഉണര്‍ത്തു
ന്ന കോട്ടകളുടേയും മതിലുകളുടേയും കല്‍ത്തളങ്ങളുടെയും ഇടിഞ്ഞു
പൊളിഞ്ഞ അവശിഷ്ടങ്ങള്‍ പണ്ടിവിടെ നിലനിന്നിരുന്ന ഒരു പ്രതാപ
കാലത്തിന്റെ തെളിവായി നിലനില്‍ക്കുന്നു. നിരനിരയായി വര്‍ണ്ണച്ചി
ല്ലുകള്‍ പതിച്ച ജനാലകളില്‍ സൂര്യവെളിച്ചം പതിക്കുമ്പോള്‍ മഴവില്ലു
കള്‍ വിരിഞ്ഞിരുന്നു. മനോഹരമായി വെട്ടിയൊതുക്കിയ അലങ്കാര
ച്ചെടികള്‍ കൊണ്ടു മനോഹരമാക്കിയ പൂന്തോട്ടങ്ങള്‍, മണ്ണ് കൊണ്ടും
ഈത്തപ്പനയുടെ തടിയിലും പണിതീര്‍ത്തിട്ടുള്ള പഴയ കൊട്ടാരങ്ങള്‍,
ഇവയൊക്കെയാണ് ഈജിപ്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്നാല്‍ നമുക്ക് കാണാന്‍ കഴിയുക.

5,000 വര്‍ഷം മുമ്പുള്ള പ്രാചീന ഈജിപ്ത്ഷ്യന്‍ ജനതയുടെ ചരിത്രം മാത്രമല്ല, അക്കാലത്തെ ജനങ്ങള്‍ പെരുമാറിയിരുന്ന സാധാരണ വസ്തുക്കള്‍ പോലും നമുക്കറിയാനും കാണാനും തൊടാനും കഴിയുന്നു. കൂറ്റന്‍ പിരമിഡുകളും ശിലാക്ഷ്‌ത്രേങ്ങളും ശവക്കല്ലറകളും സ്തൂപങ്ങളും മാത്രമല്ല സഹ്രസാബ്ദങ്ങള്‍ക്കപ്പുറത്തെ ദൈനംദിന ജീവിത രംഗങ്ങള്‍ പോലും ചുവരുകളില്‍ പകര്‍ത്തിയത് നമുക്ക് കാണാനാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!