രജത ജൂബിലി ആഘോഷിക്കുന്ന  മരുഭൂമിയിലെ ദൈവസഭ

രജത ജൂബിലി ആഘോഷിക്കുന്ന  മരുഭൂമിയിലെ ദൈവസഭ

അരിസോണ  മരുഭൂമിയിലെ ഫീനിക്സ് മെട്രോ നഗരത്തിൽ 25 വർഷം മുൻപ്  ദൈവം നാട്ടുവളർത്തിയ   അരിസോണ ഇന്റർനാഷണൽ  അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭ  ഇന്ന് ദൈവിക നടത്തിപ്പുകളുടെ ഉത്തമ സാക്ഷ്യമാകുകയാണ്.

അബ്രഹാമിനോട് ദൈവം അരുളിച്ചെയ്തു: “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ട് പുറപ്പെട്ട് ഞാൻ നിന്നെ കാണിയ്ക്കുവാനിരിക്കുന്ന ദേശത്തേയ്ക്ക് പോകുക.” (ഉല്പ:12:1) ഇതുപോലെയുള്ള ഒരു ഉന്നത വിളിയായിരുന്നു കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പാസ്റ്റർ ഡോക്ടർ  റോയി ചെറിയാന് ചിക്കാഗോയിൽ വെച്ച്‌ ദൈവത്തിൽ നിന്നും ഉണ്ടായത്.

ബന്ധുമിത്രാധികളും, എല്ലാ  സുഖസൗകര്യങ്ങളുമായി ജീവിച്ചുവരുമ്പോഴാണ് 1997 ജൂലൈ മാസത്തിൽ റോയി ചെറിയാനും ഭാര്യ സാറാ ചെറിയനും കർത്തൃവേലക്കുള്ള നിയോഗം ഉണ്ടാകുന്നത്.  തുടർന്ന് ദൈവവിളി ഏറ്റെടുത്തു രണ്ടു കുഞ്ഞുങ്ങളുമായി കർത്താവിനെ  മാത്രം നോക്കി ഇറങ്ങി. ആരെയും പരിചയമില്ലാത്ത അമേരിക്കയുടെ മരുഭൂമിയായ അരിസോണയിൽ എത്തി. തുടർന്ന് വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കി ആരംഭിച്ച യാത്ര അരിസോണയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും  തുടർന്ന് വരുന്നു.


ആദ്യ മൂന്ന് വർഷം കാലിഫോർണിയയിൽ നിന്നും വന്ന മാത്യു തോമസിനും കുടുംബത്തിനുമൊപ്പം സഭയായി ആരാധന നടത്തിപ്പോന്നു. പഴി, ദുഷി, അപമാനം എന്നിവ പലപ്പോഴും മാനസികമായി തളർത്തിയെകിലും,  കർത്താവ് തന്റെ സഭയെ മരുഭൂമിയിൽ പണിതു. “നീ പുറപ്പെട്ട് ദേശത്ത് നെടുകയും കുറുകയും സഞ്ചരിക്കുക, ഞാൻ അത് നിനക്ക് തരും” (ഉല്പ:13 :17)  എന്ന ദൈവീക വാഗ്ദാനം അക്ഷരംപ്രതി ദൈവം നിറവേറ്റി. എളിയവരുടെ കണ്ണുനീർ കാണുന്ന ദൈവം സഭയെ വളർത്തി.

ആ സഭയാണ് ഇന്നറിയപ്പെടുന്ന “ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ്”.  തകർത്തു കളയുവാൻ സാത്താൻ ഒരുക്കിയ തന്ത്രങ്ങളെ ദൈവം ഇല്ലാതെയാക്കി. ലോകത്തിന്റെ പലയിടങ്ങളിലും സുവിശേഷ പ്രവർത്തനം നടത്തുവാൻ ഈ സഭ സഹായിച്ചു. മെക്സിക്കൊ, ഗോട്ടിമല, അര്‍ജന്റീന, ബ്രസീൽ, സ്പെയിൻ, ടാന്‍സാനിയ മറ്റ് യൂറോപ്പിയൻ രാജ്യങ്ങളിലും പാസ്റ്റർ റോയി ചെറിയാൻ കടന്നുപോയി യേശുക്രിസ്തുവിന്റെ സാക്ഷിയായി പ്രവർത്തിച്ചുവരുന്നു. കൂടാതെ ടാന്‍സാനിയയിൽ ഉള്ള  20 ഓളം അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭകളെയും , വടക്കേ ഇന്ത്യയിലും മലബാർ മേഖലയിലുമായി  35-ൽ അധികം ദൈവദാസന്മാരെയും സപ്പോർട്ട് ചെയ്തുവരുന്നു.

ഇന്ന് അനുഗ്രഹിക്കപ്പെട്ട നല്ലൊരു നേതൃത്വം സഭയ്ക്കുണ്ട്. പാസ്റ്റർ ഫിന്നി ജേക്കബ്,  പാസ്റ്റർ മാത്യു തോമസ് എന്നിവർ പാസ്റ്റർ  ഡോക്ടർ റോയി ചെറിയാനൊപ്പം പ്രവർത്തന പങ്കാളികൾ ആണ്. ജയ്‌മോൻ  വർഗ്ഗീസ് സെക്രട്ടറിയായും, മെൽവിൻ നെൽസൺ ട്രഷാർ ആയും പ്രവർത്തിക്കുന്നു. യുവജന പ്രവർത്തനങ്ങൾക്ക് കരുൺ എബ്രഹാം, ഫിനോള  റോയി എന്നിവർ നേതൃത്വം വഹിക്കുന്നു. സണ്ടേസ്കൂൾ ഡയറക്റ്റർ ആയി ലിസബത്ത് മാത്യുവും, ലേഡീസ്  കോർഡിനേറ്റർസ്  ആയി സാറാ ചെറിയനും, ആൻ വർക്കിയും പ്രവർത്തിക്കുന്നു. ടൂസാണിലും,  നോർത്ത് വെസ്റ്റ് ഫീനിക്സ്സിലും ഇന്റർ നാഷണൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ കൂട്ടായ്മ നടന്നുവരുന്നു.  കൂടാതെ ഇന്ത്യയിൽ നിന്നും പുതുതായി എത്തുന്നവർക്ക് എന്നും താങ്ങും തണലുമായി പാസ്റ്ററും സഭ വിശ്വാസികളും  എപ്പോഴും കർമനിരതരാണ്.

ഈ സഭസയിലെ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ സ്റ്റേറ്റ്, റീജിയൻ, നാഷണൽ തലങ്ങളിൽ നടക്കുന്ന ജൂനിയർ /  ടീനേജ് ബൈബിൾ ക്വിസ്  മത്സരങ്ങളിൽ  നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി മുൻനിരയിൽ തന്നെയാണ് എന്നുള്ളത് വളരെ ശ്രദ്ധമായ കാര്യമാണ്. സ്വന്തമായ ആരാധനാലയവും അതിനോടാനുബന്ധിച്ചു ഓഫീസ് മുറിയും, ക്ലാസ്സ് മുറികളും, ഫെലോഷിപ്പ് ഹാളും, ക്രമീകരിച്ചിരിക്കുന്നു. പിന്നോട്ട് നോക്കിയാൽ ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ച ദൈവസഭ ഇപ്പോൾ വിവിധ ഭാഷക്കാരായ 40 പരം കുടുംബങ്ങളുമായി ദൈവം ഇത്രത്തോളം നടത്തി.

ഇനിയുമുണ്ട് മുന്നോട്ട് യാത്ര ചെയ്യാൻ. സുവിശേഷീകരണത്തിലൂടെ ആത്മാക്കളുടെ നിത്യതയ്ക്കായി തുടർന്നും പ്രവർത്തിക്കുവാൻ പ്രവർത്തനങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!