ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് അമേരിക്കൻ ഭരണഘടനയിൽ നിന്ന്

ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് അമേരിക്കൻ ഭരണഘടനയിൽ നിന്ന്

ഇന്ത്യൻ ഭരണഘടനയിലെ ഏറ്റെവും പ്രധാനപ്പെട്ട ഭാഗമാണ് മൗലിക അവകാശങ്ങൾ.ഈ ഭാഗം എടുത്തിരിക്കുന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്നാണ്.ഇന്ത്യൻ ഭരണഘടനയുടെ മാഗ്നകാർട്ട(പ്രമാണരേഖ) യായിട്ടാണ് മൗലിക അവകാശങ്ങളെ വിശേഷിപ്പിക്കുന്നത്.
സർദാർ വല്ലഭായ് പട്ടേൽ ആണ് മൗലിക അവകാശങ്ങളുടെ ശില്പി. ഭാഗം മൂന്നിൽ അനുഛേദം 12 മുതൽ 35 വരെയാണ് നമ്മുടെ ഭരണഘടനയിൽ മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.

1928 ലെ നെഹ്റു റിപ്പോർട്ടാണ് മൗലിക അവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യമായി നിർദ്ദേശിച്ചത്.ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ വിശദമായ ഒരു പട്ടിക ഉണ്ടായിരിക്കണമെന്നതു ഭരണഘടനാ സമിതിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനമായിരുന്നു.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, സംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, ഭരണഘടനാപരിഹാരങ്ങൾക്കുള്ള അവകാശം എന്നിവയാണ് മൗലിക അവകാശങ്ങൾ. മൗലിക അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടെങ്കിൽ കോടതിയെ സമീപിക്കാം.

മൗലിക അവകാശങ്ങൾ സ്വഭാവം കൊണ്ട് പോസിറ്റീവും നെഗറ്റീവും ആണ്. മതം, ജാതി, വർണം, വർഗം എന്നിവയുടെ പേരിൽ അവസരങ്ങൾ നിഷേധിക്കാൻ പാടില്ല – ഇത് നെഗറ്റീവ് സ്വഭാവത്തിന് ഉദാഹരണം: ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള പൗരൻ്റെ അവകാശം പോസിറ്റീവ് സ്വഭാവത്തിനു ഉദാഹരണം.

സ്വത്ത് അവകാശം മൗലിക അവകാശമല്ലാതായി മാറിയത് 1978ൽ 44 ആം ഭരണഘടനാ ഭേദഗതിയിലൂടെ നിയമപരമായ അവകാശമാക്കി മാറ്റി. ഇപ്പോൾ 300 Aപ്രകാരം നിയമപരമായ അവകാശം മാത്രമാണ്. അനുഛേദം 15, 16, 19, 29, 30 എന്നിവയാണ് ഇന്ത്യൻ പൗരന്മാർക്കു മാത്രമായി നൽകുന്ന അവകാശങ്ങളെക്കുറിച്ചുള്ള ഭരണഘടന അനുഛേദങ്ങൾ.

മൗലിക അവകാശങ്ങൾക്ക് ചില സവിശേഷതകളുണ്ട്.ഭരണകൂടത്തിൻ്റെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള ഉറപ്പാണ് മൗലികാവകാശങ്ങൾ. അതുപോലെ വ്യക്തിത്വ വികസനം ഉറപ്പുവരുത്തുക, ജനാധിപത്യ വിജയം ഉറപ്പുവരുത്തുക.

അപ്പോൾത്തന്നെ മൗലികാവകാശങ്ങൾക്ക് ചില പരിമിധികളുമുണ്ട്.അടിയന്തരാവസ്ഥയിൽ മൗലികാവകാശങ്ങൾ ഇല്ലാതാക്കാൻ ഗവൺമെൻ്റിന് അധികാരമുണ്ട്. മൗലികാവകാശങ്ങൾക്കു എതിരായ ബിൽ നിയമനിർമാണ സഭ പാസാക്കിയാൽ അത് അസാധുവായി പ്രഖ്യാപിക്കാനുള്ള അധികാരം കോടതികൾക്കുണ്ട് .സമയോചിതമായ മാറ്റങ്ങൾക്ക് വിധേയമാണ് മൗലികാവകാശങ്ങൾ.


പോൾ മാള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!