ഇന്ത്യൻ അച്ചടി മാധ്യമങ്ങളുടെ പിറവി; ചരിത്ര പഠനം – 4 (തുടർച്ച)

ഇന്ത്യൻ അച്ചടി മാധ്യമങ്ങളുടെ പിറവി; ചരിത്ര പഠനം – 4 (തുടർച്ച)

ഡോ. ഓമന റസ്സൽ
റിട്ട. പ്രൊഫ., സീനിയർ അക്കാദമിക് ഫെലോ –
I.C.H.R. ഡൽഹി

Kannada Samachar ആണ് കന്നടയിലെ ആദ്യത്തെ ജേര്‍ണലെന്ന് ചില ഗവേഷകര്‍ വിശ്വസിക്കുന്നു. എന്നാല്‍ Mangaloora Samachar ആണ് ആദ്യ കന്നട ജേര്‍ണലെന്ന് മറ്റു ചിലരും വാദിക്കുന്നു. Subudhi Prakasha, Kannada Vaartika, MahilasakhiSarvamitra തുടങ്ങിയവയായിരുന്നു കന്നടയിലുള്ള മറ്റു പ്രസിദ്ധീകരണങ്ങള്‍. പിന്നീട് 1921-ല്‍ Karmaveer-ഉം, 1924-ല്‍ Samyukta Karnatak-ഉം രംഗത്തെത്തി.

1832-ല്‍ ആരംഭിച്ച Darpan ആയിരുന്നു ഇംഗ്ലീഷിലും മറാത്തിയിലുമുള്ള ആദ്യപത്രം. ആദ്യത്തെ സമ്പൂര്‍ണ്ണ മറാത്തി വാര്‍ത്താപത്രിക 1840-ല്‍ പ്രസിദ്ധീകരിച്ച Mumbai Akhbar ആണ്. 1842-ല്‍ അമേരിക്കന്‍ മിഷനറിമാര്‍ സ്ഥാപിച്ചതാണ് ‘ജ്ഞാനോദയ.’ 1920-ല്‍ ബോംബെയിലുണ്ടായിരുന്ന നാല് മറാത്തി പത്രങ്ങളാണ് Indu Prakash, the Sandesh, the Dnyan Prakash Lokamanya എന്നിവ. കൂടാതെ പൂനെയില്‍ പ്രചരിച്ചിരുന്ന പത്രമാണ് Lok Sangraha. ‘ലോകമാന്യ’യുടെ മുന്‍ എഡിറ്ററായിരുന്ന K.P. Khadilkar 1923-ല്‍ Navakal തുടങ്ങി. 1923-ല്‍ റ്റി. സദാനന്ദ് മുംബൈയില്‍ Navasakthi-യും പ്രസിദ്ധീകരിച്ചു.

ആദ്യത്തെ ഒറിയ മാഗസിനായ Jnanaruna പബ്ലിഷ് ചെയ്തത് 1849-ല്‍ ഒറീസ മിഷന്‍ പ്രസ്സായിരുന്നു. ഒറിയ ഭാഷയ്ക്കും സാഹിത്യത്തിനും നിരവധി സംഭാവനകള്‍ നല്‍കിയ പ്രസിദ്ധീകരണങ്ങളായ Prabhatchandrika, Utkal Deepika, Utkal Sahitya, Bodhadayini, Baleshwar Sambad Bahika എന്നിവ ഔദ്യോഗികരംഗത്തെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ ശക്തമായി പ്രതികരിച്ചു.

1831-ല്‍ മദ്രാസിലെ ഒരു മതസംഘടനയായിരുന്ന Taact Society മാസത്തിലോരോന്നായി പ്രസിദ്ധീകരിച്ച ആനുകാലികമാണ് Tamil Patrika. മദ്രാസില്‍ നിന്നു തന്നെയാണ് അടുത്ത തമിഴ് പ്രസിദ്ധീകരണമായ Dina Vartamani വീക്ക്‌ലി 1856-ല്‍ പുറത്തിറങ്ങിയത്. 1882-ല്‍ ജി. സുബ്രഹ്മണ്യ അയ്യര്‍ തുടങ്ങിയ Swadeshamitran ആയിരുന്നു ആദ്യത്തെ തമിഴ് സെക്കുലര്‍ പത്രം. 1892-ല്‍ ദിനപ്പത്രമായി പ്രചരിച്ച Swadeshamitran 1970 വരെ നിലനിന്നു. 1917-ല്‍ പബ്ലിഷ് ചെയ്ത ഒരു ദിനപ്പത്രമായിരുന്നു Deshabhaktan. ഈ പത്രങ്ങളുടെയെല്ലാം പേരുകള്‍ ദേശീയത അവയെ എത്രമാത്രം സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുന്നു.

ദ്രാവിഡകഴകത്തിന്റെ സ്ഥാപകനായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കര്‍ Dravidian എന്ന പത്രത്തിന്റെ എഡിറ്ററുമായിരുന്നു. ദ്രാവിഡരുടെ മുന്നേറ്റത്തിന് ശക്തമായ പിന്തുണ നല്‍കിയ പത്രമാണ് Dravidian. ദ്രാവിഡകഴകത്തിന്റെ മറ്റൊരു പ്രസിദ്ധീകരണമായിരുന്നു Vitutalai (Emancipation). 1934-ല്‍ മദ്രാസില്‍ നിന്നും റ്റി. സദാനന്ദ് തമിഴില്‍ ‘ദിനമണി’ പബ്ലിഷ് ചെയ്തു.

ആധുനിക തെലുങ്കിന്റെ സ്ഥാപകനും ആന്ധ്രയിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിതാവുമായ Kandukuri Veerasalingam Pantalu 1874-ല്‍ പ്രസിദ്ധീകരിച്ച Vivekavardhini എന്ന തന്റെ വീക്കിലിയിലൂടെ സാമൂഹ്യപരിഷ്‌കരണത്തിന്റെ ആവശ്യകതയും പുത്തന്‍ ആശയങ്ങളും ജനങ്ങളിലെത്തിച്ചു. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക ജേര്‍ണലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. Satihitabodhini(Women’s Advocate) Haasiavardhini, Satiavaadini തുടങ്ങിയ പ്രസിദ്ധീകരണങ്ങളെല്ലാം ശൈശവ വിവാഹത്തേയും ജാതിവ്യവസ്ഥയേയും വേശ്യാവൃത്തിയേയും രൂക്ഷമായി വിമര്‍ശിച്ചു. ഒപ്പം വിധവാ വിവാഹം, ഏകദൈവ വിശ്വാസം, തെലുങ്ക് ഭാഷ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രസിദ്ധീകരിച്ചവയായിരുന്നു ‘സത്യോദയ’, ‘തത്ത്വബോധിനി’ എന്നിവ. 1910 മുതല്‍ 1914 വരെ പുറത്തിറങ്ങിയ നാഗേശ്വരറാവുവിന്റെ Andhra Patrika ആയിരുന്നു ആദ്യത്തെ തെലുങ്ക് ദിനപ്പത്രം. Janatha ഉള്‍പ്പെടെ ഒട്ടേറെ സാമൂഹ്യ സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ തെലുങ്കുദേശത്തിന്റെ വളര്‍ച്ചയെ പരിപോഷിപ്പിച്ചു.
1870-ല്‍ Tahzib-ul-Akhlak എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ച സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ഉറുദു പത്രരംഗത്ത് സമഗ്രമായ സംഭാവനകള്‍ നല്‍കി.

1860, 1899 വര്‍ഷങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയും അധികാരിവര്‍ഗ്ഗത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരിച്ചും നൂറുകണക്കിന് പത്രങ്ങള്‍ പുറത്തുവന്നു. അഭ്യസ്തവിദ്യരായ ഇന്ത്യന്‍ ജനതയെ അവരുടെ ആവശ്യങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാക്കുന്നതില്‍ പത്രങ്ങള്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. 1868-ല്‍ ആരംഭിച്ച Amrita Bazar Patrika-യും 1878-ല്‍ മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രമായ Hinduവും ജനങ്ങളെ നന്നായി സ്വാധീനിച്ചു. രാഷ്ട്രീയ നവീകരണത്തിന്റെ അവകാശവാദവും നിലവിലുള്ള സാഹചര്യങ്ങള്‍ നല്‍കുന്ന അസംതൃപ്തിയും പത്രങ്ങളില്‍ നിറഞ്ഞുനിന്നു.

അരവിന്ദ്‌ഘോഷിന്റെ വന്ദേമാതരം, കര്‍മ്മയോഗി, ധര്‍മ്മ, ഇന്ദുപ്രകാശ് എന്നീ പത്രങ്ങള്‍ മൗലികവാദത്തെ പിന്തുണച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവും മോത്തിലാല്‍ നെഹ്‌റുവും ചേര്‍ന്ന് അലഹബാദില്‍ നിന്നും Independent പ്രസിദ്ധീകരിച്ചു. പിന്നീട് National Herald എന്ന പത്രം ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിഷ് ചെയ്തു. Al Hilal എന്ന ഉറുദു പത്രത്തിന്റെ സ്ഥാപകനാണ് Maulana Abdul Kalam Azad. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തിയ ജേര്‍ണലുകളാണ് തിലകിന്റെ Kesari, Maratta എന്നിവ. Indian Opinion, Satyagrahi, Navjeevan, Young India, Harijan തുടങ്ങിയവയിലൂടെ ഗാന്ധിജി തന്റെ കാഴ്ചപ്പാടുകള്‍ ജനങ്ങളിലെത്തിച്ചു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!