ചീനവലയില്‍ കുരുങ്ങിയ സഖാക്കള്‍! |ഭാഗം -3

ചീനവലയില്‍ കുരുങ്ങിയ സഖാക്കള്‍! |ഭാഗം -3


അച്ചന്‍കുഞ്ഞ്
ഇലന്തൂര്‍

ദൈവം, ആത്മീയത, മരണാനന്തര ജീവിതം ഇതൊക്കെ കമ്മ്യൂണിസ്റ്റ് ഡിഷ്‌നറിയില്‍ കാണാന്‍ പാടില്ലെന്നു എല്ലാ ചൈനക്കാര്‍ക്കും അറിയാം.

പക്ഷേ സ്വതന്ത്ര ചിന്തകള്‍ക്ക് കമ്മ്യൂണിസ്റ്റ് ചൈനയില്‍ പ്രസക്തിയുണ്ടോ? ഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ അവിടെ സ്വാതന്ത്യം ഉണ്ടോ?കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കുന്നവരെ ഭരണകൂടം എങ്ങനെ കാണും? സ്വതന്ത്ര പത്രപ്രവര്‍ത്തനം അവിടെ സാദ്ധ്യമോ? നവമാധ്യമങ്ങള്‍ക്ക് ചൈനയില്‍ പ്രസക്തിയുണ്ടോ? അല്ല; സ്വതന്ത്ര ആശയങ്ങളെ പ്രചരിപ്പിക്കാന്‍ അനുവദിക്കുമോ?

അദ്ധ്വാനിക്കുക, ഭക്ഷിക്കുക ഉറങ്ങുക ഇതുമാത്രമാണോ മനുഷ്യജീവിതം? എന്തുകൊണ്ട് സ്വതന്ത്രചിന്തകരെ ഭരണകൂടം ഭയക്കുന്നു? എന്തുകൊണ്ട് മതത്തെ നിരോധിക്കുന്നു? മതഗ്രന്ഥങ്ങള്‍ വിലക്കുന്നു? ആത്മീയതയെ തടയുന്നു?

ഏകാധിപതികളുടെ സാമ്രാജ്യമാണ് ചൈന. അവിടെ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണ്. ജനങ്ങള്‍ എല്ലുമുറിയെ പണിയെടുക്കുന്നു. അടിമകളാണ് അവര്‍. അവരുടെ ചുണ്ടുവിരലുകള്‍ക്ക് ചലനശേഷിയില്ല.
മുഷ്ടി ചുരുട്ടിയാല്‍ തുറങ്കില്‍. മുദ്രാവാക്യം വിളിച്ചാല്‍ പിന്നെ വെളിച്ചം കാണുകയില്ല. ഇതാണോ സഖാക്കളെ ജനാധിപത്യം?

എന്തുകൊണ്ടോ ഇന്നു ഇന്ത്യയിലെ കമ്മ്യൂണിസം കേരളത്തില്‍ മാത്രമായി ചുരുങ്ങി. ഇന്ത്യയിലെ സഖാക്കളോടു ഒരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങള്‍ ചൈനയില്‍ നിന്നും സഖാക്കളുടെ ഒരു സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കണം. അവര്‍ കേരളത്തിലെ കമ്മ്യൂണിസം എന്താണെന്ന് പഠിക്കട്ടെ.

പള്ളിയില്‍ പോകുന്ന / അമ്പലത്തില്‍ പോകുന്ന സഖാക്കളെ അവര്‍ക്ക്
പരിചയപ്പെടുത്തണം.

മെത്രാന്മാരുടെ അരമനകളില്‍ കയറി ഇറങ്ങുന്ന ഇരട്ടചങ്കന്മാരെ കാണി
ക്കണം.

പാര്‍ട്ടി സമ്മേളനങ്ങളിലെ ക്രിസ്തുവിനെയും കൃഷ്ണനെയും അവര്‍ക്ക് കാ
ണിച്ചുകൊടുക്കണം.


ശബരിമല മുതല്‍ മലപ്പുറം വരെ യാത്ര ചെയ്യുമ്പോള്‍ അറിയാം അമ്പലങ്ങളിലും മോസ്‌കുകളിലുമെല്ലാമുള്ള കമ്മ്യൂണിസ്റ്റ് സാന്നിധ്യം. ഇത് അത്ഭുതമാണ്.
അതേ, പണ്ടേ കാറല്‍ മാര്‍ക്‌സ് പറഞ്ഞില്ലേ മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്ന്. അതല്ലേ സത്യം. മനുഷ്യമനസ്സിന്റെ വേദനാസംഹാരി. ആത്മാവിന്റെ സാന്ത്വനം. ദൈവത്തെയോ മതത്തെയോ തള്ളിപ്പറഞ്ഞാല്‍ ഇവിടെ കമ്മ്യൂണിസമില്ലെന്ന് ചൈനാ സംഘത്തോടു പറയണം. ജനിതക മാറ്റം വന്ന കമ്മ്യൂണിസമാണിവിടെ ഉള്ളത്. ഓരോ കോശത്തിലും ദൈവവും ആത്മീയതയുമുണ്ട്.

തോമസ് ഐസക്കും എം.എ. ബേബിയുമെല്ലാം ഇത്തരമൊരു കമ്മ്യൂണിസത്തിന്റെ ഭാഗമാണ്.

കേരളത്തില്‍ ജീവിക്കുന്ന സഖാക്കള്‍ മതത്തിന്റെ അന്തകരല്ല. ചിലപ്പോഴൊക്കെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആസുത്രണം ചെയ്യുമെന്ന് അവരെക്കുറിച്ച് ആക്ഷേപം ഉണ്ടെന്നു മാത്രം. കേരളത്തിലെ സഖാക്കളുടെ പ്രത്യേകതകള്‍:

  • മതേതരത്തില്‍ വിശ്വസിക്കുന്നു.
  • മതവിശ്വാസങ്ങള്‍ക്കെതിരല്ല.
  • ദൈവവിശ്വാസികളോ നാസ്തികരേ ആകാം.
  • അവസരം കിട്ടിയാല്‍ മതസ്ഥാപനങ്ങള്‍ പുട്ടിക്കെട്ടിക്കും. ഉദാഹരണം: ഞായറാഴ്ചകളിലെ കൊറോണ ബാധ.
  • ബിഷപ്പുമാരെ നികൃഷ്ടജീവികളെന്നു വിളിക്കുമെങ്കിലും മെത്രൊന്മാര്‍ക്കൊപ്പമാണ്.
  • മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നുവെങ്കിലും ഇസ്ലാമിക തീവ്രവാദികളെപ്പറ്റി നിശബ്ദരാണ്.
  • അത്യാവശ്യഘട്ടങ്ങളില്‍ സംഘപരിവാറുമായി രഹസ്യ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കും.
  • മതമേതായാലും ജാതി പറയില്ല. പക്ഷേ ഭരണത്തില്‍ വരുമ്പോള്‍ നോക്കിക്കണ്ടു കാര്യങ്ങള്‍ നടത്തും.
  • മാധ്യമങ്ങളെ കുടെനിര്‍ത്താനും വേണ്ടി വന്നാല്‍ അവരോടു ‘കടക്കൂ പുറത്ത്’ എന്ന് പറയാനും ഉള്ള നയമുണ്ട്.
  • ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനുള്ള ഇവരുടെ കഴിവ് അപാരം തന്നെ.

ചൈനയിലെ വുഹാന്‍ ലാബില്‍ പരിശോധിച്ചാല്‍ പോലും കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ജനിതക മാറ്റത്തെപ്പറ്റി കൃത്യമായി റിപ്പോര്‍ട്ട് ലഭിക്കയില്ല.
ലോക കമ്മ്യൂണിസത്തിലെ അത്ഭുതമാണ് കേരളത്തിലെ സഖാക്കള്‍. അതെ,
അവര്‍ക്ക് ഇവിടെ മാത്രമേ ശ്വസിക്കാനാവൂ. ചൈനയില്‍ പോയാല്‍ ഇവര്‍ ശ്വാസംമുട്ടി ചത്തുപോകും. ചികിത്സിക്കാന്‍ പോലും കൊള്ളാത്ത രാജ്യം.
പക്ഷേ അമേരിക്കയില്‍ ഇവര്‍ സുരക്ഷിതരായിരിക്കും. ചികിത്സയും അവിടെ ത
ന്നെയാകാം. ഇടയ്ക്ക് ദുബായിയില്‍ ഇറങ്ങി പുതിയ കമ്പോള വ്യവസ്ഥയെപ്പറ്റി ചര്‍ച്ചനടത്തുകയും ചെയ്യാം. ലാല്‍സലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!