ഇന്ത്യൻ അച്ചടി മാധ്യമങ്ങളുടെ പിറവി; ചരിത്ര പഠനം – 5 (തുടർച്ച)

ഇന്ത്യൻ അച്ചടി മാധ്യമങ്ങളുടെ പിറവി; ചരിത്ര പഠനം – 5 (തുടർച്ച)

ഡോ. ഓമന റസ്സൽ
റിട്ട. പ്രൊഫ., സീനിയർ അക്കാദമിക് ഫെലോ –
I.C.H.R. ഡൽഹി

1947-ല്‍ ഇന്ത്യയില്‍ പ്രചരിച്ചിരുന്ന ഇംഗ്ലീഷ് പത്രങ്ങളായിരുന്നു Times of India, Statesman, Hindu, Hindustan Times, Pioneer, Indian Express, Amrita Bazar Patrika, National Herald, Mail, Hitavada എന്നിവ. ഇവയില്‍ Times of India, Statesman, Pioneer എന്നിവ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ളതായിരുന്നു.

The Hindu, Amrita Bazar Patrika, Bombay Chronicle, ഇന്ത്യന്‍ എക്‌സ്പ്രസും ഹിന്ദുസ്ഥാന്‍ ടൈംസും ആയി മാറിയ Free Press Journal തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും, Aaj, Anandabazar Patrika, Sakal, Swadeshamitran, Mumbai Samachar, Malayala Manorama, Mathrubhumi എന്നീ ഇന്ത്യന്‍ ഭാഷാപത്രങ്ങളും സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചു. സ്വതന്ത്രമായി ശബ്ദമുയര്‍ത്താന്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും പത്രങ്ങള്‍ വലിയ പങ്കു വഹിച്ചു.

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ വളര്‍ച്ച പ്രാപിച്ചു. 2-ാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പത്രമാധ്യമങ്ങള്‍ക്കു മേല്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇക്കാലഘട്ടങ്ങളില്‍ പോലും കൂടുതല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് 1941-ല്‍ ബോംബെയില്‍ നിന്നും പുറത്തിറങ്ങിയ Blitz വീക്ക്‌ലി.

അതേ വര്‍ഷം തന്നെ ചെന്നൈയില്‍ നിന്നും Kalki എന്ന തമിഴ് വീക്ക്‌ലിയും, ബോംബെയില്‍ നിന്ന് ‘വന്ദേമാതരം’ എന്ന ഗുജറാത്തി ദിനപ്പത്രവും പ്രചരിച്ചു. 1942-ല്‍ ചെന്നൈ, മധുര, തിരുച്ചി എന്നീ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ പ്രശസ്തമായ ഒരു തമിഴ് പ്രസിദ്ധീകരണമാണ് Thanthi. ഇങ്ങനെ 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴേക്കും പത്രമാധ്യമങ്ങള്‍ ഇവിടെ ഒരു വന്‍ശക്തിയായി കഴിഞ്ഞിരുന്നു.

പ്രിന്റിങ്ങ് വ്യാപിച്ചതോടെ ലൈബ്രറികളും സ്‌കൂളുകളും വര്‍ദ്ധിച്ചുവന്നു. ലൈബ്രറികളും പുസ്തകങ്ങളും ഉന്നതവിദ്യാഭ്യാസവും ഒക്കെ ഇന്ത്യയില്‍ വലിയ മാറ്റമുണ്ടാക്കി. രാഷ്ട്രത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക രംഗങ്ങളില്‍ അഭിവൃദ്ധിയുണ്ടായി. ഇന്ത്യയിലെല്ലായിടത്തും പത്രപ്രവര്‍ത്തനം സജീവമായിരുന്നു.

നമ്മുടെ നാട് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴിലായിരുന്നപ്പോള്‍ നടന്ന സ്വാതന്ത്ര്യസമരങ്ങളോട് അനുഭാവം പുലര്‍ത്തുക മാത്രമല്ല ഇന്ത്യന്‍ ഭാഷാ പത്രങ്ങള്‍ ചെയ്തത്. സമരങ്ങളുടെ ഭാഗമായി മാറുകയും ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകൂടത്തെ വിമര്‍ശിച്ച പത്രങ്ങള്‍ സ്വാതന്ത്ര്യസമരസേനാനികളെ പിന്തുണയ്ക്കുകയും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുകയും ചെയ്തു. ആശയവിനിമയത്തിനുള്ള മാധ്യമമായും അഭിപ്രായപ്രകടനങ്ങളുടെ വേദിയായും പത്രങ്ങള്‍ വര്‍ത്തിച്ചു. പൊതുജനാഭിപ്രായം രൂപംകൊണ്ടിരുന്നത് പത്രങ്ങളിലൂടെയാണ്.

സാമ്പത്തികരംഗങ്ങളിലെ ചൂഷണങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ പീഡനങ്ങളും പ്രതിഫലിപ്പിച്ചിരുന്ന കണ്ണാടിയായിരുന്നു വാര്‍ത്താപത്രങ്ങള്‍. പൊതുസമൂഹത്തിന്റെ താല്പര്യങ്ങളുടെ ശബ്ദവും സ്പന്ദനവുമായി ഫലപ്രദമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന ഉപകരണങ്ങളായി പത്രമാധ്യമങ്ങള്‍ നിലകൊണ്ടു. ജനങ്ങളില്‍ രാഷ്ട്രീയാവബോധം വളര്‍ത്തിയ ഒരു പ്രേരകശക്തിയായിരുന്നു പത്രപ്രവര്‍ത്തനം.

ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയവയെക്കുറിച്ചുള്ള പാശ്ചാത്യ ആശയങ്ങള്‍ സാധാരണക്കാരിലെത്തിച്ചതും പത്രങ്ങളായിരുന്നു. 19-ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും ഇന്ത്യയിലുണ്ടായ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക രംഗങ്ങളിലെ ഉയര്‍ച്ചയ്ക്കുള്ള ഒരു കാരണം പത്രങ്ങള്‍ നല്‍കിയ സംഭാവനകളാണ്.

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!