
അച്ചന്‍കുഞ്ഞ്
ഇലന്തൂര്‍
കൊറോണ എന്ന പേരു കേള്‍ക്കുമ്പോള്‍ ലോകജനത ഓര്‍ത്തുപോകുന്നത് ചൈനയെയാണ്. കൊറോണ വൂഹാന്‍ ലാബിന്റെ സൃഷ്ടിയാണോ അല്ലയോ എന്നതല്ല ഇപ്പോഴത്തെ വിഷയം. ഈ വ്യാധി ചൈനയില്‍ പടര്‍ന്നുപിടിച്ചു ആയിരങ്ങള്‍ മരിച്ചിട്ടും അതു പുറം ലോകത്തെ അറിയിച്ചില്ലെന്നു മാത്രമല്ല അമേരിക്കപോലുള്ള രാജ്യങ്ങളിലേക്ക് ബോധപൂര്‍വ്വമോ അല്ലാതെയോ പടര്‍ത്തുകയും ചെയ്തു. ഇന്നു ലോകം മുഴുവന്‍ ചൈനയില്‍ നിന്നും പടര്‍ന്നുകിട്ടിയ കോവിഡ് മഹാമാരിയാല്‍ പനിച്ചുവിറയ്ക്കുകയാണ്.
ചൈനയുടെ കാരുണ്യം ലോകജനത അനുഭവിക്കുന്നത് വാക്സിനായും മാസ്കായും മറ്റുമാണ്. ഇത്തരം ഒരു ഔദാര്യം കാട്ടുന്നതില്‍ അവരോടു ലോകജനത കടപ്പെട്ടിരിക്കുന്നു. പക്ഷേ കോവിഡിന്റെ പേരില്‍ ലോകമനസാക്ഷി ഒരു രാ്ഷ്ട്രത്തെ കുറ്റം വിധിക്കുന്നുവെങ്കില്‍ അതു ചൈനയെയായിരിക്കും.
ആയുധശേഷി കൊണ്ടോ ആള്‍ബലം കൊണ്ടോ സമ്പദ് ഘടനകൊണ്ടോ ചൈന ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ മുന്നിലായിരിക്കാം. അവര്‍ വിരിച്ചിരിക്കുന്ന അദൃശ്യവലയുടെ ശക്തി ഇപ്പോള്‍ ലോകത്തിനു മനസ്സിലാ
കണമെന്നുമില്ല.

ലോക കമ്മ്യൂണിസത്തില്‍ ചൈന ഒരു അത്ഭുത നക്ഷത്രമാണ്. കേരളത്തില്‍ നിന്നുള്ള സഖാക്കള്‍ ഈ ചുവപ്പു നക്ഷത്രം നോക്കിയാണ് യാത്ര ചെയ്യുന്നത്. അതിന്റെ ശോഭ അവരെ ഉന്മാദരാക്കുന്നു. ചുവപ്പു വെളിച്ചത്തില്‍ അവര്‍ എല്ലാം വായിച്ചെടുക്കും.
കമ്മ്യൂണിസ്റ്റ് താത്വികനും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രന് പിള്ള പറയുന്നതു കേള്‍ക്കുക: ‘ചൈനയെ വളയാനും കടന്നാക്രമിക്കാനും രാജ്യാന്തര തലത്തില്‍ അമേരിക്ക രൂപീകരിച്ച സഖ്യ,
ത്തില്‍ ഇന്ത്യയും പങ്കുചേര്‍ന്നു. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാന്‍ ചൈനയ്ക്കു മാത്രമേ കഴിയു. ചൈനയുടെ വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണ്. ലോകത്തെ ദാരിദ്യം ഇല്ലാതാക്കാനുള്ള ചൈനയുടെ സംഭാവന വലുതാണ്. ഇന്ത്യയില്‍ ചൈനയെ ആക്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കൂടിയാണ്’.
ബുദ്ധിജീവികള്‍ക്ക് മാത്രമേ ഇതിന്റെ പൊരുള്‍ മനസ്സിലാകൂയെന്ന് സമാധാനിക്കാം. എങ്കിലും സാധാരണ ഇന്ത്യക്കാര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ട്.
മോഹനസുന്ദര ചൈന. കമ്മ്യൂണിസ്റ്റ് പറുദീസ! കേരളമെങ്കിലും ഒരു കൊച്ച് ചൈനയാകണമെന്ന് ആഗഹിക്കാത്ത ഏതു സഖാക്കള്‍ ഉണ്ട്!
ചൈനയ്ക്ക് ദൈവമില്ല; മതമില്ല; ആത്മാവുമില്ല. അതുകൊണ്ട് മതത്തിന്റെയോ ദൈവത്തിന്റെയോ പേരില്‍ അവിടെ കലഹങ്ങളില്ല. എല്ലാവരും തുല്യര്‍. സമ്പന്നരാജ്യം! എല്ലാവര്ക്കും സുഖവും സന്തോഷവും. തിന്നുക, കുടിക്കുക, ആനന്ദിക്കുക. നാളെ ചാവുമല്ലോ. സ്വര്‍ഗവും നരകവുമില്ലെങ്കില് പിന്നെ മരണാനന്തര ജീവിതത്തെപ്പറ്റി ആകുലതകളും വേണ്ട.
സഖാക്കളേ സത്യം പറയു. യഥാര്‍ത്ഥ ചൈന എന്താണ്? കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയായ ബിഷപ്പ് കൂറിലോസ് പോലും ചൈനയിലെ ടിയാന്മെന് സ്ക്വെയറില്‍ നടന്ന കുരുതിയെപ്പറ്റി നെടുവീര്പ്പിട്ടതോര്ക്കുക.
(തുടരും)
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.