അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ
ഭാഗമായി നടന്ന ആദ്യ സംവാദത്തിൽ രണ്ടു സ്ഥാനാർത്ഥികളും ഉദ്ദേശിച്ച നിലവാരം പുലർത്തിയില്ല എന്നു പൊതുവെ കണക്കാക്കപ്പെടുന്നു.
എങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ പ്രസിഡന്റ് ട്രംപിനെക്കാൾ
ഡെമോക്രാറ്റിക് സ്ഥാനാർഥി മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ മെച്ചപ്പെട്ട പ്രകടനം നടത്തി എന്ന് അഭിപ്രായ സർവേകൾ പറയുന്നു.
ഒരു കൊച്ചുകുട്ടിയെപോലെ പ്രസിഡന്റ് ട്രംപിന്റെ എതിരാളിയോടുള്ള ബഹുമാനം ഇല്ലാത്ത പെരുമാറ്റം
ഡിബേറ്റിന്റെ അന്തസ് കുറച്ചു എന്നു പറയേണ്ടി വരും.
ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു രണ്ടു പേരും പല തവണ ഏറ്റുമുട്ടി. ചർച്ച നയിച്ച ഫോക്സ് വാർത്ത ചാനൽ ആങ്കർ മൈക്ക് വാലസിന് അനേക തവണ രണ്ടു സ്ഥാനാർഥികളെയും ഉപദേശിക്കേണ്ടിവന്നു.
അമേരിക്കയുടെ സാമ്പത്തിക നിലവാരം, രണ്ടു ലക്ഷത്തിൽപരം
അമേരിക്കക്കാരെ മരണത്തിലേക്ക് തള്ളിവിട്ട കോവിഡിനെ പ്രതിരോധിച്ച രീതി, വർണവിവേചനം, മുൻ പ്രസിഡന്റ് ഒബാമ നടപ്പിലാക്കിയ ആരോഗ്യ പരിരക്ഷ, പ്രസിഡന്റ് ട്രംപിന്റെ ആദായ നികുതി റിട്ടേൺ, സുപ്രീം കോർട്ട് ജഡ്ജിയുടെ നിയമനം തുടങ്ങിയ നിരവധി വിഷയങ്ങൾ അമേരിക്ക ഉടനീളം വീക്ഷിച്ച ഈ സംവാദത്തിൽ വിശദമായി ചർച്ചചെയ്യപ്പെടുകയുണ്ടായി.
ഇനിയും നടക്കുവാനുള്ള രണ്ടു സംവാദങ്ങളും വളരെ ആകാംക്ഷയോടെയാണ് അമേരിക്കൻ വോട്ടർമാർ നോക്കി കാണുന്നത്.
നവംബർ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ജയ-പരാജയം നിര്ണയിക്കുവാൻ ഈ സംവാദങ്ങൾക്ക് വലിയ സ്വാധീനം ഉണ്ട്.

-പി.ജി. വര്‍ഗീസ് ഒക്കലഹോമ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.