പാസ്റ്റര്‍ അബ്രഹാം മാത്യു അഞ്ചേരിയെക്കുറിച്ചോര്‍ക്കുമ്പോള്‍

പാസ്റ്റര്‍ അബ്രഹാം മാത്യു അഞ്ചേരിയെക്കുറിച്ചോര്‍ക്കുമ്പോള്‍

മരണത്തെ തോല്‍പ്പിക്കാനോ മരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനോ നമുക്കസാധ്യമാണ്‌. വിരുന്നെത്തുന്ന മരണത്തിനു കീഴടങ്ങാതെ മറ്റു നിവൃത്തിയില്ല. എങ്കിലും ചില ആകസ്മിക മരണവാര്‍ത്തകള്‍ നമ്മെ വല്ലാതെ സ്പര്‍ശിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കുന്നു. കഴിഞ്ഞ ദിവസം (ഡിസംബര്‍ 19) നിത്യതയില്‍ ചേര്‍ക്കപ്പെട്ട പാസ്റ്റര്‍ എബ്രഹാം മാത്യുവിന്റെ വിനയവും സൗമ്യമായ പെരുമാറ്റവും പുഞ്ചിരി നിറഞ്ഞ ആ മുഖവും പെട്ടെന്നാര്‍ക്കും മറക്കുവാന്‍ കഴിയുകയില്ല.

ഒരാളുമായി പരിചയപ്പെട്ടാല്‍ അതല്പം മണിക്കൂറുകളിലേക്കു ചുരുങ്ങിയതായിരുന്നാല്‍ പോലും അവരുടെ പേരുകള്‍ ഓര്‍മ്മയില്‍ വയക്കാന്‍ 94 വയസ്സിലും കഴിയുമായിരുന്നുയെന്നത് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍ എന്റെ എല്ലാ പുസ്തകങ്ങളും വായിക്കുവാന്‍ നല്‍കിയിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ രണ്ടു പുസ്തകങ്ങള്‍ വായിച്ചിട്ട് അതിലെ ആശയവും ഭാഷയും വളരെ നന്നായിരിക്കുന്നു എന്ന് എന്നോടു പറഞ്ഞു.

1950കളില്‍ തന്റെ സഹോദരന്‍ പാസ്റ്റര്‍ കെ.എം. ജോസഫിനെപ്പോലെ മര്‍ച്ചെന്റു നേവിയില്‍ സേവനം അനുഷ്ടിച്ചശേഷം 1985ല്‍ അമേരിക്കയില്‍ വന്ന് വിവിധ സ്ഥാപനങ്ങളില്‍ ജോലിയും തന്നാലാവും വിധം സഭാ പ്രവര്‍ത്തനങ്ങളില്‍ ഒരു സഹശുശ്രൂഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ടു. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ഞാന്‍ ഏകദേശം പത്തിരുപത് മിനിട്ടു പ്രിയ പിതാവിനോട് സംസാരിച്ചിരുന്നു.

ഇനിയും ഇവിടെ കടന്നുവന്ന് എല്ലാവരുമായി കൂടുതല്‍ സമയം ചിലവഴിക്കണമെന്നും നല്ലൊരു സഭയാണെന്നൊക്കെ പറഞ്ഞിരുന്നു. വേഗതയാര്‍ന്ന ഈ ലോകത്തില്‍ ജീവിതത്തിന്റെ വഴിവക്കില്‍ നമുക്ക് എല്ലാവരേയും മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്ന് വരികയില്ല, മനസ്സിലാക്കിയവരില്‍ എന്റെ കണ്ണുകളിലും ഹൃദയത്തിലും പതിഞ്ഞ ഒരു സൗമ്യരൂപമായിരുന്നു പ്രിയ പിതാവിന്റേത്. പ്രിയ ജേക്കബ് ബ്രദറിന്റെ വീടിന്റെ ഹൗസ് വാമിംഗിനു വന്ന ശേഷം ചുരുക്കം ദിവസങ്ങള്‍ മാത്രമായിരുന്നു ഫ്‌ലോറിഡായില്‍ പ്രിയ അപ്പച്ചനുണ്ടായിരുന്നുള്ളു.

എന്നാല്‍ എന്റെ പിതാവിനെ കേട്ടറിവുള്ള ഒരു വ്യക്തി എന്ന നിലയില്‍ അപ്പച്ചനെ എന്റെ ഭവനത്തിലേക്കു ക്ഷണിക്കുവാന്‍ ഞാനാഗ്രഹിച്ചു, ഭാഗ്യവശാല്‍ അങ്ങനെയൊരു ഭാഗ്യം എനിക്കു ലഭിക്കുവാനിടയായി. ഞങ്ങളുടെ ഭവനത്തില്‍ ചിലവഴിച്ച ചില മണിക്കൂറുകള്‍കൊണ്ട് മറക്കാനാവാത്ത പലകാര്യങ്ങളും തന്നെക്കുറിച്ചു ഞങ്ങള്‍ക്ക് മനസ്സിലാക്കി. ഞങ്ങളുടെ ഇടപെടലുകള്‍ തനിക്കു വളരെ സന്തോഷം തോന്നിയതിനാല്‍ മനസ്സു തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ഞാനിവിടെ പറയുവാന്‍ ഉദ്ദ്യേശിക്കുന്നില്ല കാരണം അതില്‍ അല്‍പ്പം സ്വയപ്രശംസയായി മറ്റുള്ളവര്‍ക്കു തോന്നിയേക്കാം. തന്റെ ജീവിതത്തിന്റെ അവസാന സെമസ്റ്ററിന്റെ തിരശ്ശീല വീഴാറായപ്പോള്‍ മാത്രമാണു പരിചയപ്പെടുവാന്‍ കഴിഞ്ഞുള്ളല്ലോ എന്നതില്‍ എനിക്കു നിരാശയുണ്ടു.

ചില ദിവസങ്ങളിലേക്കു ‘ഉറങ്ങി’ വിശ്രമിക്കുവാന്‍ പോയിരിക്കുകയാണു പ്രിയ പിതാവു. കര്‍ത്താവു മടങ്ങിവരുമ്പോള്‍, ക്രിസ്തുവില്‍ ഉറങ്ങുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ അവരുടെ കല്ലറകളില്‍ നിന്ന് ഉണരും. എത്ര കാലം കഴിഞ്ഞാലും, ഒരു നിമിഷം കൊണ്ടു നാം എല്ലാവരും രൂപാന്തരം പ്രാപിക്കും. ഈ നിറഞ്ഞ പ്രത്യാശ ദുഃഖത്തിലായിരിക്കുന്ന എല്ലാ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമായിഭവിക്കട്ടെ. എന്റെയും കുടുംബത്തിന്റെയും അനുശോചനവും പ്രത്യാശയും അറിയിക്കുന്നു.
മനു ഫിലിപ്പ്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!