ഊർജ്ജസ്വലമായ ഭാവനയും സാഹസിക മായ സാഹിത്യ വാസനയും നിറഞ്ഞ അപൂർവ സിദ്ധിയുടെ ഉടമയായ അന്തരിച്ച ജോൺ പോൾ കൊച്ചിക്കാർക്ക് അവിസ്മരണീയമായ ഒരു അനുഗ്രഹ നാമം സംഭാവന ചെയ്തിട്ടുണ്ട്.
ഞാൻ ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെയാണ് കൊച്ചി നഗരവാസികളുടെ ചിരകാല ആഗ്രഹമായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ സിറ്റി സർവീസ് 75 ബസ്സുകൾ ഒരുമിച്ച് നിരത്തിലിറക്കിയത്. പെട്ടെന്ന് ചെയ്യേണ്ട കാര്യമായതിനാൽ വേണാട്, മലബാർ തുടങ്ങിയത് പോലെ ഒരു പേര് കണ്ടെത്താൻ ഞാൻ സുഹൃത്തും സഹൃദയനുമായ ജോൺ പോളിനോട് ആവശ്യപ്പെട്ടു. ഉടൻതന്നെ അദ്ദേഹം നിർദേശിച്ച പേരാണ് “തിരുകൊച്ചി”.
തിരുവതാംകൂറിൻ്റെയും കൊച്ചിയുടെയും സംയുക്തമായപേര്. എന്നാൽ ഈ നാമത്തിന് ജോൺ പോൾ കണ്ടത് “ഐശ്വര്യം നിറഞ്ഞ, ഭംഗിയാർന്ന, പുണ്യമുള്ള, മാനമുള്ള കൊച്ചി” എന്നർത്ഥത്തിലാണ്.

– അഡ്വ. ജോസ് തെറ്റയിൽ
(മുന്‍ ഗതാഗത വകുപ്പ് മന്ത്രി)
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.