ജാമ്യം കിട്ടാത്ത വകുപ്പാണത്രേ ജോർജിന്റെ മേൽ പൊലീസ് ചുമത്തിയത്. അഞ്ചുവർഷം വരെ തടവുശിക്ഷ ജോർജിന് കിട്ടുമെന്നായിരുന്നു മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കോടതി അവധിയായതു കൊണ്ട് റിമാന്റ് ചെയ്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ ജയിലിൽ ഇടുമെന്നും പ്രചാരണമുണ്ടായി.
മതവിദ്വേഷം പരത്തിയാൽ ആരായാലും ‘വിടില്ല’ എന്ന സന്ദേശം സമൂഹത്തിന് നൽകാനാണ് ഈ അറസ്റ്റെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഒടുവിൽ കാര്യങ്ങളെല്ലാം കാറ്റുപോയ ബലൂൺ പോലെ ആയി.
നോട്ടീസില്ലാതെയും മുന്നറിയിപ്പില്ലാതെയുമാണ് ജോർജിനെ കസ്റ്റഡിയിലെടുത്തത്. എതിർപ്പുണ്ടാകാതിരിക്കാണ് ഇങ്ങനെ ചെയ്തതെന്നും പറയപ്പെടുന്നു.
സമുദായത്തെ ബാധിക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കുമെതിരെ നന്നായി പ്രതികരിക്കുന്നവരാണ് മുസ്ലിംങ്ങൾ. കത്തോലിക്കാ സഭയോ ഇതര ക്രൈസ്തവ വിഭാഗങ്ങളോ ജോർജിനായി തെരുവിലറങ്ങില്ല എന്നതാണ് സത്യം.
പിന്നെന്തിനു നേരം വെളുക്കുന്നതിന് മുമ്പേ അദ്ദേഹത്തെ പൊക്കി. ഇത് പൊലീസിന്റെ പിഴവായിട്ടാണ് കണക്കാക്കുന്നത്. കോടതി അവധിയായിരുന്നതുകൊണ്ട് മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കിയ പി.സിക്കെതിരെ വാദിക്കാൻ പോലീസ് പബ്ളിക് പ്രോസിക്യൂട്ടരെ അറിയിച്ചിരുന്നതാണ്. എന്നാൽ, പ്രോസിക്യൂട്ടർ തക്ക സമയത്തു മുങ്ങി .
ഒരു പക്ഷേ ജനങ്ങൾ പ്രതികരിച്ചാലോ എന്ന് പൊലീസ് ധരിച്ചിട്ടുണ്ടാവും. പക്ഷേ, അതിന്റെ ഗുണം ജോർജിന് കിട്ടി. വഴി നീളെ അദ്ദേഹത്തെ ബിജെപി പ്രവർത്തകർ മാലയിട്ടും മുദ്രാവാക്യം മുഴക്കിയും പിന്തുണ പ്രഖ്യാപിച്ചു. പ്രോസിക്യുട്ടർ മുങ്ങിയതിലും സർക്കാരിന്റെ ‘കൈ’ ഇല്ലേ എന്ന സംശയം ബാക്കി നിൽക്കുന്നു.
പി.സി. പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയാ വഴി ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കയാണ്. പറഞ്ഞതിൽ ഒന്നും പുതിയതായി ഇല്ല. ഇവിടെ സർക്കാരിന് മൂന്ന് കാര്യങ്ങൾ നടക്കണമെന്നുണ്ടായിരുന്നു. ഒന്ന് മത നിരപേക്ഷതയ്ക്കെതിരെ സംസാരിക്കാൻ ആരെയും അനുവദിക്കില്ല എന്ന സന്ദേശം സമൂഹത്തിന് നൽകുക. രണ്ടു അറസ്റ്റ് വഴി മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കുക. മൂന്ന് അറസ്റ്റ് ചെയ്തിട്ട് ജാമ്യം നൽകാനുള്ള വഴി തുറന്നിട്ടുകൊണ്ട് കത്തോലിക്കാ സഭയെ പിണക്കാതിരിക്കുക.
ഇതെല്ലാം ചീഞ്ഞളിഞ്ഞ രാഷ്ട്രീയക്കളികളായി കാണാനാണ് കേരള ജനതയ്ക്കിഷ്ടം. എന്നാൽ, ബിജെപിയ്ക്കാണ് ഇതിൽ ഫലം കൊയ്യാനായത്. ഈ സംഭവത്തിലൂടെ ഇടത് സർക്കാർ ക്രൈസ്തവ- ഹൈന്ദവ ബാന്ധവത്തിന് ശക്തി പകർന്നു കൊടുത്തിരിക്കുന്നു എന്ന് കരുതുന്നവരും ധാരാളമാണ്. ക്രൈസ്തവരെ ഏകോപിപ്പിക്കുന്നതിൽ ‘പി.സി. ജോർജ് ‘ എന്ന പേരാണ് ബിജെപിയ്ക്ക് വിലങ്ങുതടി.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.