അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സ്ഥാനം ഏറ്റെടുത്ത അന്ന് തുടങ്ങിയതാണ് തന്റെ വാലും തലയുമില്ലാത്ത വാചകമടി.
ചൈനയുമായി ഉഗ്രപോരാട്ടമാണ് നടത്തിയത്. ഇന്ത്യ മലമ്പനിയ്ക്കുള്ള മരുന്ന് കൊടുത്തില്ലെങ്കില്‍ ‘വിവരം’ അറിയുമെന്നു വരെ പറഞ്ഞുവച്ചു. കക്കൂസിലൊഴിക്കുന്ന ലിസോള്‍ കൊറോണയെ പ്രതിരോധിക്കുമെന്ന് അദ്ദേഹം പ്രസംഗിച്ചതായി മാധ്യമവിചാരങ്ങളില് കണ്ടു. ബഹുഭാര്യാത്വത്തിനുടമയാണെന്നും മാധ്യമങ്ങള്‍ ആക്ഷേപിക്കുന്നു.
പക്വതയില്ലാത്ത ഒരു രാഷ്ട്രീയക്കാരന്റെ നിയന്ത്രണമില്ലാത്ത സംസാരം അദ്ദേഹത്തിന് വിനയായിട്ടുണ്ട്. മെക്സിക്കന്‍ ജനതയുടെ അമേരിക്കയിലേക്കുള്ള കടന്നുകയറ്റം അപകടം തന്നെയാണ്. അതിന് താന്‍ തുടങ്ങിവച്ച മതില് പണി എവിടെവരെ ആയി എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.
കുടിയേറ്റ നിയന്ത്രണം നല്ലതാണെന്ന് വാദിക്കുന്നവരുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുടിയേറ്റ വിസയ്ക്കായി കാത്തിരിക്കുന്നത്. അവര്‍ക്ക് ബന്ധുക്കളോടൊപ്പം യു.എസ്.എ.യില്‍ വന്ന് താമസിക്കാന്‍ ഇനി കഴിയുമോ എന്ന ആശങ്കയും നിലനില്ക്കുന്നു.
ഇതിനിടയിലാണ് ട്രംപിന്റെ നികുതിവെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2018-ല്‍ അദ്ദേഹത്തിന് 300 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ടാക്സ് ഡിപ്പാര്‍ട്ടുമെന്റിന് അദ്ദേഹം നല്കിയ റിട്ടേണില്‍ കാണുന്നത്.
എന്നാല്‍ 3000 കോടി രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കണക്കുകള്‍ കളവാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിയാലിറ്റി ഷോ, ഓഹരി ബിസിനസ് എന്നിവയില്‍ നിന്നു മാത്രമുള്ള വരുമാനമാണിതെന്നും മറ്റു വരുമാനം പുറത്തുവിട്ടിട്ടില്ലെന്നും പറയുന്നു.
ട്രംപിന്റെ ആദായനികുതി വിവരങ്ങള്‍ പരസ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ന്യൂയോര്‍ക്ക് സിറ്റി അഭിഭാഷകരും ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗങ്ങളും മുമ്പ് കേസ് കൊടുത്തിരുന്നു. 2016-17 ല്‍ ട്രംപ് അടച്ച നികുതി വെറും 750 ഡോളര്‍ ആണത്രേ. അതായത് 55000 രൂപാ.
ഈ കള്ളത്തരങ്ങളെല്ലാം കാട്ടുന്ന ട്രംപ് ഉപദേശിമാരെ വിളിച്ച് വൈറ്റ്ഹൗസില്‍ പ്രാര്‍ത്ഥിച്ചാണ് വിശ്വാസികളുടെ പിന്തുണ ആര്‍ജ്ജിക്കുന്നത്.
-സി.സി. ന്യൂസ് സര്‍വ്വീസ്






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.