ശാരോൻ സഭകളുടെ സ്ഥാപകൻ പാസ്റ്റർ പി.ജെ തോമസ്. ആ പേരിന് വേണമെങ്കിൽ ആർദ്രത എന്ന ഒരു പര്യായം നമുക്ക് കൊടുക്കാം. സമൂഹത്തോട് ഇത്രയേറെ പ്രതിബദ്ധതയുള്ള മറ്റൊരു നേതാവിനെ അന്നും കാണാനില്ല, ഇന്നും കാണാനില്ല.

അഞ്ചും പത്തും സെന്റിനകത്ത് ഷെഡുകൾ പണിത് ആരാധനകൾ നടത്തുന്ന കാലം പി.ജെ. തോമസ് വാങ്ങി അറുപത് ഏക്കർ സ്ഥലം. സ്വന്തം പേരിലല്ല. സഭയുടെ പേരിൽ. രോഗികൾ വളരെ ദൂരെ നടന്ന് ചികിത്സ തേടേണ്ടിയിരുന്ന കാലത്ത് സർക്കാരിന് നൽകി ഒരേക്കർ സ്ഥലം.
കണ്ണൂർ വള്ളിത്തോട്ടിൽ അങ്ങനെ ജനങ്ങൾക്കായി ഒരു പൊതു ആശുപത്രി സർക്കാർ നിർമ്മിച്ചു. 2018 ലെ പ്രകൃതിക്ഷോഭത്തിൽ തകർന്നടിഞ്ഞ ആശുപത്രി പുതുക്കി പണിയാൻ അര ഏക്കർ സ്ഥലം കൂടി നൽകാൻ ശരോൻ നേതൃത്വം വീണ്ടും തയ്യാറായി. അതിന് മുഖ്യമന്ത്രി പിണറായി വിജയൻ സി.ഇ.എം സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫിന് മൊമന്റോ നൽകി സഭയെ ആദരിച്ചു. പുതുക്കി പണിത ആശുപത്രിയുടെ ഉൽഘാടനം മന്ത്രി വീണ ജേര്‍ജ്ജ് ഇന്നലെ ഓണ്‍ലൈനിലൂടെ നിർവ്വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ എ പങ്കെടുത്തു.

ഉൽഘാടന ചടങ്ങിൽ വച്ച് ശാരോൻ മിനി സ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജിനെ സഭയ്ക്ക് വേണ്ടി ആദരിച്ചു. പാസ്റ്റർ പി.ജെ. തോമസ് വസ്തുവാങ്ങുക മാത്രമല്ല അവിടെ ശാരോൻ ചിൽഡ്രൻസ് ഹോം എന്ന പേരിൽ കുഞ്ഞുങ്ങളുടെ പഠനത്തിനായും ക്ഷേമത്തിനായും ഒരു സ്ഥാപനവും തുടങ്ങി. പക്ഷേ നല്ലൊരു ശതമാനം ശാരോൻ പാസ്റ്റർമാര്‍ക്കും ഈ എസ്റ്റേറ്റിനെ പറ്റി കേട്ട് കേഴ്വിയെ ഉണ്ടായിരുന്നുള്ളു.
പൊതുജനം നിർബാധം കയറി ഇറങ്ങി വിഹരിച്ചിരുന്ന സ്ഥലം ഏറെക്കുറെ അനാഥമായ നിലയിലായിരുന്നു. അത് സഭയുടെ വസ്തുവാണെന്നും അതിനെ പുനർ ജീവിപ്പിച്ചെടുക്കണമെന്നും ശരോനിലെ നേതൃത്വനിരയിലെ പാസ്റ്റർമാർക്കാർക്കും താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ പ്രസിഡന്റ് പാസ്റ്റർ അബ്രഹാം ജോസഫ് എന്ന ഒരേ ഒരു വ്യക്തിയുടെ ശ്രമഫലമായിട്ടാണ് ഈ 60 ഏക്കർ ഭൂമിയും ശാരോൻ സഭയുടെ കൈകളിലേക്ക് എത്തുന്നത്.

പി.ജെ. തോമസിനെപ്പോലെ സാമൂഹ്യ പ്രതിബന്ധതയുള്ള നേതാക്കൾ ഇതര പെന്തക്കോസ്തു സഭകളിൽ അന്നുണ്ടായിരുന്നുവെങ്കിൽ ഇന്ന് ധാരാളം കോളജുകളും സ്കൂളുകളും ആശുപത്രികളും സഭയ്ക്കുണ്ടാകുമായിരുന്നു.
-കെ.എന്‍. റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.