മുക്തിമിഷനില്‍ കേട്ട ആദ്യ അന്യഭാഷ ഇംഗ്ലീഷ്

മുക്തിമിഷനില്‍ കേട്ട ആദ്യ അന്യഭാഷ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷ അറിയാന്‍ പാടില്ലാത്ത ഒരു പെണ്‍കുട്ടി നല്ല ഒഴുക്കോടെ ഇംഗ്ലീഷില്‍ സംസാരിക്കുന്നതു കേട്ട് ചിലര്‍ അത്ഭുതപരതന്ത്രരായി.

എന്നാല്‍ ഇതുപോലുള്ള അന്യഭാഷാ ഭാഷണത്തോടു കൂടിയ ആരാധനയില്‍ പണ്ഡിത രമാബായി പങ്കെടുത്തിരുന്നതു കൊണ്ട് അവര്‍ക്ക് ഇതിലൊരു പുതുമ തോന്നിയില്ല. ഈ പെണ്‍കുട്ടി അബോധാവസ്ഥയിലായതായി രമാബായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണുകള്‍ അടഞ്ഞിരുന്നു. എന്നിട്ട് വളരെ നല്ല ഇംഗ്ലീഷില്‍ അവള്‍ യേശുവിനോട് സംസാരിച്ചു.

1899-ല്‍ രമാബായി പൂനെ മുക്തിമിഷനില്‍ സ്ഥാപിച്ച ചര്‍ച്ചിന്റെ ശതാബ്ദിയോടനുബന്ധിച്ച് 1999-ല്‍ പുറത്തിറക്കിയ മുക്തി കിരണ്‍ എന്ന പ്രസിദ്ധീകരണത്തിലാണ് രമാബായി തന്റെ ആശ്രമത്തില്‍ അനുഭവപ്പെട്ട പെന്തെക്കോസ്തനുഭവത്തെപ്പറ്റി എഴുതിയിരുന്ന ഡയറിക്കുറിപ്പ് കൊടുത്തിട്ടുള്ളത്. 1905-1907 കാലഘട്ടത്തില്‍ എഴുതിയ അനുഭവക്കുറിപ്പ് താഴെ കൊടുക്കുന്നു.

One Sunday, as I was coming out of the Church, after the morning service, I saw some girls standing near the door of a worker’s room. They seemed greatly excited and wondering. I soon found out the cause of their wonder. A girl was praying aloud and praising God in the English language. She did not know the language. Some of us gathered around her in the room and joined her mentally in prayer.

She was perfectly unconscious of what was going on, her eyes were fast closed, and she was speaking to the Lord Jesus very fluently in English. I had heard her and some other girls uttering only a few syllables. Some of them repeated certain words over and over again, some spoke one or more sentences and some were simply groaning as if under a great agony of heart and mind and carrying a great burden of souls.

These tongues were given for a sign for unbelievers among us, that they may see and hear of God’s wonderful works and repent of their hardness of heart. The gift of prophecy was also given to many of the praying girls, so that they could give God’s message in very clear language, taught by the Holy Spirit. The believers and unbelievers were moved alike by these messages, and deep spiritual work began in our midst.

രമാബായി 1898 ജൂലൈയില്‍ ലണ്ടനിലായിരുന്നപ്പോള്‍ മിസ് തോമിന്റെ സഹായത്തോടെ കെസ്‌വിക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതോടെയാണ് ഉണര്‍വ്വിലേക്ക് നയിക്കപ്പെട്ടത്. മാത്രമല്ല, ഭാരത സുവിശേഷീകരണത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന ചിന്ത തന്നില്‍ രൂഢമൂലമാവുകയും ചെയ്തു. കെസ്‌വിക് സമ്മേളനത്തില്‍ സംസാരിക്കാന്‍ അവരുടെ അഭ്യര്‍ത്ഥന പ്രകാരം അഞ്ചു മിനിറ്റ് സമയവും ലഭിച്ചു.

ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം സ്ത്രീകളും ഒരു ലക്ഷം പുരുഷന്മാരും സുവിശേഷവേലയ്ക്കായി ലഭ്യമാക്കേണ്ടതിനായി പ്രാര്‍ത്ഥിക്കാന്‍ 4000 പേര്‍ വരുന്ന ഈ സമ്മേളനത്തോടായി അവര്‍ അഭ്യര്‍ത്ഥിച്ചു.
ഗ്ലാസ്‌ഹോമിലുള്ള ഒരു സുഹൃത്തില്‍ നിന്നും വെയില്‍സിലുണ്ടായ ഉണര്‍വ്വിനെക്കുറിച്ച് കേള്‍ക്കുക കൂടി ചെയ്തപ്പോള്‍ എന്തുകൊണ്ട് ഈ ഉണര്‍വ്വ് എന്നില്‍ അഥവാ ഇന്ത്യയില്‍ ഉണ്ടാകുന്നില്ല എന്ന് രമാബായി ചിന്തിക്കാന്‍ തുടങ്ങി.

ഇതിനായി മുക്തിമിഷനിലെ ആശ്രമവാസികളെ സജ്ജരാക്കാനായി പ്രാര്‍ത്ഥനയും വചനധ്യാനവുമായി മുന്നോട്ടുപോയി. 1905 ജൂണ്‍ മാസം 29-ന് രാവിലെ 3.30-ന് ഇവര്‍ പ്രാര്‍ത്ഥിച്ചതും ആഗ്രഹിച്ചതുമായ പെന്തെക്കോസ്തു പിന്‍മഴ ആര്‍ത്തലച്ച് മുക്തിയില്‍ പെയ്തിറങ്ങി. ഇന്ത്യയില്‍ ഒരു ഉണര്‍വ്വുണ്ടാകണമെന്ന് 2000 അന്തേവാസികളുടെ നിരന്തര പ്രാര്‍ത്ഥന ഉയരവേയാണ് ആദിമ ക്രൈസ്തവസഭയുടെ അനുഭവം മുക്തിമിഷനിലൂടെ ഇന്ത്യയില്‍ പുനഃസ്ഥാപിതമാകുന്നത്

സി.സി. ന്യൂസ് സര്‍വ്വീസ്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!