ഇന്ത്യൻ അച്ചടി മാധ്യമങ്ങളുടെ പിറവി; ചരിത്ര പഠനം – 3 (തുടർച്ച)

ഇന്ത്യൻ അച്ചടി മാധ്യമങ്ങളുടെ പിറവി; ചരിത്ര പഠനം – 3 (തുടർച്ച)

ഡോ. ഓമന റസ്സൽ
റിട്ട. പ്രൊഫ., സീനിയർ അക്കാദമിക് ഫെലോ –
I.C.H.R. ഡൽഹി

1922-ല്‍ മദ്രാസില്‍ നിന്നും റ്റി. പ്രകാശം ‘സ്വരാജ്യ’ ആരംഭിച്ചു. 1923-ല്‍ സി.ആര്‍. ദാസ് കൊല്‍ക്കത്തയില്‍ നിന്ന് വേല Forward-ഉം, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ Akalis ഡല്‍ഹിയില്‍ നിന്ന് the Hindustan Times-ഉം പ്രസിദ്ധീകരിച്ചു.

ഇന്ത്യയിലെ പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന എസ്. സദാനന്ദ് 1927-ല്‍ ആരംഭിച്ച Free Press of India News Service-ന്റെ നിലനില്‍പ്പ് വളരെ ബുദ്ധിമുട്ടായിരുന്ന സാഹചര്യത്തില്‍ 1930-ല്‍ ബോംബെയില്‍ നിന്നും Free Press Journal പ്രസിദ്ധീകരിച്ചു. അതേ വര്‍ഷം തന്നെ Bombay Sentinel ഒരു സായാഹ്നപത്രമായി ജനങ്ങള്‍ക്കിടയിലെത്തുകയും Statesman അതിന്റെ ഡല്‍ഹി എഡിഷന്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. 1936-ല്‍ ബോംബെയില്‍ നിന്ന് Sunday Standard-ഉം 1940-ല്‍ Morning Standard എന്ന ദിനപ്പത്രവും പുറത്തുവന്നു. 1946-ല്‍ National Standard ആയി മാറിയ Morning Standard 1953-ല്‍ ഇന്ത്യന്‍ എക്‌സ്പ്രസുമായി ലയിച്ചു. 1937-ല്‍ Ananda Bazar Patrika-യുടെ മാനേജ്‌മെന്റ് കൊല്‍ക്കത്തയില്‍ നിന്നും Hindustan Standard എന്ന ഇംഗ്ലീഷ് ദിനപ്പത്രം ആരംഭിച്ചു.

എന്നാല്‍ 1938-ല്‍ ലഖ്‌നൗവില്‍ നിന്നും നെഹ്‌റുവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ National Herald പ്രവര്‍ത്തനം ആരംഭിച്ചു. മുസ്ലീംലീഗിനെ പിന്തുണച്ചിരുന്ന ഏക ഇംഗ്ലീഷ് ദിനപ്പത്രം 1931-ല്‍ കൊല്‍ക്കത്തയില്‍ നിന്നും പുറത്തിറങ്ങിയ വേല ടമേൃ ീള കിറശമ ആയിരുന്നു. ഇതേ നഗരത്തില്‍ നിന്നു തന്നെയുള്ള Morning News-ഉം ഇതേ നിലപാട് തന്നെ സ്വീകരിച്ചു. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ച Dawn വീക്കിലി പിന്നീട് മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ ദിനപ്പത്രമായി മാറി.

1913-ല്‍ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി തുടങ്ങിയ ഹിന്ദി ദിനപ്പത്രമായിരുന്നു Pratap. കൊല്‍ക്കത്തയില്‍ നിന്നുള്ള Bharat Mitra ആയിരുന്നു ആദ്യകാലങ്ങളിലെ ഹിന്ദി പത്രം. 1916-ല്‍ പബ്ലിഷ് ചെയ്ത Viswamitra (കൊല്‍ക്കത്ത) 1918 മുതല്‍ Bharat Mitra-യുടെ നിലനില്‍പ്പിന് ഭീഷണിയായി. ശിവപ്രസാദ് ഗുപ്ത 1920-ല്‍ വാരണാസിയില്‍ നിന്നും Aaj പ്രസിദ്ധീകരിച്ചു. മറ്റൊരു ഹിന്ദി ദിനപ്പത്രമായ Sri. Venketeswar Samachar 1923-ല്‍ മുംബൈയില്‍ നിന്നും പുറത്തിറങ്ങി.

നന്ദാലാല്‍ ബോദിവാല പുറത്തിറക്കിയ Swarajya എന്ന ഗുജറാത്തി പത്രം ഒറ്റപേജ് മാത്രമായിരുന്നു. പത്രത്തിന് വിലയും ഈടാക്കിയിരുന്നു. ആധുനികരീതിയിലുള്ള യന്ത്രങ്ങളും അദ്ദേഹം വാങ്ങി. പിന്നീട് Aram വീക്കിലി, മറ്റു വാര്‍ത്താപത്രികകളായ Gujarati, Punch, Sevak തുടങ്ങിയവ അദ്ദേഹം ഏറ്റെടുത്തു. 1921-ല്‍ പ്രസിദ്ധീകരിച്ച Gujarati, 1922-ല്‍ പ്രസിദ്ധീകരിച്ച Samachar എന്നീ പത്രങ്ങള്‍ക്ക് സൂററ്റില്‍ നല്ല പ്രചാരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ അവയുടെ സര്‍ക്കുലേഷനില്‍ വര്‍ദ്ധനവുണ്ടായി.

കൊല്‍ക്കത്തയില്‍ നിന്നും മൗലാനാ അബ്ദുല്‍കലാം ആസാദ് 1912, 1913 വര്‍ഷങ്ങളില്‍ യഥാക്രമം Al-Hilal, Al-Bilagh എന്നീ ഉറുദു പത്രങ്ങള്‍ പുറത്തിറക്കി. മൗലാനാ മുഹമ്മദലി കൊല്‍ക്കത്തയില്‍ ആരംഭിച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണമായ Comrade-ന്റെ ഉറുദു പതിപ്പ് Hamdard 1912-ല്‍ അദ്ദേഹം ഡല്‍ഹിയില്‍ നിന്നും പുറത്തിറക്കി. ലാഹോറില്‍ നിന്നുള്ള ജൃമമേു-ഉം ലഖ്‌നൗവില്‍ നിന്നുള്ള ഒമൂശൂിമ-േഉം 1919-ല്‍ പ്രചരിച്ച രണ്ട് ദിനപ്പത്രങ്ങളാണ്. 1923-ല്‍ സ്വാമി ശ്രദ്ധാനന്ദ് ഡല്‍ഹിയില്‍ Tej-ഉം Mahashe Kushal Chand ലാഹോറില്‍ Milap-ഉം തുടങ്ങി. 1936-ല്‍ Hindustan, ഹിന്ദുസ്ഥാന്‍ ടൈംസുമായി സഹകരിച്ച് പ്രസിദ്ധീകരണം തുടര്‍ന്നു.

വിപ്ലവകാരിയായിരുന്ന Brahma Bandhab Upadhyaya 1904-ല്‍ സ്ഥാപിച്ച ബംഗാളി പത്രമായ Sandhya ദേശീയതയ്ക്കു വേണ്ടി എന്നും നിലകൊണ്ടു. 1907-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അടിച്ചമര്‍ത്തുന്നതു വരെ Sandhya പത്രലോകത്ത് സജീവമായിരുന്നു. മഹത്തരമായ ആശയങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്ന Nayak എന്ന പത്രവും ദേശീയവാദിയായി വളരെക്കാലം നിലനിന്നു. ഹേമേന്ദ്രകുമാര്‍ ഘോഷ് എഡിറ്ററായിരുന്ന Basumati ദിനപ്പത്രമായും വീക്കിലിയായും മന്ത്‌ലിയായും പ്രചരിച്ചു. 1920-കളില്‍ പുറത്തിറങ്ങിയ രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളായ Hitabadi, Sanjivani and Navasakti എന്നിവ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. 1922-ല്‍ സുരേഷ് ചന്ദ്ര മജുന്ദര്‍, പ്രഫുല്ലകുമാര്‍ സര്‍ക്കാര്‍, മൃണാള്‍കാന്തി ഖോസി എന്നിവര്‍ ചേര്‍ന്ന് Ananda Bazar Patrika-യുടെ പ്രവര്‍ത്തനം തുടങ്ങി.

1937-ല്‍ ഇവര്‍ തന്നെ Jugantar എന്ന ബംഗാളി ദിനപ്പത്രവും പ്രസിദ്ധീകരിച്ചു. Krishak Praja Party-ക്ക് നേതൃത്വം നല്‍കിയ ശ്രീ. എ.കെ. ഫസല്‍ ഹഖ് ആണ് 1939-ല്‍ Krishak -ഉം 1941-ല്‍ Navayug-ഉം പ്രസിദ്ധീകരിച്ചത്.

ആദ്യത്തെ മലയാളം പത്രമായ ‘രാജ്യസമാചാരം’ 1847-ല്‍ തലശ്ശേരിയില്‍ നിന്നും പുറത്തുവന്നു. ബാസല്‍ മിഷന്‍ ആണ് പബ്ലിഷ് ചെയ്തത്. ഇതേ മിഷന്‍ തന്നെ പ്രസിദ്ധീകരിച്ച രണ്ടാമത്തെ ജേര്‍ണലാണ് ‘പശ്ചിമോദയം’. 1848-ല്‍ കോട്ടയത്തു നിന്നും ‘ജ്ഞാനനിക്ഷേപം’ പുറത്തുവന്നു. ദക്ഷിണേന്ത്യന്‍ സഭകളുടെ ഒരു മതപ്രസിദ്ധീകരണമായി ഇന്നും അത് തുടരുന്നു. കേരളത്തിലെ ആദ്യത്തെ മതേതര പത്രം 1860-ല്‍ കൊച്ചിയില്‍ നിന്നും പബ്ലിഷ് ചെയ്ത ‘പശ്ചിമതാരക’ ആണ്.

മലയാളത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള പത്രം ദീപികയാണ്. കേരളത്തിലെ കത്തോലിക്കാ സഭയുടെ ശബ്ദമായി 1887-ല്‍ Nasrani Deepika എന്ന പേരിലാണ് ദീപിക തുടക്കം കുറിച്ചത്. 1890-ല്‍ ആരംഭിച്ച മലയാള പത്രമാണ് മലയാള മനോരമ. 1923-ല്‍ മാതൃഭൂമിയും പത്രലോകത്തേയ്ക്ക് കടന്നുവന്നു. ശ്രദ്ധേയമായ മറ്റു പ്രസിദ്ധീകരണങ്ങളായിരുന്നു സ്വരാജ്, അല്‍-അമീന്‍, മലയാളരാജ്യം, മലയാളി, ദേശാഭിമാനി തുടങ്ങിയവ.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!